നിറ കണ്ണുകളോടെ തന്റെ ശബ്ദം കൊണ്ട്‌ കുഞ്ഞിനെ രക്ഷിച്ച കഥ പറഞ്ഞ് ലക്ഷ്മി നക്ഷത്ര

Read Time:8 Minute, 3 Second

നിറ കണ്ണുകളോടെ തന്റെ ശബ്ദം കൊണ്ട്‌ കുഞ്ഞിനെ രക്ഷിച്ച കഥ പറഞ്ഞ് ലക്ഷ്മി നക്ഷത്ര

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായി എത്തി രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

നിഷ്‌കളങ്കമായ സംസാരം കൊണ്ടും അവതരണ ശൈലികൊണ്ടും വളരെ വേഗം ആരാധകരുടെ മനസ്സുകളിൽ ഇടം നേടിയ ആളാണ് ലക്ഷ്മി നക്ഷത്ര. വർഷങ്ങൾ ആയി സ്‌ക്രീനിൽ നിറയുന്ന ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി തന്റെ ആരാധകരെ നിരാശരാക്കാതെയാണ് പ്രതികരിക്കുക. പുതിയ പോസ്റ്റിലൂടെയും തന്റെ ജീവിതത്തിൽ ആരാധകർക്ക് ഉള്ള സ്ഥാനത്തെകുറിച്ചാണ് ലക്ഷ്മി സൂചിപ്പിക്കുന്നത്.

എന്നാൽ ഇപ്പോളിതാ തന്റെ ജീവിതാനുഭവം പങ്കുവച്ചു ലൈവിൽ എത്തിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. താരം പറയുന്നത്, ക്രിസ്തുമസിന് അനുബന്ധമായി യൂട്യൂബിൽ ഓട്ടിസം ബാധിച്ച കുട്ടികളുമായി ഒരു വീഡിയോ ചെയ്തിരുന്നു. അ വീഡിയോക്ക് താഴെ എന്റെ മോളും അങ്ങനെയാണ് ചിന്നു എന്ന് പറഞ്ഞു കമന്റു വന്നിരുന്നു. എന്നാൽ അ നേരത്തു ഞാൻ അ കമന്റു കാണുകയോ ശ്രദ്ധയിൽ പെടുകയോ ചെയ്തില്ല. കുറച്ചു ആളുകൾ അ കമന്റു ഹൈലൈറ്റ് ചെയ്തു എനിക്ക് അയച്ചു തന്നിരുന്നു.

അങ്ങനെ ഇവരെ പാട്ടി അന്വേഷിച്ചു ഇവരുടെ പ്രൊഫൈൽ തേടി പോയപ്പോൾ എനിക്ക് ശരിക്കും ഫീൽ ചെയ്തു. അ മോളുടെ പേര് അനുഷ്‍ക എന്നാണ്. അനുഷ്‍ക മോളുടെ പ്രായം പത്തു വയസ്സാണ്. മോൾ ബെഡിൽ തന്നെയാണ്. ഒരു വയസ്സിൽ ചെറിയ ഒരു ഫിക്സ് വന്നതാണ്. അതിനു ശേഷം ഓട്ടിസം ബാധിച്ചു ഏകദേശം ഒൻപതു വർഷമായി ബെഡിൽ തന്നെയാണ് അ മോൾ. അനുഷ്ക്കയുടെ ‘അമ്മ എന്നെ വിളിച്ചു കണ്ണൂരിൽ നിന്നും തന്നെ കാണുവാൻ തൃശൂരിൽ വരുകയാണ് എന്ന് പറഞ്ഞു. എന്നാൽ ഞാൻ അത് സ്നേഹത്തോടെ നിരസിച്ചു, ഞാൻ അവിടെ വന്നു കുട്ടിയെ കാണാം എന്ന് പറഞ്ഞു.

അപ്പോഴേക്കും കോവിട് വ്യാപനം രൂക്ഷമായി. ഇതിനിടയിൽ ഞാൻ ഷൂട്ടിങ്ങിൽ ആയിരുന്നപ്പോൾ, രണ്ടാഴ്ച മുൻപ് ‘അമ്മ എന്നെ വിളിക്കുകയാണ് , അമ്മയോട് ഞാൻ പറഞ്ഞു എന്തിനാണ് ഇത്ര തിരക്കിട്ടു വിളിക്കുന്നത് ഷൂട്ടിംഗ് നടക്കുകയല്ലേ? അപ്പോളാണ് ‘അമ്മ പറയുന്നത്, നിന്നെ പതിവുപോലെ ഇൻസ്റ്റാഗ്രാമിൽ കിട്ടാതെ എന്റെ അയൽക്കാരിയെ (ലെന ചുങ്കത്തു) ഇൻസ്റ്റാഗ്രാമിൽ കോണ്ടച്റ്റ് ചെയ്തു അമ്മയോട് എന്നെ എങ്ങനെയെങ്കിലും കോൺടാക്ട് ചെയ്യണം അന്ന് ആവശ്യപ്പെടുകയാണ് എന്ന് പറഞ്ഞത്.

ഇത്രയും നാൾ കളിച്ചും ചിരിച്ചും ഇടപഴുകിയ അനുഷ്‍ക മോൾക്ക് തീരെ വയ്യ. അനുഷ്കയുടെ കാര്യം എന്ന് പറയുന്നത്- പത്തു വർഷത്തോളമായി ബെഡിൽ തന്നെയാണ്. കളിക്കില്ല ചിരിക്കില്ല പറയുന്നത് ചെയ്യുവാൻ സാധിക്കില്ല. എന്നാൽ സ്റ്റാർ മാജിക് വന്നതിനു ശേഷം, കഴിഞ്ഞ ഒരു വർഷമായി അനുഷ്കയുടെ സ്റ്റാർ മാജിക് കാണുമ്പോൾ തന്റെ ശബ്ദം കേൾക്കുമ്പോൾ മുഖത്ത് പുഞ്ചിരി വരും. പ്രതികരിക്കും. അങ്ങനെയാണ് എനിക്ക് മെസ്സേജ് അയക്കുന്നതും, വീഡിയോ കോളിൽ ഞാൻ അനുഷ്ക അനുഷ്ക എന്ന് വിളിക്കുമ്പോൾ പ്രതികരിക്കാറുണ്ട്.

അതിനു ശേഷം രണ്ടാഴ്ച മുൻപ് അനുഷ്കയുടെ അമ്മ നമ്മെ കോൺടാക്ട് ചെയ്യുന്നത്. ഞാൻ ഷൂട്ടിലാണ് ഞാൻ ഒന്നും അറിയുന്നില്ല, അനുഷ്‍കയുടെ ‘അമ്മ അയൽക്കാരിയുടെ അടുത്ത് പറയുന്നു. എന്റെ അമ്മയെ അറിയിക്കുന്നു. ‘അമ്മ ഷൂട്ടിംഗ് നിടയിൽ എന്നോട് പറയുന്നു. ഞാൻ വിളിക്കുമ്പോൾ കുട്ടിയുടെ ‘അമ്മ എന്നോട് കരഞ്ഞു കൊണ്ട് സംസാരിക്കുക ആയിരുന്നു. തലയിൽ വിറയൽ ആയി, പെട്ടന്ന് ഫിക്സ് ആയി 24 മണിക്കൂർ കഴിയാതെ ഡോക്ടർക്കു ഒന്നും പറയാൻ പറ്റില്ല.

അത് കേട്ടപ്പോൾ എന്റെ മനസ്സ് അകെ തളർന്നു. ഇനി എന്താണ് ചെയ്യുക എന്ന് ഞാൻ ചോദിച്ചു. അത് കേട്ടപ്പപ്പോൾ ചേച്ചി പറഞ്ഞ ഒരു കാര്യമുണ്ട്. ചിന്നു എന്റെ മോൾ icu ലാണ് മോളെ അനു എന്നോ അനുഷ്ക എന്നോ ഒന്ന് വിളിച്ചാൽ മതി. ചിന്നുവിന്റെ സ്വരം കേട്ടാൽ അവൾ എനിക്കും എന്ന്. അപ്പോഴും എനിക്ക് ഒരു വിശ്വാസം വന്നില്ല, കാരണം അമ്മക്ക് തുല്യം ഒന്നും അല്ലല്ലോ ഞാൻ എന്ന ചിന്ത തന്നെ. അപ്പോഴേക്കും ഷൂട്ട് ന്റെ സമയമായി.

കുട്ടിയുടെ അമ്മയോട് ഞാൻ പറഞ്ഞു. ചേച്ചി ഒരു കരയാം ചെയ്യൂ വോയിസ് കോൾ ആയി ഞ അനു അനുഷ്‌ക്ക എന്ന് അയച്ചു താരം അതൊന്നു കേൾപ്പിക്കൂ. അ അവസ്ഥയിൽ കണ്ണ് തുറക്കാത്ത മകളുടെ ബെഡിൽ ഞാൻ അയച്ചു കൊടുത്ത വോയിസ് കേൾപ്പിച്ചു കൊണ്ടിരിക്കുക ആയിരുന്നു. മൂന്ന് നാലു വറ്റാതെ വോയിസ് കേൾപ്പിച്ചു കഴിഞ്ഞപ്പോളേക്കും അ മോൾ കണ്ണ് തുറന്നു എന്നതാണ്. അതിന്റെ ഒരു വീഡിയോ ചേച്ചി എനിക്ക് അയച്ചു തന്നിരുന്നു.

എന്താണെന്നു പറയേണ്ടത് എന്നറിയില്ല. പത്തു വയസുവരെ ബെഡിൽ കിടക്കുന്ന കുട്ടി, ഫിക്സ് ബാധിച്ചു നിരീക്ഷണത്തിൽ കഴിയുന്ന കുട്ടി, ഡോക്ടർമാർ 24 മണിക്കൂർ സമയം ചോദിച്ചിരുന്നു, സ്റ്റാർ മാജിക് വഴി എന്റെ ശബ്ദം മാത്രം കേട്ട കുട്ടി. എന്റെ ശബ്ദം കേട്ട് icu വില പ്രതികരിച്ചു എന്നതിനേക്കാൾ വലിയ സന്തോഷം ഒന്നും തനിക്കില്ല. അതിനേക്കാൾ ഉപരി എന്നെ സംബന്ധിച്ച് മഹാഭാഗ്യം തന്നെയാണ്. ഇപ്പോൾ അനുഷ്‍ക കുട്ടി ഈശ്വര കൃപയാൽ സുഖമായി ഇരിക്കുന്നു. അനുഷ്ക വീട്ടിലേക്കു തിരിച്ചു വന്നു. എന്തായാലും കണ്ണൂരിലേക്കു തൻ തീർച്ചയായും പോകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉത്തർ പ്രദേശിൽ മലയാളി നേഴ്സിന്‌ സംഭവിച്ചത് കണ്ടോ അവിടെ ഒരു നേഴ്‌സായിരുന്ന പെൺ കുട്ടിയുടെ അവസ്ഥ?
Next post അതിജീവനത്തിന്റെ കൂട്ടുകാരൻ നന്ദു മഹാദേവ അന്തരിച്ചു