നടി സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു; ഭർത്താവും മാനേജരും പ്രതികൾ; നടിയെ വീണ്ടും ചോദ്യം ചെയ്യും

Read Time:6 Minute, 38 Second

കേരളത്തിലും വിദേശത്തുമുള്ള ഷോകളുടെ പേരിൽ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണി (കരഞ്ജിത് കൗർ വോറ) നെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. നടിയ്‌ക്കെതിരെ പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചനാ കേസിൽ കഴബുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഭർത്താവ് ഡാനിയൽ വെബർ, മാനേജർ സണ്ണി രജനി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇന്നലെ വൈകിട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം വഞ്ചന, ചതി, പണാപഹരണം എന്നീ വകുപ്പുകളനുസരിച്ചുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി സംഘടിപ്പിയ്ക്കുന്ന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം നൽകി നടി 39 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും പരിപാടിയിൽ പങ്കെടുക്കാതെ വിശ്വാസ വഞ്ചന കാട്ടിയെന്നാണ് പ്രോഗ്രാം കോർഡിനേറ്റർ പറയുന്നത്.

പാലാരിവട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ വന്നതോടെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പിയുടെ നിർദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് സംഭത്തിൽ അന്വേഷണം നടത്തിയത്.

പരാതിക്കാരനിൽ നിന്നും നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുക്കാൻ പര്യാപ്തമായ കുറ്റമാണ് നടിയിൽ നിന്നും ഉണ്ടായിരിയ്ക്കുന്നതെന്ന് കണ്ടെത്തിയത്. കേസിൽ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അനന്തര നടപടികൾ കൈക്കൊള്ളാമെന്നായിരുന്നു ഉത്തരവ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കേസെടുത്തു നോട്ടീസ് നൽകാനുള്ള തയ്യാറെടുപ്പുകളുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോകുന്നത്.

ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുക്കാനായി സണ്ണി ലിയോൺ കേരളത്തിലെത്തിയിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരത്തെത്തിയ അന്വേഷണോദ്യോഗസ്ഥർ സണ്ണിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പരാതിക്കാരന്റെ ആരോപണങ്ങൾ നടി തള്ളിയിരുന്നു. സംഘാടകരുടെ അനാസ്ഥ മൂലമാണ് പരിപാടികൾ മാറ്റിവെയ്‌ക്കേണ്ടി വന്നതെന്നായിരുന്നു വിശദീകരണം.

എന്നാൽ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോർഡിനേറ്റർ ഷിയാസ് പെരുമ്ബാവൂർ വ്യക്തമാക്കിയിരുന്നു. 2018 മെയ് 26 ന് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സണ്ണി ലിയോൺ അടക്കമുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്ന ഡാൻസ് ഫിനാലെ പരിപാടിയ്ക്കാണ് ആദ്യം പദ്ധതിയിട്ടത്. എന്നാൽ കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനേത്തുടർന്ന് സണ്ണി ലിയോണിന്റെ കൂടി സമ്മതത്തോടെ പരിപാടി ഉപേക്ഷിയ്ക്കുകയായിരുന്നു. പ്രളയമടക്കമുള്ള പ്രതീകൂല സാഹചര്യം മൂലം ആവർഷം പരിപാടി നടത്താനായില്ല.

സംഘാടകരുടെ സാമ്ബത്തിക പ്രതിസന്ധി പരിഗണിച്ച്‌ പ്രതിഫലം 30 ൽ നിന്ന് 25 ലക്ഷത്തിലേക്ക് സണ്ണി ലിയോൺ കുറച്ചു. ആദ്യം പത്തും പിന്നീട് 19 ലക്ഷം രൂപയും കൈപ്പറ്റുകയും ചെയ്തു. പിന്നീട് താരത്തിന്റെ കൂടെ സമ്മതത്തോടെ 2019 ഫെബ്രുവരി 14 ന് അങ്കമാലിയിലേക്ക് പരിപാടി മാറ്റി. പുതുവത്സരത്തിന് മുമ്ബ് പരിപാടിയുടെ പ്രമോഷനിൽ പങ്കെടുക്കാമെന്ന് പറഞ്ഞെങ്കിലും തയ്യാറായില്ല.

അങ്കമാലിയിലെ പരിപാടിയുടെ തലേന്നാൾ കൊച്ചിയിലെത്തിയെങ്കിലും രാത്രി പതിനൊന്നരയോടെ പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്ന് കാട്ടി ട്വിറ്റ് ചെയ്യുകയാണ് ഉണ്ടായത്. വലിയ പരിപാടിയെന്ന നിലയിൽ വമ്ബൻ ക്രമീകരണങ്ങളാണ് അങ്കമാലിയിൽ സജ്ജമാക്കിയിരുന്നത്. അവസാന നിമിഷം പരിപാടി ഉപക്ഷിയ്ക്കേണ്ടി വന്നതിലൂടെ രണ്ടരക്കോടിയോളം രൂപ നഷ്ടമായതായും ഷിയാസ് പറയുന്നു. പ്രതീകൂല കാലാവസ്ഥയേത്തുടർന്ന് ഒറ്റത്തവണയാണ് പരിപാടി മാറ്റിയത്. രണ്ടാം വട്ടം സണ്ണിലിയോണാണ് ചതിച്ചത്. സംഭവത്തേത്തടുർന്ന് പാലാരിവട്ടം പോലീസിൽ പരാതി നൽകിയെങ്കിലും നടപിടിയുണ്ടാവാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസെടുത്തെങ്കിലും രണ്ടുവർഷം കഴിഞ്ഞാണ് മൊഴിയെടുക്കൽ പോലും നടന്നതെന്നും ഷിയാസ് പറഞ്ഞിരുന്നു.

പണം നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരാതിക്കാരനിൽ നിന്ന് അടുത്തയാഴ്ച കൂടുതൽ വിശദീകരണം തേടും. അതിനുശേഷം നടിയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പരാതിക്കാരന്റെ രാഷ്ട്രീയ സ്വാധീനം മൂലം അറസ്റ്റ് ഉണ്ടാകുമെന്നും ഹർജി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടിൽ താമസവും, വെള്ളച്ചാട്ടത്തിലെ കുളിയും, എല്ലാം ആസ്വദിച്ച് മഞ്ജു സുനിച്ചേൻ, വീഡിയോ വൈറൽ
Next post തന്റെ വിവാഹമോചനത്തിന് ശേഷം കുഞ്ഞുമായി ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതിയ കയറിയ സീമ ജി നായർ