ജനപ്രിയ പ്രോഗ്രാം സ്റ്റാർ മാജിക്കിലെ ശ്രീവിദ്യയ്ക്ക് സംഭവിച്ചതറിഞ്ഞു പ്രാർത്ഥിച്ച് ആരാധകർ

Read Time:6 Minute, 45 Second

ജനപ്രിയ പ്രോഗ്രാം സ്റ്റാർ മാജിക്കിലെ ശ്രീവിദ്യയ്ക്ക് സംഭവിച്ചതറിഞ്ഞു പ്രാർത്ഥിച്ച് ആരാധകർ

മിനി സ്ക്രീനിലെ ജനപ്രിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. മിനി സ്ക്രീൻ – സിനിമ രംഗത്ത് നിന്നുള്ളവരും അത് പോലെ തന്നെ സോഷ്യൽ മീഡിയ സിലിബ്രിറ്റികളും ചേർന്ന് അവതരിപ്പിക്കുന്ന, പ്രേക്ഷകർ ഏറെയുള്ള പരിപാടിയാണ്. സ്റ്റാർ മാജിക്കിലെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി പലപ്പോഴും മാറാറുണ്ട്. സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായിരിക്കുകയാണ് നടി ശ്രീവിദ്യ നായർ.

യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ നായർ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ശ്രീവിദ്യ ചുവട് വയ്ക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് എങ്കിലും ആദ്യം ആയി ശ്രീവിദ്യ വൈറൽ ആകുന്നത്, ഒരു പ്രാങ്ക് വീഡിയോയിലൂടെയാണ്.പിന്നീട് പല തവണ പ്രാങ്കിൽ പെട്ട ശ്രീവിദ്യ ഇപ്പോൾ സ്റ്റാർ മാജിക്ക് താരം കൂടിയാണ്.

അടുത്തിടെയാണ് ശ്രീവിദ്യ ഷോയിൽ പങ്കെടുക്കാൻ എത്തിയത്. പിന്നീട് പല ചിത്രങ്ങളിലും തരാം തിളങ്ങിയിട്ടുണ്ട് എങ്കിലും ആദ്യം ആയി ശ്രീവിദ്യ വൈറൽ ആകുന്നത്, ഒരു പ്രാങ്ക് വീഡിയോയിലൂടെയാണ്. അനൂപ് നടത്തുന്ന ഗുലുമാൽ എന്ന യൂട്യൂബ് ചാനലിൽ ആണ് ശ്രീവിദ്യക്ക് പ്രാങ്ക് കിട്ടിയത്.

വീണ്ടും അതെ യൂ ട്യൂബ് ചാനലിലൂടെത്തന്നെ താരത്തിന് പ്രാങ്ക് കിട്ടിയിരിക്കുകയാണ്. ശ്രീവിദ്യയെ ചാനൽ ചർച്ചയിൽ നിന്നും ഇറക്കിവിട്ടു എന്ന തലക്കെട്ടിലൂടെ പുറത്തുവന്ന പ്രാങ്ക് വീഡിയോ ഇപ്പോൾ ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ്. ചാനൽ ചർച്ച എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവിദ്യയെ അനൂപ് പ്രാങ്ക് ആക്കാൻ പ്ലാൻ ചെയ്യുന്നതും അതിൽ താരത്തെ വീഴ്ത്തുന്നതും.

പുതുമുഖതാരങ്ങൾക്ക് സോഷ്യൽ മീഡിയയുടെ പിന്തുണ എന്നതാണ് ശ്രീവിദ്യക്ക് നൽകിയ വിഷയം. എന്നാൽ ചർച്ചതുടങ്ങുന്നതിന് തൊട്ടുമുൻപ് റഷ്യൻ വിപ്ലവത്തെക്കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ റഷ്യൻ വിപ്ലവം എന്ന് കേട്ടതോടെ ആകെ പേടിച്ചരണ്ട അവസ്ഥയിൽ ശ്രീവിദ്യ എത്തുന്നതും വീഡിയോയിൽ കാണാം.

ഒരുപാട് തവണ ചേട്ടാ എനിക്ക് റഷ്യൻ വിപ്ലവം എന്താണെന്ന് പോലും അറിയില്ല, എനിക്ക് അറിവില്ലാത്ത വിഷയങ്ങളിൽ ഞാൻ എന്ത് പറയണം എന്ന് ‘ചാനൽ ചർച്ചയിൽ’ ശ്രീവിദ്യ പറയുന്നുണ്ട്. ഒരുപാട് നർമ്മ നിമിഷങ്ങൾ സമ്മാനിക്കുന്ന വീഡിയോ വൈറൽ ആണ്. കഴിഞ്ഞ ദിവസം പങ്ക് വച്ച വീഡിയോ ഇതിനകം കണ്ടത് നിരവധി ആളുകൾ ആണ്.

ഒരു പഴയ ബോംബ് കഥയിലൂടെ മലയാളസിനിമയുടെ ഫ്രെയിമിലേക്കെത്തിയ ശ്രീവിദ്യ കാസർകോട് പെരുമ്പള സ്വദേശിയാണ്. കലോത്സവവേദികളിലും കേരളോത്സവ വേദികളിലും സ്ഥിര സാനിധ്യം ആയിരുന്ന ശ്രീവിദ്യക്ക് ഭാഗ്യംകൊണ്ട് നടിയായതാണ് താനെന്നു വിശ്വസിക്കാനാണ് നടിക്ക് താത്പര്യം. മഖ്ബൂൽ സൽമാൻ നായകനായ സിനിമയിലെ അഭിനേതാക്കൾക്കായി നടന്ന ഒരു ഓഡീഷന് സഹായിക്കാനുള്ള സംഘത്തിന്റെ കോഓർഡിനേറ്ററായി പോയപ്പോഴാണ് അപ്രതീക്ഷിതമായി ശ്രീവിദ്യ അഭിനയരംഗത്തേക്ക് എത്തുന്നത്.

ഏവിയേഷൻ കോഴ്‌സ് പൂർത്തിയാക്കിയ ശ്രീവിദ്യ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് സിനിമയിലേക്ക് എത്തുന്നത്. യാത്രകളെ ഏറെ സ്നേഹിക്കുന്ന ശ്രീവിദ്യക്ക് ലോകം മുഴുവൻ പറന്നു നടക്കുകയെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം അതിനു വേണ്ടിയാണു താൻ ഏവിയേഷൻ തെരെഞ്ഞെടുത്തത് എന്ന് പല സമയങ്ങളിലും ശ്രീ വ്യക്തമാക്കിയിട്ടുണ്ട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് ശ്രീവിദ്യയുടെ കുടുംബം.

സ്റ്റാർ മാജിക്കിൽ ശ്രീവിദ്യ നടത്തിയ തുറന്നുപറച്ചിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതാണ് . പ്രത്യേകിച്ചും പ്രവാസികൾ നിറഞ്ഞ കൈയ്യടിയോടെയാണ് വീഡിയോ ഏറ്റെടുത്തത്. ‘ ഈ എപ്പിസോഡ് നാട്ടിലുള്ളവർ ഒന്ന് കണ്ടാൽ തന്നെ ഒരു സമാധാനം കിട്ടും പ്രവാസം അനുഭവിച്ചവർക്ക്…

 

ഒരു മാസം അവധിക്കു നാട്ടിൽ പോയി എന്ത് കാണിച്ചാലും ആളുകൾ പറയും അവൻ ജാഡ ആണെന്നൊക്കെ. ലഗേജ് വെയിറ്റ് ഒക്കെ കറക്റ്റ് ആക്കി കഴിയുമ്പോൾ ആയിരിക്കും നാട്ടിലുള്ള ആരെങ്കിലും കൊടുക്കാൻ ഉള്ള പൊതി ആയിട്ട് വരുന്നത്, അതിന് വേണ്ടി നമ്മടെ എന്തേലും മാറ്റേണ്ടി വരും, ആ മറ്റുന്നത് അടുത്ത ലീവ് വരെ കട്ടിലിനു അടിയിൽ തന്നെ’ തുടങ്ങി മനസ്സ് സ്പർശിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എട്ടിന്റെ പണികിട്ടി ജനപ്രിയ പരമ്പര സ്വാന്തനത്തിന്, സങ്കടത്തിൽ താരങ്ങൾ
Next post ബീഡി വലിക്കാൻ സമ്മതിക്കാത്ത പാറാവുകാരി പോലീസിനെ നോക്കി അരിസ്റ്റോ സുരേഷ് പറഞ്ഞത് കേട്ടോ