ഇതാണ് സൂപ്പർ ട്രീ ബൈക്ക്, ഇതൊരു കിടിലൻ സാധനം തന്നെ …

Read Time:4 Minute, 44 Second

ഇതാണ് സൂപ്പർ ട്രീ ബൈക്ക്, ഇതൊരു കിടിലൻ സാധനം തന്നെ …

മുള്ളേരിയ പാർത്ത കൊച്ചിയിലെ സൂര്യനാരായണ ബട്ട് ഇപ്പോൾ മലയോര അടയ്ക്കാ കർഷകർക്ക് ഇടയിൽ ശരിക്കും ഹീറോയാണ്. ഒരു ദിവസം ആയിരം കവുങ്ങുകളിൽ കയറി മഹാളി രോഗത്തിന് മരുന്ന് തളിക്കാനും അടക്ക പറിക്കാനും കഴിയുന്ന ഇന്ദ്രജാലം ഭട്ടിന് ഒപ്പം ഉണ്ട്. അത് മറ്റൊന്നുമല്ല. കവുങ്ങിൽ കയറുന്നതിനുള്ള ‘സൂപ്പർ ട്രീ ബൈക്ക്’. ദിവസവും കൂലിയിനത്തിൽ കൊടുക്കുന്ന ആയിരങ്ങൾ ഒറ്റയടിക്ക് ലാഭം.

കോട്ടയത്ത് ദിസങ്ങളായി അലഞ്ഞു തിരിഞ്ഞ നടന്ന യുവാവ്; കൈയിലെ ബാഗ് പരിശോധിച്ച പോലീസ് ഞെട്ടിപ്പോയി.. സംഭവിച്ചത്

നിരത്തിൽ ഓടുന്ന ബൈക്ക് മാത്രം കണ്ടു പരിചയമുള്ള കർഷകർ കവുങ്ങിൻ മുകളിലേക്ക് ചെത്തി പറക്കുന്ന അത്ഭുത ബൈക്ക് കാണാൻ സൂര്യനാരായണ ഭട്ടിന്റെ വീട്ടിലേക്ക് ഒഴുകുകയാണ്. മരുന്ന് തളിക്കാനും അടക്ക പറിക്കാനും തൊഴിലാളികളെ കിട്ടിയില്ലെങ്കിൽ കുടുംബസ്വത്തായ 7 ഏക്കർ തോട്ടവും അതിൽ 2000 കവുങ്ങുകളും ഉള്ള സൂര്യനാരായണ ഭട്ട് ഹാപ്പിയാണ്.

ഈ കർഷകൻ മഹാളിക്ക് കീടനാശിനി തളിക്കുന്നത് ബൈക്കോടിച്ച് കവുങ്ങിൽ കയറിയാണ്. കവുങ്ങിൽ കയറാൻ തൊഴിലാളികളെ കിട്ടാതെ കഴിഞ്ഞവർഷം മഹാളി വന്ന് 20 ക്വിന്റെൽ അടക്കയാണ് നഷ്ടമായത്. 200 ലിറ്റർ മരുന്ന് തളിക്കാൻ തൊഴിലാളികൾക്ക് 1800 രൂപ നൽകണം. മരുന്നിന്റെ യും ഹെൽപ്പറുടെയും ചെലവിന് പുറമെയാണ്.

ചികിത്സ പി ഴവ് സംഭവിച്ചിട്ടില്ല; ആഗ്രഹിച്ച ഭംഗിയിലുളള ലൈംഗിക അവയവം ലഭിച്ചില്ല; അനന്യയുടെ മ ര ണ ത്തിൽ വിശദീകരണവുമായി റിനൈ മെഡിസിറ്റി

തൊഴിലാളികൾക്ക് എല്ലാ കവുങ്ങിനും കയറാൻ സാധിക്കാറില്ല. ബൈക്കിൽ കയറിയാൽ അതിവേഗം ജോലി തീർക്കാനും. ദിവസം 800 ലിറ്റർ മരുന്ന് തളിക്കാനും കഴിയുന്നു. ഇതോടെയാണ് കവുങ്ങ് കയറാനുള്ള ‘ട്രീ ബൈക്ക്’ വാങ്ങിയത്. കേരളത്തിലെ ആദ്യത്തെ ‘ട്രീ ബൈക്ക്’ ഉടമയാണ് സൂര്യനാരായണ ഭട്ട്. ജേഷ്ഠൻ പ്രസാദ് ഭട്ടുമായി ചേർന്നാണ് അടയ്ക്കാ കൃഷി ചെയ്യുന്നത്.

കർണാടക ബണ്ട്യൾ സ്വദേശിയായ പനോളി ബെൽ ഗണപതി ഭട്ട് കണ്ടുപിടിച്ച ബൈക്ക് നിലവിൽ കർണാടക ശിവ മുഖയിലെ സ്വകാര്യ കമ്പനിയാണ് നിർമ്മിക്കുന്നത്. പെട്രോളിൽ പ്രവർത്തിക്കുന്ന രണ്ട് കുതിരശക്തിയുള്ള എൻജിനാണ് യന്ത്ര ത്തിന്റെ പ്രധാനഭാഗം. 25 കിലോയാണ് ബൈക്കിന്റെ ഭാരം.

70 കിലോ വരെ ഭാരമുള്ളവർക്ക് ഉപയോഗിക്കാം. കവുങ്ങിൽ ഘടിപ്പിച്ച ആക്സിലേറ്റർ ഉപയോഗിച്ചാൽ യന്ത്രം ഏതു ഉയരത്തിലേക്കുo കുതിക്കും. മുകളിൽ എത്തിക്കഴിഞ്ഞാൽ എൻജിൻ നിർത്താം. ക്ലച്ച് പിടിച്ചാണ് തിരിച്ചിറക്കം. സുരക്ഷാ ബെൽറ്റ്, ഇരിക്കാനുള്ള സീറ്റ്, കാൽ വെക്കാനുള്ള സൗകര്യം എല്ലാം യന്ത്രത്തിൽ ഉണ്ട്. തൊണ്ണൂറ്റി ആറായിരത്തി അഞ്ഞുറു രൂപയാണ് വില.

കേന്ദ്ര കാർഷിക ഉപകരണ സഹായ സബ്സിഡി ഉള്ളതിനാൽ പകുതി വിലയ്ക്ക് കർഷകർക്ക് ലഭിക്കും. കേരളത്തിൽ ഈ ബൈക്ക് എത്തിയതോടെ ആർക്കും എളുപ്പത്തിൽ കവൂങ്ങിൽ കയറാൻ കഴിയും എന്ന പ്രത്യേകതയുണ്ട്. മഴപെയ്ത് കവുങ്ങ് ഉണങ്ങി ഇല്ലെങ്കിലും ബൈക്കിൽ കയറാം. കവുങ്ങിൻ ക്കുല ഉണങ്ങി കിട്ടിയാൽ മാത്രം മതി.

വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക

Leave a Reply

Your email address will not be published. Required fields are marked *

Previous post വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക
Next post അടിച്ചു പൂസായി ലെവലേശം വെളിവില്ലാതെ പെൺകുട്ടികൾ, പോലീസ് എത്തി അകത്താക്കി