ഇപ്പോഴാണ് ശിവൻ അഞ്ജലിക്ക് മുന്നിൽ ശരിക്കും താണുകൊടുത്തത്; അഞ്ജലിക്ക് മുന്നിൽ കാല് വഴുതി വീണ് താരം

Read Time:5 Minute, 0 Second

ഇപ്പോഴാണ് ശിവൻ അഞ്ജലിക്ക് മുന്നിൽ ശരിക്കും താണുകൊടുത്തത്; അഞ്ജലിക്ക് മുന്നിൽ കാല് വഴുതി വീണ് താരം

മലയാളം മിനി സ്ക്രീൻ പരമ്പരകളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം പരമ്പര. മറ്റൊരു പരമ്പരയ്ക്കും അവകാശപ്പെടാൻ സാധിക്കാത്ത അത്ര പിന്തുണയാണ് സാന്ത്വനം എന്ന പരമ്പരയ്ക്ക് അനുദിനം ലഭിക്കുന്നത്.

 

ഇതിലെ താരങ്ങളെയെല്ലാം സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഓരോ മലയാളികളും തങ്ങളുടെ നെഞ്ചോട് ചേർത്ത് വക്കുന്നത്. ഈ പരമ്പര കാണാതിരുന്നവർ പലരും ഇപ്പോൾ ഇതിലേക്ക് ആകൃഷ്ടരായിരിക്കുന്നതിന്റെ മുഖ്യ കാരണം ഇതിലെ കഥാപാത്രങ്ങളും വ്യത്യസ്തമായ കഥയുടെ പ്രമേയവും തന്നെയാണ് എന്ന് എടുത്തു പറയേണ്ട സംഗതി തന്നെയാണ്.

ഹരിയും ശിവനും അഞ്ജലിയും അപ്പുവുമെല്ലാം പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ചത് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. ഇന്ന് സ്വാന്തനം പരമ്പര ഹിറ്റായതിന് പിന്നിലും ഇവരുടെ പ്രകടനം തന്നെയാണ്. ഈ താരങ്ങളെ കൂടാതെ ശ്രീദേവി, ബാലൻ, കണ്ണൻ എന്നിങ്ങനെ താരനിരകൾ തന്നെ സീരിയലിൽ ഉണ്ട്. എല്ലാവരും കട്ട സപ്പോർട്ടായി കൂടെ നിൽക്കുമ്പോഴും പ്രേക്ഷക പിന്തുണയും ഏറെയാണ്.

സ്വാന്തനത്തെ മറ്റു പരമ്പരകളുമായി താരതമ്യം ചെയുമ്പോൾ കണ്ണീർ കഥാപാത്രങ്ങളിൽ നിന്നും മാറിയാണ് കഥ പോവുന്നത് എന്നത് തന്നെയാണ് എടുത്ത് പറയേണ്ടത്. ചെറിയ അടിയും പിണക്കവും ഉണ്ടെങ്കിലും അതിനൊന്നും അധിക ആയൂസ് ഇല്ല. കണ്ണീർ കഥാപാത്രങ്ങളിൽ നിന്നും മാറിയുള്ള കഥാപാത്രങ്ങൾക്ക് യൂത്തിന്റെ ഇടയിലും നല്ല സ്വീകാര്യത ആണ് കിട്ടുന്നത്.

ഇപ്പോൾ സ്വാന്തനത്തിന്റെ പ്രെമോ വീഡിയോ ആണ് പുറത്തുവന്നത്. ചെറിയപൊട്ടിതെറികൾ ഉണ്ടായതിന് പിന്നാലെ ശിവനും അഞ്ജലിയും തമ്മിൽ ചില പിണക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന് സോറി പറഞ്ഞ് അഞ്ജലി പോയെങ്കിലും ശിവൻ അത്രപെട്ടന്നൊന്നും താണുകൊടുത്തിരുന്നില്ല. ഇതിനിടെ ശ്രീദേവി പറഞ്ഞ ചെറിയ തമാശ പോലും അപ്പുവിന് ഇഷ്ടപ്പെടാതെ വന്നതും പിന്നാലെ അപ്പു ദേശ്യപ്പെട്ടതും പ്രേക്ഷകർ കണ്ടതാണ്.

ഇപ്പോൾ ശ്രീദേവിയും ചെറിയ സമരത്തിലാണ്. എന്നാൽ കളികാര്യമാവുമോ എന്ന പേടി അഞ്ജലിക്ക് ചെറുതായി ഉണ്ട്. ഇതിനിടെ കേനുമായി വരുന്ന ശിവൻ വീഴുന്നതും വീഡിയോയിൽ കാണാം. വീണെടുത്ത് നിന്നും എഴുന്നേൽക്കാൻ കഷ്ടപ്പെടുന്ന ശിവനെ നോക്കി അഞ്ജലിയും കണ്ണനും ചിരിക്കുന്നതും പ്രെമോ വീഡിയോയിൽ കാണാം.

പാണ്ഡ്യൻ സ്റ്റോർ എന്ന തമിഴ് പരമ്പര വൻ ഹിറ്റായതിന് പിന്നാലെയാണ് മലയാളത്തിലും ഇത് ആരംഭിച്ചത്. ഹിറ്റ് സീരിയൽ വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം പ്രേക്ഷകരിലേക്ക് എത്തുന്നത്. വാനമ്പാടിയിൽ ഉണ്ടായിരുന്നു ചിപ്പി സാന്ത്വനത്തിൽ കേന്ദ്രകഥാപാത്രമായി ആണ് എത്തുന്നത്.

സാന്ത്വനം പരമ്പര തുടങ്ങിയിട്ട് വളരെ കുറച്ചു നാളുകൾ മാത്രമേ ആയൂള്ളൂവെങ്കിലും, നിറഞ്ഞ കൈയ്യടി ആണ് കുടുംബ സദസ്സുകൾ പരമ്പരക്ക് നൽകുന്നത്. ബാലനും, ശ്രീദേവിയും ഹരിയും, ശിവനും ഒക്കെ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയങ്കരർ തന്നെ ആണ്. എന്നാൽ ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിക്കൂടിയ നടൻ ആണ് ശിവനെ അവതരിപ്പിക്കുന്ന സജിൻ. ശിവരാമകൃഷ്ണൻ എന്ന കട്ട കലിപ്പൻ ലുക്കിലെത്തുന്ന സജിൻ ചുരുങ്ങിയ സമയം കൊണ്ടാണ് ഒന്നാം നിര നായകന്മാർക്കൊപ്പം താരം എത്തിയതും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോടതി മുറിയിൽ നിന്നും കരഞ്ഞിറങ്ങിയ മഞ്ജു വാര്യർ പിന്നാലെ മാസ്സ് തിരിച്ചു വരവ് ആരെയും ഞെട്ടിപ്പിക്കുന്ന മാറ്റം
Next post പട്ടുസാരി അണിഞ്ഞു ഭർത്താവിനൊപ്പം ഡാൻസുമായി ശരണ്യ മോഹൻ വീഡിയോ ഏറ്റെടുത്തു ആരാധകരും