രാഷ്ട്രീയത്തെ കുറിച്ച്‌ എനിക്ക് ഒന്നും അറിയാത്തതുകൊണ്ട്; ധർമ്മജനുവേണ്ടി പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി സുബി സുരേഷ്

Read Time:4 Minute, 25 Second

രാഷ്ട്രീയത്തെ കുറിച്ച്‌ എനിക്ക് ഒന്നും അറിയാത്തതുകൊണ്ട്; ധർമ്മജനുവേണ്ടി പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി സുബി സുരേഷ്.

മിനി സ്ക്രീനിൽ സ്റ്റേജ് ഷോകളിലും കോമഡി കഥാ പാത്രങ്ങളിലൂടെയും അവതാരകയായും പ്രേക്ഷക ഹൃദയങ്ങളുടെ മനം കവർന്ന താരമാണ് സുബി സുരേഷ്. സിനിമയിലും ബിഗ് സ്ക്രീനിലും നടിയായി സുബി എത്തിയിട്ടുണ്ട്.

അടുത്തിടെ സൂര്യ ടിവിയിൽ ഏറെ ശ്രദ്ധ നേടിയ കുട്ടി പ്പട്ടാളത്തിലൂടെയാണ് സുബി പ്രായഭേദമെന്യേ ഏവരേയും കൈയ്യിലെടുത്തത്. കൂടാതെ വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ സിനിമയിലെത്തിയ സുബി എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്.

ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയയായി മാറിയ ആളാണ് സുബി സുരേഷ്. വർഷങ്ങളായി മിമിക്ര കലാരംഗത്ത് സുബി സ്ഥിര സാന്നിധ്യമാണ്. മിനി സ്‌ക്രിനിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌ സ്‌ക്രിനലും മികച്ച അഭിനയം കാഴ്ച വച്ചിരുന്നു. പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ് സുബി സുരേഷിനോട്.

എന്നാൽ ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശേരി മണ്ഡലത്തിൽ കോൺ​ഗ്രസിനുവേണ്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിനിമ നടൻ ധർമ്മജന് വേണ്ടി പ്രചാരണ രം​ഗത്ത് ഇറങ്ങാത്തത് ഇ കാരണം മൂലമാണ് എന്ന് തുറന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

രാഷ്ട്രീയത്തെ കുറിച്ച്‌ ഒട്ടും ധാരണയില്ലാത്ത ആളാണ് താൻ എന്തെങ്കിലും പറഞ്ഞ് വലിയ വിഡ്ഡിത്തം ആയി പോകേണ്ട എന്ന് കരുതി മാത്രമാണ് രാഷ്ട്രീയത്തിൽ താൻ കൈവെക്കാത്തത്. ധർമജൻ എന്നെ വിളിച്ചിരുന്നു. വീട്ടിലേക്ക് ക്യാമറയുമായി വരുന്നുണ്ട്, ഒരു ആശംസ പറയണം എന്ന് പറഞ്ഞിരുന്നു . ഞാൻ അതിനു സമ്മതിക്കുകയും ചെയ്തു.

ധർമ്മൻ പണ്ടേ രാഷ്ട്രീയത്തിലുള്ള ആളായിരുന്നു എന്ന് തനിക്കു അറിയാം, എന്നാൽ രമേശ് പിഷാരടി രാഷ്ട്രീയത്തിലേക്ക് വന്നത് തന്നെ ഞെട്ടിച്ചു. തിരുവനന്തപുരത്ത് ഒരു ഷൂട്ട് കഴിഞ്ഞ് വന്ന് ടിവി വെച്ച്‌ നോക്കുമ്പോൾ, ദൈവമേ ഞാനറിഞ്ഞില്ലാലോ എന്നായി പോയി.

ഇത്ര നാളും കൂടെ നടന്നിട്ട് രാഷ്ട്രീയപരമായ ചർച്ചകളൊന്നും ഞങ്ങളുടെ ഇടയിൽ ഉണ്ടാരുന്നില്ല. ഇത്ര നാളായിട്ടും വോട്ട് ചെയ്തിട്ടില്ലാത്ത ആളാണ് ഞാൻ. പക്ഷെ ഈ വർഷം തദ്ദേശ തിരഞ്ഞെടുപ്പിൽ ഞാൻ വോട്ട് ചെയ്തിരുന്നു. ഇത്തവണ ആർക്ക് ചെയ്യണം, ഇനി വോട്ട് ചെയ്യണോ എന്നൊന്നും ഇതുവരെയും തീരുമാനിച്ചിട്ടില്ല. മിമിക്രി കലാകാരൻമാർക്കിടയിൽ നിന്നും ഒരു എംഎൽഎ വന്നാൽ അത് അഭിമാനമാണ്. ധർമന് വേണ്ടി മിമിക്രി അസോസിയേഷൻ കുടുംബ സംഗമം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്. ധർമജൻ ജയിച്ചാൽ സംഘടനയിലെ സീനിയർ സിറ്റിസണിനെ സഹായിക്കാൻ എന്തായാലും താൻ ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാവേരിയാണ് എന്നെ ഉപേക്ഷിച്ചു പോയത്, തിരിച്ചു വരവിനായി കാത്തിരിക്കുന്നു; പൊട്ടിക്കരഞ്ഞ് കൊണ്ട് മുൻഭർത്താവ് സൂര്യകിരൺ.
Next post ഭർത്താവിനോടൊപ്പം വിവാഹ ശേഷം തനിക്ക് ഉണ്ടായ സന്തോഷം പങ്ക് വെച്ച് നടി മിയ