ഓൺലൈൻ ഗെയിംമിന്റെ ചതിയിൽ പെട്ട അമലിന് സംഭവിച്ചത്, കാണാതായിട്ട് 24 ദിവസം

Read Time:4 Minute, 30 Second

ഓൺലൈൻ ഗെയിംമിന്റെ ചതിയിൽ പെട്ട അമലിന് സംഭവിച്ചത്, കാണാതായിട്ട് 24 ദിവസം

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കനായ ഒരു വിദ്യാർത്ഥിയെ കാണാതായിട്ട് ഇരുപത്തി നാല് ദിവസം പിന്നിടുന്നു. സനോജ് ശില്പ ദമ്പതികളുടെ മൂത്ത മകൻ അമൽ കൃഷ്ണയെ ആണ് കാണാതായത്. പഠിക്കാൻ മിടു മിടുക്കനായിരുന്നു അമൽ. അമ്മക്കൊപ്പം ബാങ്കിൽ പോയതായിരുന്നു അമ്മ ബാങ്കിനകത്തു പോയി പുറത്തു വന്നപ്പോൾ മകനെ കാണാനില്ല. അന്വേഷണം ഇരുപത്തി നാല് ദിവസം പിന്നിടുമ്പോഴും അമൽ എവിടെയെന്ന് ഇപ്പോഴും പൊലീസിന് കണ്ടെത്താനായിട്ടില്ല. ബാങ്ക് അക്കൗണ്ടിൽ നിന്നും പണമെടുത് ഓൺലൈൻ ഗെയിം കളിച്ചതിന് വഴക്കു പറയുമോ എന്നു പേടിച്ചിട്ടാവാം നാട് വിട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

അല്ലാതെ വീട്ടിൽ യാതൊരു പ്രശ്നവും അമലിന് ഉണ്ടായിരുന്നില്ല. അമ്മ ബാങ്കിൽ പോയപ്പോൾ ഒപ്പം കൂട്ടിയ അമലിനെ പുറത്തു നിർത്തിയ ശേഷമാണ് അമ്മ ബാങ്കിന് അകത്തേക്ക് പോയത്. പാസ്ബുക്ക് പതിച്ച ശേഷം അമ്മ മടങ്ങി വന്നപ്പോഴാണ് മകനെ കാണാതെ ആകുന്നത്. അവിടെ പരിസരത്താകെ കുറെ നേരം തിരഞ്ഞിട്ടും കാണാതായപ്പോൾ ഒടുവിൽ പോലീസിനെ വിവരം അറിയിക്കുക ആയിരുന്നു. അവസാനം സി സി ടി വി യിൽ പതിഞ്ഞത് തൃപ്രയാർ പ്രദേശത്തായിരുന്നു. പിന്നെ ഫോൺ ഓൺ ചെയ്തിട്ടില്ല ഒരു മാസത്തെ കാൾ വിവരങ്ങൾ എടുത്തെങ്കിലും അന്വേഷണത്തിൽ പുരോഗതി ഇല്ല.

സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്ന അമലിന് ലഭിച്ചിരുന്ന സ്കോളർഷിപ് തുകകളെല്ലാം ഇ വന്നിരുന്നത് ഈ ആക്കിക്കോണ്ടിലാണ്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയപ്പോൾ പലയിടത്തു നിന്നായി കിട്ടിയ ക്യാഷ് അവാർഡുകളും ഈ അക്കൗണ്ടിലായിരുന്നു. ബാങ്ക് അക്കൗണ്ടിൽ നിന്നും പതിനായിരം രൂപയോളം പേ ടി എം വഴി രണ്ട് അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ട്. ഓൺലൈൻ ഗെയിം കളിക്കാനായിരുന്നു ഈ തുക ഉപയോഗിച്ചതെന്ന് സംശയമുണ്ട്.

ഇ തുക നഷ്ട്ടപെട്ട വിവരം അറിഞ്ഞാൽ രക്ഷിതാക്കൾ വഴക്കു പറയുമോ എന്ന് ഭയന്നിട്ടാണ് നാട് വിട്ടതെന്ന് സംശയിക്കുന്നു. വീട്ടുമുറ്റത്തു ഊജാൽ ആടുമ്പോൾ ആയിരുന്നു ‘അമ്മ മകനെ ബാങ്കിൽ പോകാൻ വിളിച്ചത്. ഇട്ട വേഷത്തിൽ അമ്മയോടൊപ്പം പോവുക ആയിരുന്നു. വീട്ടിൽ ഇടാറുള്ള ചെരുപ്പായിരുന്നു കാലിൽ. ഇൻസ്റാഗ്രാമിലും ടെലെഗ്രാമിലും ആയിരുന്നു അവൻ കൂടുതലായും തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നത്.

അതുകൊണ്ടു ഫോൺ കാളുകൾ പിന്തുടർന്ന് സുഹൃത്തുക്കളെ കണ്ടത്തുവാൻ ഇതുവരെയും സാധിച്ചിട്ടില്ല. അമലിന്റെ ലാപ്ടോപ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലുള്ള അമലിന്റെ അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണ് കൂടുതൽ തെളിവുകൾക്കായി. വാടാനപ്പിള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമലിന്റെ കുടുംബം നൽകിയ പരാതിയിൽ റൂറൽ എസ്‌ പി യും അന്വേഷിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ജു വാര്യരെ പോലും കടത്തിവെട്ടി നടി ശോഭന അമ്പത്തിയൊന്നാം വയസിലും കോളേജ് കുമാരിയെ പോലെ സോഷ്യൽ മീഡിയ കീഴടക്കുന്നു
Next post മഞ്ജു വാര്യരുടെ വൈറൽ ലുക്കിനെ അനുകരിച്ച് മീനാക്ഷി, ചിത്രം ഏറ്റെടുത്ത് ആരാധകർ