തട്ടീം മുട്ടീം പരമ്പരയിലെ  അർജ്ജുനൻ; ഗവൺമെന്റ് ജോലിക്കാരനായ ജയകുമാറിന്റെ വിശേഷങ്ങൾ

Read Time:4 Minute, 47 Second

തട്ടീം മുട്ടീം പരമ്പരയിലെ  അർജ്ജുനൻ; ഗവൺമെന്റ് ജോലിക്കാരനായ ജയകുമാറിന്റെ വിശേഷങ്ങൾ

മിനി സ്‌ക്രിൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള പരിപാടിയാണ് മനോരമ ചാനലിലെ തട്ടീം മുട്ടീം. സാധാരണ സീരിയലുകളുടെ അവതരണ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ സീരിയൽ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. കണ്ണീരും ശത്രുതയും ഒന്നുമില്ലാതെ രണ്ടു മക്കൾ അടങ്ങിയ ഒരു സാധാരണ കുടുംബത്തെയാണ് സീരിയലിൽ കാണുന്നത്. കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാർ, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർഥ് പ്രഭു എന്നിവരാണ് തട്ടീംമുട്ടീം കുടുംബത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

തട്ടീം മുട്ടീം പരമ്പരയിലെ അർജ്ജുനനായി പ്രശസ്തനായ താരമാണ് പയ്യൻസ് ജയകുമാർ. ടെലിവിഷൻ സീരിയലുകൾക്ക് പുറമെ ഷോർട്ട് ഫിലിമുകളിലും ബിഗ് സ്‌ക്രീനിലും കഴിവ് തെളിയിച്ച താരം, ശാസ്താകോട്ട സ്വദേശിയാണ്. പലരും കരുതുംപോലെ വെറും ഹാസ്യതാരം മാത്രമല്ല ജയകുമാർ. കുട്ടിക്കാലം മുതൽ നാടകങ്ങളിൽ സജീവമാണ് ജയകുമാർ. കോളേജിലും താരമായിരുന്നു ജയകുമാർ. ഇതിനിടെ ബി.എഡ് കഴിഞ്ഞു. ഒരു എയ്ഡഡ് സ്‌കൂളിൽ കണക്ക് അധ്യാപകനായി ജോലിക്കു കയറിയെങ്കിലും ആറു മാസം തികയും മുമ്പ് സർവെ ഡിപ്പാർട്ട്‌മെന്റിൽ സെലക്ഷൻ ലഭിച്ചു.

സർവേ ഡിപ്പാർട്ട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശേഷമാണ് ജയകുമാർ സിനിമാ സീരിയൽ ലോകത്ത് ശ്രദ്ധകേന്ദീകരിച്ചത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മാലാഖമാർ എന്ന സീരിയലിലെ കുഞ്ഞാപ്പി എന്ന കഥാപാത്രമാണ് ജയകുമാറിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. കുഞ്ഞാപ്പി ക്ലിക്ക് ആയതാണുതട്ടീം മുട്ടീം സീരിയലിൽ അവസരം കിട്ടാൻ കാരണമായത്. ജോലിയൊന്നും ചെയ്യാത്ത മടിയനായ, കവിത എഴുതുന്ന, അബദ്ധങ്ങളിൽ ചെന്നു ചാടുന്ന കഥാപാത്രമാണ് ഇതിലെ അർജ്ജുനൻ.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ഏടാകൂടം’ എന്നൊരു നാടകത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം കലാരംഗത്തേക്ക് ചുവട് വച്ചത്. എന്നാൽ താരം അഭിനയിച്ച ഒരു അമച്വർ നാടകത്തിലെ കഥാപാത്രത്തിന്റെ പേരാണ് പയ്യൻസ് . ആ പേരാണ് പിന്നീട് താരത്തെ തേടി എത്തിയതും .

ജയകുമാർ സീരിയൽ രംഗത്ത് ആരംഭം കുറിച്ചത്, 2009ൽ സംപ്രേഷണം ചെയ്ത ‘ഓട്ടോഗ്രാഫ്’ ആയിരുന്നു. പിന്നീട്, ചന്ദ്രലേഖ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മാലാഖമാർ പരിണയം അങ്ങനെ നിരവധി കഥാപാത്രങ്ങൾ ആയിരുന്നു. താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സമ്മാനിച്ചത് മലാഖമാർ എന്ന സീരിയലിലെ ‘കുഞ്ഞാപ്പി’ എന്ന കഥാപാത്രമാണ്. കുഞ്ഞാപ്പി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഇടയിൽ ക്ലിക്ക് ആയതാണു ‘തട്ടീം മുട്ടീം’ സീരിയലിൽ താരത്തെ തേടി അവസരം എത്തിയതും.

താരത്തിന്റെ കുടുംബം എന്ന് പറയുന്നത് ഭാര്യയായും രണ്ട് മക്കളും അടങ്ങുന്നതാണ്. രണ്ടു പേരും വിവാഹിതനാണ്. നിലവിൽ സർവെ ഡിപാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച താരം നിലവിൽ പൂർണമായും അഭിനയമേഖലയിൽ സമയം ചിലവിടുകയാണ്. ഇതിനോടകം തന്നെ സിനിമയിലും താരത്തെ തേടി അവസരങ്ങൾ എത്തിയിരുന്നു. നിത്യഹരിത നായകൻ, നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ്, ‘ചില ന്യൂജെൻ നാട്ടുവിശേഷം എന്നിവ താരത്തെ തേടി എത്തിയ ചിത്രങ്ങളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ശരണ്യയുടെ അടിയന്തര സർജിറി വിജയകരം, അവൾ മയക്കത്തിലാണ് ശ്രീ ചിത്ര ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്- സീമ ജി നായർ
Next post ജനപ്രിയ സംഗീത റിയാലിറ്റി ഷോ ” സരിഗമപ ” യിലെ ഇഷ്ട ഗായിക കീർത്തന വിവാഹിതയാകുന്നു , വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറൽ