മകന് അവസരം നൽകാം എന്ന് പറഞ്ഞ് വീട്ടിലെ പണികൾ ഒക്കെ അച്ഛനെ കൊണ്ട് ചെയ്യിപ്പിച്ചു സിനിമയെ വെല്ലുന്ന ജീവിത കഥ വെളിപ്പെടുത്തി സാന്ത്വനത്തിലെ കണ്ണൻ

Read Time:5 Minute, 47 Second

മകന് അവസരം നൽകാം എന്ന് പറഞ്ഞ് വീട്ടിലെ പണികൾ ഒക്കെ അച്ഛനെ കൊണ്ട് ചെയ്യിപ്പിച്ചു ” സിനിമയെ വെല്ലുന്ന ജീവിത കഥ വെളിപ്പെടുത്തി സാന്ത്വനത്തിലെ കണ്ണൻ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് . ഒരുപിടി കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമായി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലിന് പ്രേക്ഷകർ ഏറെയാണ് . സീരിയലിലെ കഥാപാത്രങ്ങൾ ആയ ബാലനും ശിവനും ഹരിയും ദേവിയും അഞ്ജലിയും അപ്പുവും എല്ലാം തന്നെ പ്രേഷകരുടെ ഇഷ്ട താരങ്ങൾ ആയി മാറി കഴിഞ്ഞിരിക്കുന്നു.

അത്തരത്തിൽ കുറുമ്പ് കാട്ടിയും , തമാശകൾ ഒപ്പിച്ചും , ഏട്ടന്മാരുടെ കുഞ്ഞനുജനായി തിളങ്ങുന്ന കണ്ണനെ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ് . സാന്ത്വനം പരമ്പരയെ വേറിട്ട തലങ്ങളിലേക്ക് എത്തിക്കാൻ കണ്ണന് വലിയ പങ്കു തന്നെയാണ് ഉള്ളത് . കണ്ണൻ എന്ന കഥാപാത്രത്തിൽ എത്തുന്നത് അച്ചു സുഗതാണ് . എന്നാൽ അച്ചുവിന്റെ ജീവിത കഥ ഏവരുടെയും കണ്ണ് നിറയ്ക്കുന്നതാണ് ..

സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് അച്ചുവിന്റെ ജീവിതത്തിൽ അരങ്ങേറിയിട്ടുള്ളത് .. ചെറുപ്പം മുതൽ അഭിനയത്തോട് ഏറെ ആഗ്രഹമായിരുന്നു അച്ചുവിന് .. അച്ചുവിന്റെ അച്ഛൻ ആവട്ടെ മകന്റെ അഭിനയ മോഹത്തിന് ഏറെ പിന്തുണ നൽകി ഒപ്പം നിൽക്കുന്ന ഒരു സാധുവായ മനുഷ്യൻ .. എന്നാൽ ആ സാധുവായ മനുഷ്യനെയും അഭിനയ മോഹിയായ അച്ചുവിനെയും ഒരാൾ കരുതിക്കൂട്ടി ചതിച്ച കഥയാണ് ജീവിതത്തിൽ അച്ചുവിന് പറയാനുള്ളത്.

അച്ചുവിന് താൻ നിർമ്മിക്കുന്ന പുതിയ സിനിയിൽ 4 നായകന്മാരിൽ ഒരാൾ ആക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച് അയാളുടെ വീട്ടിലെ പണികൾ എല്ലാം അച്ചുവിന്റെ അച്ഛനെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു . ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പണികൾ എല്ലാം , മകന് ലഭിക്കാൻ പോകുന്ന അഭിനയലോകത്തേക്കുള്ള അവസരം പ്രതീക്ഷിച്ച് ആ പിതാവ് പരാതികൾ ഒന്നുമില്ലാതെ രാപ്പകൽ അധ്വാനിച്ചു .. ഇടക്ക് അച്ഛനെ കാണാനെത്തിയ അച്ചുവിനെയും വീട്ടുകാരൻ അവസരം നൽകാം എന്നുള്ള തരത്തിൽ കുറെ അധികം മോഹന വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു . അച്ചു ആവട്ടെ അഭിനയിക്കാൻ അവസരം ലഭിച്ചു എന്ന സന്തോഷവാർത്ത കൂട്ടുകാരോടും വീട്ടുകാരോടും ആദ്യപകരോടും എല്ലാം സന്തോഷം കൊണ്ട് പങ്കുവെക്കുകയും ചെയ്തു .


എന്നാൽ വീട്ടിലുള്ള പണി എല്ലാം തീർന്നതോടെ വീട്ടുകാരന്റെ സ്വഭാവം മാറി , മകന്റെ ചാൻസിനെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ തനി നിറം പുറത്തെടുത്തു .. അയാൾ തുച്ഛമായ തുക പനികൂലിയായി നൽകി കൈ മലർത്തി .. എന്നാൽ അഭിമാനിയായ ആ പിതാവിന് ഇത് സഹിക്കാൻ കഴിയുന്നതിലും ഒരുപാട് അപ്പുറമായിരുന്നു . വീട്ടുകാരൻ പനികൂലിയായി നീട്ടിയ തുച്ഛമായ തുക ആ പിതാവ് നിരസിച്ചു , മനസ് നീറി വീട്ടിൽ എത്തിയ ആ പിതാവ് അച്ചുവിനെ ചേർത്ത് പിടിച് പറഞ്ഞു ” നീ ഒരിക്കൽ നടനാകും എന്ന് ”

നിന്റെ ജീവിതലക്ഷ്യം നേടാൻ എന്തിനും ഞാൻ ഒപ്പം ഉണ്ടാകും എന്ന് .. ഒരു സിനിമ കഥയെ വെല്ലുന്നത് തന്നെയാണ് കണ്ണനായി പ്രേഷകരുടെ മുന്നിൽ എത്തുന്ന അച്ചുവിന്റെ ജീവിതത്തിൽ സംഭവിച്ചത് . അച്ഛൻ സുഗന്ധൻ മേസ്തിരി പണിക്കാരനാണ് , ‘അമ്മ രശ്മി തൊഴിലുറപ്പിന് പോകുന്നു , അനിയത്തി അഞ്ചു നഴ്സിങ് വിദ്യഭ്യാസം പൂർത്തിയാക്കി മഞ്ചേരി സർക്കാർ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത് ..

വാനമ്പാടി എന്ന സീരിയലിലൂടെയാണ് അച്ചു അഭിനയലോകത്തേക്ക് എത്തുന്നത് , സീരിയലിൽ പാപ്പി കുഞ്ഞ് എന്ന കഥാപാത്രം ഇരുപത്തി എട്ടോളം എപ്പിസോഡുകളിൽ താരം അവതരിപ്പിച്ചിരുന്നു .. അഭിനയലോകത്തേക്ക് നേരത്തെ എത്തിയെങ്കിലും സാന്ത്വനത്തിലെ കണ്ണൻ എന്ന കഥാപാത്രമാണ് താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് , കണ്ണൻ എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ് .. എല്ലാവരുടെയും പിന്തുണയ്ക്കും പ്രാർത്ഥനക്കു ഒരുപാട് നന്ദി ഉണ്ടെന്നാണ് കണ്ണൻ പറയുന്നത് .. എന്തയാലും സാന്ത്വനത്തിലെ പ്രേഷകരുടെ ഇഷ്ട താരം ഇപ്പോൾ കണ്ണൻ തന്നെയാണ് ..

 

Leave a Reply

Your email address will not be published. Required fields are marked *

Previous post തങ്ങളുടെ പൊന്നോമനയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി മാതാപിതാക്കൾ
Next post മോദി ഹിന്ദു മത വിശ്വാസിയാണ് ‘ശരണം വിളി’ കേട്ട് ചൊറിച്ചിൽ വരുന്നവർ മാറിയിരുന്ന് നല്ലോണം ചൊറിയുക എന്ന് സന്തോഷ് പണ്ഡിറ്റ്