അദ്ദേഹത്തിന് പകരം ശിവനായി എനിക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല; ഗോപിക പറയുന്നു

Read Time:5 Minute, 8 Second

അദ്ദേഹത്തിന് പകരം ശിവനായി എനിക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല; ഗോപിക പറയുന്നു

മലയാളം മിനി സ്ക്രീൻ പരമ്പരകളിൽ ഏറ്റവുമധികം പ്രേക്ഷക ഇഷ്ട്ടത്തോടും പിന്തുണയോടും കൂടെ മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം പരമ്പര. മറ്റൊരു പരമ്പരയ്ക്കും ലഭിക്കാത്ത അത്ര പിന്തുണയാണ് സാന്ത്വനം എന്ന പരമ്പരയ്ക്ക് അനുദിനം ലഭിക്കുന്നത്. പരമ്പരയുടെ പുറത്തിറങ്ങുന്ന പ്രമോ വീഡിയോകൾ പോലും ആരാധകർ ഏറെ കൗതുകത്തോടെയും സ്നേഹത്തോടെയും ആണ് ഓരോ ദിവസവും ഏറ്റെടുക്കുന്നത്.

ഓരോ താരങ്ങൾക്കും നിരവധി ആരാധകരാണ് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിലെ താരങ്ങളെയെല്ലാം സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഓരോ മലയാളികളും ഇന്ന് തങ്ങളോട് ചേർത്ത് വക്കുന്നത്. ഈ പരമ്പര കാണാതിരുന്നവർ പലരും ഇപ്പോൾ ഇതിലേക്ക് ആകൃഷ്ടരായിരിക്കുന്നതിന്റെ മുഖ്യ കാരണം ഇതിലെ കഥാപാത്രങ്ങളും കഥയുടെ പ്രമേയവും തന്നെയാണ് എന്ന് എടുത്തു പറയേണ്ട സംഗതി തന്നെയാണ്.

ഇ പരമ്പരയിലെ ഏറ്റവും ആകർഷകമായ കഥാപാത്രങ്ങൾ ശിവനും അഞ്ജലിയും തന്നെയാണ്. പലരും ശിവാഞ്ജലിയുടെ വഴക്കും പ്രണയവും കാണാൻ വേണ്ടി മാത്രമാണ് സാന്ത്വനം എന്ന പരമ്പര കാണുന്നതുപോലും. മലയാളി കുടുംബങ്ങളുടെ സ്വീകരണമുറിയിലെ അതിഥികൾ എന്നതിനപ്പുറം കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. വ്യത്യസ്തകളിലൂടെയും വൈവിധ്യങ്ങളുടെയും മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പര മറ്റു പരമ്പരകളിൽ നിന്ന് രൂപത്തിലും ശൈലിയിലും അവതരണത്തിലും വേറിട്ടുനിൽക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഒരു കാലത്തു മലയാള സിനിമ പ്രേക്ഷകർക്കിടയിൽ മിന്നി തിളങ്ങി നിന്നിരുന്ന നാടൻ തനിമ ഉള്ള സുന്ദരി എന്നറിയപ്പെട്ടിരുന്ന നടി ചിപ്പി വലിയ ഒരു തിരിച്ചുവരവാണ് ഈ പരമ്പരയിലൂടെ നടത്തിയിരിക്കുന്നത്. അതുപോലെതന്നെ പ്ലസ്ടു എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഷഫ്നയുടെ ഭർത്താവ് സജിനും ഇ പരമ്പരയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇ പരമ്പരക്ക്.

ശിവയേയും അഞ്ജലിയേയും അവതരിപ്പിച്ചിരിക്കുന്നത് പ്ലസ് ടു എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സജിനും മോഹൻലാലിനൊപ്പം ബാലേട്ടൻ എന്ന ചിത്രത്തിൽ ലാലേട്ടൻറെ മകളായി എത്തിയ ഗോപികയും ആണ്. ഇരുവരുടെയും വിശേഷങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ നിറഞ്ഞിട്ടുള്ള കാര്യവുമാണ്. എന്നാൽ ഗോപിക ഇപ്പോൾ പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് ആരാധകർ നെഞ്ചേറ്റിയിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ : ഞാൻ കരുതിയത് സീരിയൽ എന്നുപറയുന്നത് പെണ്ണുങ്ങൾ മാത്രം കാണുന്ന ഒന്നാണെന്നും അവിടെ പുരുഷന്മാർക്ക് യാതൊരു താൽപര്യവും ഇല്ലെന്നുമാണ്. എന്നാൽ സാന്ത്വനം എന്ന പരമ്പരയെ സംബന്ധിച്ചിടത്തോളം വളരെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.സ്ത്രീകളെക്കാൾ അധികം പുരുഷന്മാരാണ് പരമ്പരയുടെ പ്രേക്ഷകർ.

 

പുറത്തൊക്കെ പോകുമ്പോൾ പുരുഷന്മാരാണ് വന്ന് പരിചയപ്പെടുന്നതും സാന്ത്വനം പരമ്പരയിലെ അഞ്ജലി എന്ന് വിളിക്കുന്നതും എന്ന് താരം പറയുന്നു. ഇതിനുപുറമേ ശിവനും അതായത് സച്ചിനും ഒത്തുള്ള സീരിയലിലെ രംഗങ്ങൾ എഡിറ്റ് ചെയ്ത് അയച്ചു തരുന്നതും അധികവും പുരുഷൻമാരാണ്. മികച്ച ഒരു നടനെന്ന നിലയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി സജിൻ തന്നെയാണെന്നും, ശിവൻ എന്ന കഥാപാത്രത്തിൽ സജിന് പകരം മറ്റൊരാളെ ചിന്തിക്കാൻ കൂടി കഴിയില്ല എന്നുമാണ് ഇപ്പോൾ താരം വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദാവണിയിൽ സുന്ദരിയായി കുട്ടിയായി മഞ്ജു വാര്യർ , മീനാക്ഷിയുടെ ചേച്ചിയാണോ എന്ന് ആരാധകർ
Next post പ്രിയ നടൻ മണികണ്ഠ രാജൻ അച്ഛനായി കുഞ്ഞിനോടൊപ്പം ഉള്ള ചിത്രം പങ്ക് വെച്ച് താരം പറഞ്ഞത് കേട്ടോ!!!