ശബരിമലയ്ക്കു വേണ്ടി പ്രത്യേക നിയമ ‌നിർമാണം നടത്തും; ഹെലികോപ്റ്ററിൽ പറന്നെത്തി പത്രിക സമർപ്പിച്ച് സുരേഷ് ഗോപി 

Read Time:5 Minute, 20 Second

ശബരിമലയ്ക്കു വേണ്ടി പ്രത്യേക നിയമ ‌നിർമാണം നടത്തും; ഹെലികോപ്റ്ററിൽ പറന്നെത്തി പത്രിക സമർപ്പിച്ച് സുരേഷ് ഗോപി 

ശബരിമലയ്ക്കായി പാർലമെന്റിൽ നിയമ നിർമാണത്തിനു ശ്രമിക്കുമെന്നും, അതിനുള്ള പ്രവർത്തനങ്ങൾ ബിജെപിയുടെ കേന്ദ്ര നേതാക്കൾ തുടങ്ങിയെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കി. തൃശൂരിൽ ഹെലികോപ്റ്ററിൽ എത്തിയ സുരേഷ് ഗോപി പുഴയ്ക്കലിൽ നിന്നു ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കലക്ടറേറ്റിലെത്തിയത്. ഹെലികോപ്റ്ററിൽ പറന്നിറങ്ങി, നൂറുകണക്കിനു പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങി നാമനിർദേശ പത്രിക സമർപ്പിച്ചു. തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എംപി വിശ്രമത്തിനായി കൊച്ചിയിലേക്കു തിരിച്ചു പോകുകയും ചെയ്തു.

ഇന്നലെ (വ്യാഴം) രാവിലെ 11 മണിയോടെ, ശോഭാ സിറ്റിയിലെ ഹെലിപാഡിൽ എത്തിയ അദ്ദേഹത്തെ ജില്ലാ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് കാറിൽ അയ്യന്തോളിലെ കലക്ടറേറ്റിലേക്ക് പത്രിക നൽകാൻ തിരിച്ചു. പുഴയ്ക്കലിൽ കാത്തുനിന്ന അണികളെ കൈവീശി കാണിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ അദ്ദേഹം കലക്ടറേറ്റിലെത്തി. തൃശൂർ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി കലക്ടറേറ്റിൽ നാമനിർദേശ പത്രിക നൽകിയ ശേഷം മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല ഈ തിരഞ്ഞെടുപ്പിലും മുഖ്യ പ്രചാരണ വിഷയമാണ്. ഇതേക്കുറിച്ചുള്ള സീതാറാം യച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നു. തൃശൂരിൽ ശക്തമായ മത്സര സാധ്യതയുണ്ടെന്ന് ആവർത്തിച്ച സുരേഷ് ഗോപി, തൃശൂരിലെ വോട്ടർമാർ തനിക്കു വിജയം തരുമെന്നും ഉറപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. നേരത്തെ ന്യുമോണിയ ബാധയുണ്ടോ എന്ന് സംശയമുണ്ടായിരുന്നു എങ്കിലും വിദഗ്ധ പരിശോധനയിൽ അദ്ദേഹത്തിന് ഇല്ലെന്ന് സ്ഥിതികരിക്കുകയും ചെയ്തു. തുടർന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും രാജ്യസഭ അംഗവുമാണ് സുരേഷ്‌ ഗോപി ഇപ്പോൾ.

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും നിലവിൽ രാജ്യസഭ അംഗവുമാണ് സുരേഷ്‌ ഗോപി. രാജാവിൻ്റെ മകൻ എന്ന ചിത്രത്തിൽ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. സുരേഷ് ഗോപി രാജ്യസഭാംഗം കൂടിയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് സുരേഷ് ഗോപി.

കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.സുരേഷ് ഗോപി ഇപ്പോൾ ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഈ സിനിമയ്ക്ക് ശേഷം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റകൊമ്പൻ ചിത്രീകരണം തുടങ്ങും.

നിധിൻ രൺജി പണിക്കരുടെ കാവലിന്റെ ഷൂട്ടിങ് പൂർത്തിയാക്കി. അതിന്റെ തന്നെ ഡബ്ബിങ് ജോലികളും സുരേഷ് ഗോപിക്ക് പൂർത്തീകരിക്കേണ്ടതുണ്ട്.ഇതിനിടയിലാണ് തിരഞ്ഞെടുപ്പിൽ നിൽക്കുന്നു എന്ന വാർത്ത പുറത്ത് വരുന്നത്. ഇതേപ്പറ്റി സുരേഷ് ഗോപിയ്ക്ക് പറയാൻ ഉള്ളത് ഇതാണ്.എനിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നു തന്നെയാണ് എന്റെ നിലപാട്.എന്നാൽ നേതാക്കൾ വളരെ നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞങ്ങൾക്ക് അറിയാവുന്ന ചെക്കൻ ഇതാണ്; നിന്റെ കയ്യിൽ നിന്നും പുറത്തു വരുന്നത് കാത്തിരിക്കുകയായിരുന്നു; മണിക്കുട്ടനെ കുറിച്ച് തുറന്നു പറഞ്ഞ് ശിൽപ്പ ബാല
Next post ദാവണിയിൽ സുന്ദരിയായി കുട്ടിയായി മഞ്ജു വാര്യർ , മീനാക്ഷിയുടെ ചേച്ചിയാണോ എന്ന് ആരാധകർ