പാലക്കാട് ഡ്യൂട്ടിക്കിടയിൽ നേഴ്സിന്‌ സംഭവിച്ചത്, നടുങ്ങി സഹപ്രവർത്തകർ

Read Time:5 Minute, 11 Second

പാലക്കാട് ഡ്യൂട്ടിക്കിടയിൽ നേഴ്സിന്‌ സംഭവിച്ചത്, നടുങ്ങി സഹപ്രവർത്തകർ

ഡ്യൂട്ടിക്കിടയിൽ നഴ്സ് കുഴഞ്ഞുവീണ് മ രിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്സ് രമ്യ ഷിബു(35) ആണ് മ രിച്ചത്. അ​ഗളി ദോണി ​ഗുണ്ട് സ്വദേശിനിയാണ് രമ്യ. പ്രസവ വാർഡിലായിരുന്നു രമ്യയുടെ ഡ്യൂട്ടി. രാത്രിയിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞ ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യക്ക് ക്ഷീണം അനുഭവപ്പെട്ടു. ഇതോടെ വാർഡിൽ ഉണ്ടായിരുന്ന ഒരു കസേരയിലേക്ക് ഇരിക്കുകയും പെട്ടെന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു.

രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയായിരുന്നു. എന്നാൽ, പെട്ടെന്നു തന്നെ അവിടെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആണ്. ഭർത്താവ്: ഷിബു. പത്തു വയസുകാരനായ ആൽബിനും എട്ടു വയസുകാരനായ മെൽബിനുമാണ് മക്കൾ.

അതേസമയം സംസ്ഥാനത്ത് ഇന്ന് 32762 പേർക്ക് കൊ വിഡ് സ്ഥിരീകരിച്ചു. മ രണം നൂറ് കടന്നു. 112 മ രണങ്ങളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 48413 പേർ രോ​ഗമുക്തി നേടി. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂർ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂർ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസർഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്.

കേരളത്തിൽ ഇതുവരെ 15 ബ്ലാക്ക് ഫംഗസ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വജയൻ പറഞ്ഞു . രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ എടുത്തു പറഞ്ഞു . പ്രമേഹ രോഗികകളിൽ ബ്ലാക്ക് ഫംഗസ് ഗുരുതരമാകുന്നതായി കാണുന്നുണ്ട്. ഇക്കൂട്ടർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ബ്ലാക്ക് ഫം​ഗസ് രോഗ ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനങ്ങളിൽ ആശങ്ക പടരുന്നുണ്ട്. എന്നാൽ ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കി . വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടിൽ കണ്ടുവരുന്ന ഒരു പൂപ്പലാണ് ഇതെന്നും, നേരത്തെ ഈ രോ​ഗത്തിന്റെ 40 % വും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

നിയന്ത്രണാതീതമായി പ്രമേഹമുള്ളവരിലാണ് രോ​ഗം അപകടകാരിയാകുന്നത്. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും, കാൻസർ രോ​ഗികളിലും രോ​ഗം കണ്ടെത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2019 ൽ കേരളത്തിൽ 16 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്റ്റിറോയിഡുകളോ, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോ​ഗിക്കുമ്പോൾ ബ്ലാക്ക് ഫം​ഗസ് ​ഗുരുതരമായി പിടിപെടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ കേരളം ജാ​ഗ്രതാ നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നിയമസഭയിലെ പെൺപുലി വീണാ ജോർജ്ജിന്റെ കഥ
Next post കേരളത്തിന്റെ അടുത്ത ടീച്ചറമ്മ..ആർ ബിന്ദു, അഭിനന്ദങ്ങൾ