ഇംഗ്ലണ്ട് പരമ്പരയിൽ രോഹിത് ശർമക്ക് മൂന്ന് സെഞ്ച്വറിയെങ്കിലും നേടാനാവും

Read Time:5 Minute, 18 Second

ഇംഗ്ലണ്ട് പരമ്പരയിൽ രോഹിത്  ശർമക്ക് മൂന്ന് സെഞ്ച്വറിയെങ്കിലും നേടാനാവും

ഇന്ത്യയും ഇംഗ്ലണ്ട് തമ്മിൽ നടക്കുന്ന പരമ്പരയിൽ രോഹിത് ശർമ്മ മൂന്നു സെഞ്ചുറി എങ്കിലും നേടുമെന്ന് അഭിപ്രായപെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനിൽ ഗവാസ്‌ക്കർ. ആദ്യ രണ്ടു മൂന്നു ഓവറുകൾ നിൽക്കുവാൻ കഴിഞ്ഞാൽ രോഹിതിനെ പിടിച്ചു കെട്ടുവാൻ വളരെ പ്രയാസമാണ്.

Also read : ആദ്യ രാത്രിയിൽ യുവതിക്ക് സംഭവിച്ചത്, നടുക്കം മാറാതെ ഭർത്താവും നാട്ടുകാരും

അവന്റെ മുൻ കാലുകൾ പന്തിനും പിച്ചിനുമൊപ്പം ചലിച്ചു കൊണ്ടേ ഇരിക്കും. ഓസ്‌ട്രേലിയയിൽ അവൻ വലിയ സ്‌കോറുകൾ നേടിരുന്നില്ല, എന്നാൽ എന്നാൽ പേസ് ബൗളെർമാർക്കെതിരെ മികച്ച ടൈമിംഗ് ആയിരുന്നു രോഹിതിന് ഉണ്ടായിരുന്നത്. മണിക്കൂറിൽ 90 മൈൽ വേഗത്തിലാണ് അവർ പന്ത് എറിയുന്നതെങ്കിലും രോഹിത് ബാറ്റ് ചെയ്യുമ്പോളാണ് 40 മൈൽസ് മാത്രമായിട്ടാണ് തോന്നുക എന്നും സുനിൽ ഗവാസ്‌ക്കർ കൂട്ടി ചേർത്തു.

2019 ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോക കപ്പിൽ ഇന്ത്യക്കായി അഞ്ചു സെഞ്ചുറികൾ ആയിരുന്നു രോഹിത് നേടിരുന്നത്. പേസ് ബോളർമാർക്കെതിരെ അതി മനോഹരമായ ടൈമിംഗ് മികവാണ് അന്ന് രോഹിത് പുറത്തെടുത്തത്. എന്നാൽ ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചുള്ള അനുഭവ പരിചയം രോഹിതിന് വളരെ കുറവാണു. ഇത് അദ്ദേഹത്തിന് തിരിച്ചടി ആയിരിക്കും.

Also read : പെൻഷൻ വാങ്ങാൻ ഇറങ്ങിയ ആ അപ്പച്ചൻ ഓട്ടോ എന്ന് കരുതി കൈ കാണിച്ചത് പോലീസ് ജീപ്പിൽ പിന്നെ നടന്നത്

ആദ്യമായിട്ടാണ് ടെസ്റ്റ് മത്സരത്തിൽ ഓപ്പണർ എന്ന നിലയിൽ അദ്ദേഹം ഇംഗ്ലണ്ടിൽ കളിക്കുവാൻ പോകുന്നത്. 2014 ൽ ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് മത്സരത്തിൽ രോഹിത് കളിച്ചിട്ടുണ്ട്. 34 റൺസ് ആണ് അദ്ദേഹം ആ മത്സരത്തിൽ നേടിയത്. അന്ന് മധ്യ നിരയിലാണ് രോഹിത് ബാറ്റ് ചെയ്തത്. ഏതു സമയത്തു ബോളർ മാരെ അക്രമിക്കണം എന്ന മനോഭാവത്തോടെ ബാറ്റ് ചെയ്യുന്ന താരമാണ് രോഹിത് ശർമ . അതുകൊണ്ടു തന്നെ ഷോട്ട് സെലക്ഷൻ പുറത്താവാണ് കാരണമായേക്കും.

എന്നാൽ ക്രിസിൽ നില ഉറപ്പിച്ചു കഴിഞ്ഞാൽ അഞ്ചു ടെസ്റ്റ് പരമ്പരയിൽ നിന്നും കുറഞ്ഞത് മൂന്ന് സെഞ്ചറി എങ്കിലും രോഹിതിന് നേടാനായി സാധിച്ചേക്കും. ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയുടെ ബാറ്റ്സ്മാൻ മാരുടെ പട്ടികയിൽ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോററും, ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപ്പണിങ് ബാറ്റസ്മാനും രോഹിത് ശർമ്മയാണ്. 1030 റൺസ് അദ്ദേഹം തന്റെ അക്കൗണ്ടിൽ ആക്കുകയും ചെയ്തു.

Also read : നടി സാന്ദ്ര തോമസ് ഐസിയുവിൽ! പ്രാർഥനയോടെ കേരളക്കര! നടിക്ക് സംഭവിച്ചത് അറിഞ്ഞു നടുങ്ങി താരലോകം

ഇംഗ്ലണ്ട്ലെ രോഹിത് ശർമ്മയുടെ ഓപ്പണിങ് ബാറ്റിങ്ങിലെ പ്രകടനം, ഇന്ത്യയെ സംബന്ധിച്ചെടുത്തോളം വളരെ നിർണായക പ്രാധാന്യം ഉള്ളത് തന്നെ ആണ്. എന്തായാലും ഐ സി ഐ സി ഐ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ന്യൂ സിലൻഡും തമ്മിലുള്ള പോരാട്ടം ഇന്ന് ആരംഭിക്കുകയാണ്. ഇംഗ്ലണ്ട്ലെ സതാംപ്റ്റണിൽ നടക്കുന്ന പോരാട്ടത്തിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ട്നു എതിരെ നടക്കുന്ന മത്സരങ്ങളാണ്.

ലോക ടെസ്റ്റ് ചാപ്യൻഷിപ് പോലെ തന്നെ ഇന്ത്യ വളരെയേറെ പ്രാധ്യാന്യം നല്കുന്ന ടൂർണമെന്റ് കൂടിയാണ് ഇംഗ്ലണ്ട്നു എതിരെ നടക്കുന്ന മത്സരങ്ങൾ. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അവസരങ്ങൾ ലഭിക്കാത്ത താരങ്ങൾക്കു ഇംഗ്ലണ്ട്നു എതിരെ നടക്കുന്ന പരമ്പരയിൽ അവസരം ലഭിക്കുകയും ചെയ്തേക്കാം.

Also read : ക്യൂട്ട് ലുക്കിൽ സാരിയുടുത്ത് രമ്യ നമ്പീശൻ; ഫോട്ടോസ് വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദ്യ രാത്രിയിൽ യുവതിക്ക് സംഭവിച്ചത്, നടുക്കം മാറാതെ ഭർത്താവും നാട്ടുകാരും
Next post വെള്ളത്തിൽ വീണ മാൻ കുട്ടിയെ തന്റെ ജീവൻ പണയം വെച്ച് രക്ഷിച്ച വളർത്ത് നായയുടെയും മാൻ കുട്ടിയുടെയും അപൂർവ സ്നേഹം ..