മകന്റെ അടുത്തേക്ക് ഇപ്പോൾ അച്ഛനും പോയി, നടൻ വിവേകിന്റെ മകന് സംഭവിച്ചത്

Read Time:5 Minute, 45 Second

മകന്റെ അടുത്തേക്ക് ഇപ്പോൾ അച്ഛനും പോയി, നടൻ വിവേകിന്റെ മകന് സംഭവിച്ചത്

മകന്റെ അടുത്തേക്ക് ഇപ്പോൾ അച്ഛനും പോയി, നടൻ വിവേകിന്റെ മകന് സംഭവിച്ചത് പ്രേക്ഷകരെ പൊട്ടി ചിരിപ്പിക്കുബോഴും തമിഴ് നടൻ വിവേകിന്റെ മനസ്സിൽ വലിയ ഒരു വിങ്ങൽ ഉണ്ടായിരുന്നു. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട അപ്രതീക്ഷിതമായി വിട്ടു പിരിയേണ്ടി വരുമ്പോൾ ഉള്ള വേദന വിവരണാതീതമാണ് ആറു വര്ഷം മുൻപാണ് നടൻ വിവേകിന്റെ ജീവിതത്തിൽ വളരെ വേദനിപ്പിക്കുന്ന ഒരു സംഭവം ഉണ്ടായത്.

 

പതിമൂന്നു വയസ്സ് മാത്രം പ്രായം ഉള്ള മകൻ പ്രസന്ന കുമാർ മരണത്തിനു കീഴടങ്ങിയത്. 2015 ഒക്ടോബർ 29 നു ആയിരുന്നു സ്‌ക്രീനിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന വിവേകിന്റെ ഹൃദയം ഉറങ്ങി കാരണം മകനെ അത്രത്തോളം സ്നേഹിച്ചിരുന്ന വാത്സല്യ നിധി ആയ പിതാവ് കൂടി ആയിരുന്നു അദ്ദേഹം.

ഡെങ്കി പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായാണ് പ്രസന്ന കുമാർ മരിച്ചത് ചെന്നൈയിലെ വടപനിയിൽ ഉള്ള എസ് ആർ ഓ മിനിസ്റ്റിറ്റ് ഓഫ് സയൻസിൽ ആയിരുന്നു അന്ത്യം. ഡെങ്കി പനി ബാധിച്ചു കൊണ്ട് നാല്പത് ദിവസത്തോളം പ്രസന്ന കുമാർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. പനി തലച്ചോറിനെ കൂടി ബാധിച്ചതോടെ ആരോഗ്യ നില വളരെ മോശം ആവുക ആയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്താൽ ആയിരുന്നു ഏറെ ദിവസം ജീവൻ നില നിർത്തിയത്. ഒടുവിൽ മകന്റെ അടുത്തേക്ക് വിവേകും യാത്ര ആയി ചെന്നൈയിലെ സ്വാകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.

ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെയാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

വിവേകിൻറെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു. ഇടത് ആർട്ടെറിയിൽ രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്നായിരുന്നു സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെൻട്രിക്കുലർ ഫിബ്രിലേഷൻ കൂടി സംഭവിച്ചതോടെ ആരോഗ്യ നില മോശമാവുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ വിവേകിന് മിതമായ രക്തസമ്മർദ്ദം ഉണ്ടായിരുന്നു. മുൻപൊരിക്കലും ഇത്രയും തീവ്രമായ ആരോഗ്യപ്രശ്നങ്ങളുമായി വിവേക് ആശുപത്രിയിൽ വന്നിരുന്നില്ല എന്നും ഡോക്‌ടർമാർ പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു. “പൊതുവിടങ്ങളിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ മാസ്ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്.

അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാൻ വേണ്ടിയാണ് വാക്സിൻ. നിങ്ങൾ സിദ്ധ, ആയുർവേദ മരുന്നുകൾ, വൈറ്റമിൻ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാൽ നമ്മുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിയുന്നത് വാക്സിൻ കൊണ്ട് മാത്രമാണ്. വാക്സിൻ എടുത്തവർക്കു കോവിഡ് വരില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവൻ ഹനിക്കപ്പെടില്ല,” വിവേക് പറഞ്ഞതിങ്ങനെ.

റൺ‌, ധൂൾ, ബോയ്സ്, സാമി, ആദി, പേരഴഗൻ, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, അന്യൻ, വാലി, ശിവാജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താൽ, ഖുഷി, ഷാജഹാൻ തുടങ്ങി 220തോളം സിനിമകളിൽ സാന്നിധ്യമായി. ബിഗൾ, ധാരാള,പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛനായ സന്തോഷം പങ്കുവെച്ച് ബിഗ്ഗ് ബോസ്സ് താരം ; ആശംസയുമായി ആരാധകർ!
Next post ഇസഹാക്കിന്റെ രണ്ടാം ജന്മദിനം ആഘോഷമാക്കി നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും