എട്ടിന്റെ പണികിട്ടി ജനപ്രിയ പരമ്പര സ്വാന്തനത്തിന്, സങ്കടത്തിൽ താരങ്ങൾ

Read Time:5 Minute, 41 Second

എട്ടിന്റെ പണികിട്ടി ജനപ്രിയ പരമ്പര സ്വാന്തനത്തിന്, സങ്കടത്തിൽ താരങ്ങൾ

പ്രേക്ഷക പിന്തുണയുള്ള പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന സ്വാന്തനം, പരമ്പരയിലെ താരങ്ങളെയും ആരാധകർക്ക് ഏറെ ഇഷ്ടമാണ്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. താരങ്ങളെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. സമൂഹ മാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം വളരെ ചുരുങ്ങിയ നേരം കൊണ്ടുതന്നെ വൈറലായി മാറാറുണ്ട്.

തമിഴ് നാട്ടിലെ ജനപ്രിയ പരമ്പര പാണ്ഡ്യൻ സ്റ്റാറിന്റെ മലയാളം പതിപ്പാണ് സ്വാന്തനം പരമ്പര. . ചിപ്പിയും രാജീവ് പരമേശ്വറുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ സഹോദരനായ സേതുവായെത്തുന്നത് ബിജേഷ് അവനൂരാണ്. പരമ്പര പോലെതന്നെ പരമ്പര താരങ്ങളെയൂം ഇതിനോടകം പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടമാണ്. ഇ പരമ്പരയുടെ ഓരോ എപ്പിസോഡുകൾ കാണുവാൻ നിരവധി കുടുംബ പ്രേക്ഷകരാണ്.

ഇ പരമ്പരയെ കുറിച്ചുള്ള പുതിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ ഏറ്റവും പുതിയ ടി ആർ പി റേറ്റിംഗ് ലിസ്റ്റ് വീണ്ടും വന്നിരിക്കുകയാണ്. കഴിഞ്ഞ മാസം ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് സ്വാന്തനം സീരിയൽ ആയിരുന്നു. യുവാക്കൾ ഏറ്റവും കൂടുതൽ ആരാധകരായിട്ടുള്ള പരമ്പര ഇത്തവണ പിന്നിലായിരിക്കുകയാണ്.

എന്നാൽ പുതിയ ടി ആർ പി റേറ്റിംഗ് ലിസ്റ്റ് പ്രകാരം കുടുംബ വിളക്ക് പരമ്പരയാണ് മുന്നിൽ എത്തിയിരിക്കുന്നത്. ഇതിനു മുൻപും ഇ രണ്ടു പരമ്പരകൾ തമ്മിൽ കടുത്ത മത്സരം ഉണ്ടായിരുന്നു. ലിസ്റ്റിലെ ആദ്യ അഞ്ച് റാങ്കുകളിൽ പാടാത്ത പൈങ്കിളി, മൗനരാഗം എന്നീ സീരിയലുകളും ഉണ്ട്. കുടുംബവിളക്കും സ്വാന്തനവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സീരിയലുകളാണ് ഇവ.

കഴിഞ്ഞ ദിവസം സീരിയലിന്റെ നിർമ്മാതാവും നടിയുമായ ചിപ്പി പരമ്പരയുടെ വിജയത്തിന് പിന്നിലുള്ള കാരണം പറഞ്ഞ് എത്തിയിരുന്നു. കുടുംബത്തെ സ്‌നേഹിക്കുകയും ആ ഓർമ്മകളെ ചേർത്തു പിടിക്കുകയും ചെയ്യുന്നവരുടെ പരമ്പരയാണ്. ജീവിതത്തിൽ തിരക്കേറിയാലും തിരികെ വീട്ടിലേക്ക് പോകാൻ മനസ് തുടിക്കും. അതാണ് പരമ്പരയിലൂടേയും കൊണ്ടു വരാൻ ശ്രമിക്കുന്നത്. ജെ പള്ളാശ്ശേരി സാറിന്റെ എഴുത്തിനും സംവിധായകൻ ആദിത്യനുമാണ് നന്ദി പറയുന്നത്. എല്ലാവർക്കുമുള്ളൊരു ഫീൽ ഗുഡ് പരമ്പരയാണ് സാന്ത്വനം. വിജയത്തിന് പിന്നിലെ രഹസ്യം കഥയും ടീമിന്റെ കഠിനാധ്വാനം ആണെന്നാണ് ചിപ്പി പറഞ്ഞത്

മലയാളം മിനി സ്ക്രീൻ പരമ്പരകളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം പരമ്പര. മറ്റൊരു പരമ്പരയ്ക്കും അവകാശപ്പെടാൻ സാധിക്കാത്ത അത്ര പിന്തുണയാണ് സാന്ത്വനം എന്ന പരമ്പരയ്ക്ക് അനുദിനം ലഭിക്കുന്നത്.


ഇതിലെ താരങ്ങളെയെല്ലാം സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഓരോ മലയാളികളും തങ്ങളുടെ നെഞ്ചോട് ചേർത്ത് വക്കുന്നത്. ഈ പരമ്പര കാണാതിരുന്നവർ പലരും ഇപ്പോൾ ഇതിലേക്ക് ആകൃഷ്ടരായിരിക്കുന്നതിന്റെ മുഖ്യ കാരണം ഇതിലെ കഥാപാത്രങ്ങളും വ്യത്യസ്തമായ കഥയുടെ പ്രമേയവും തന്നെയാണ് എന്ന് എടുത്തു പറയേണ്ട സംഗതി തന്നെയാണ്.

സാന്ത്വനം പരമ്പര തുടങ്ങിയിട്ട് വളരെ കുറച്ചു നാളുകൾ മാത്രമേ ആയൂള്ളൂവെങ്കിലും, നിറഞ്ഞ കൈയ്യടി ആണ് കുടുംബ സദസ്സുകൾ പരമ്പരക്ക് നൽകുന്നത്. ബാലനും, ശ്രീദേവിയും ഹരിയും, ശിവനും ഒക്കെ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയങ്കരർ തന്നെ ആണ്. എന്നാൽ ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിക്കൂടിയ നടൻ ആണ് ശിവനെ അവതരിപ്പിക്കുന്ന സജിൻ. ശിവരാമകൃഷ്ണൻ എന്ന കട്ട കലിപ്പൻ ലുക്കിലെത്തുന്ന സജിൻ ചുരുങ്ങിയ സമയം കൊണ്ടാണ് ഒന്നാം നിര നായകന്മാർക്കൊപ്പം താരം എത്തിയതും.

2 thoughts on “എട്ടിന്റെ പണികിട്ടി ജനപ്രിയ പരമ്പര സ്വാന്തനത്തിന്, സങ്കടത്തിൽ താരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊടുത്താൽ പണി കൊല്ലത്തായാലും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതും ചെയ്തതും ചോദ്യം ചെയ്ത് മത്സരാർത്ഥികൾ
Next post ജനപ്രിയ പ്രോഗ്രാം സ്റ്റാർ മാജിക്കിലെ ശ്രീവിദ്യയ്ക്ക് സംഭവിച്ചതറിഞ്ഞു പ്രാർത്ഥിച്ച് ആരാധകർ