ടിക്ക് ടോക്കിലെ നിങ്ങളുടെ പ്രിയ താരം ആമി അശോകന് ജീവിതത്തിൽ സംഭവിച്ചത് , കളിയാക്കുന്നവർ ഇത് കൂടി കാണണം

Read Time:4 Minute, 55 Second

ടിക്ക് ടോക്കിലെ നിങ്ങളുടെ പ്രിയ താരം ആമി അശോകന് ജീവിതത്തിൽ സംഭവിച്ചത് , കളിയാക്കുന്നവർ ഇത് കൂടി കാണണം

സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ടിക്ക് ടോക്കിലൂടെയും ഇൻസ്റാഗ്രാമിലൂടെയും വൈറലായി മാറിയ ആമി അശോകൻ എന്ന പെൺകുട്ടിയെ അറിയാത്തവർ വളരെ വിരളം ആയിരിക്കും. തികച്ചും വ്യത്യസ്‌തമായ ടിക്ക് ടോക്ക് വീഡിയോകളിൽ എത്തി പ്രേഷകരുടെ മനം കവർന്ന സുന്ദരിയാണ് ആമി അശോകൻ. ടിക്ക് ടോക്കിൽ ചിരിച്ചു കളിച്ചു നമുക്ക് മുന്നിൽ എത്തുന്ന ആമിക്ക് ജീവിതത്തിൽ സംഭവിച്ചത് അത്ര ശുഭകരമായ കാര്യങ്ങൾ ആയിരുന്നില്ല.

വളരെ ചെറുപ്പത്തിൽ തന്നെ വിവാഹവും വിവാഹ മോചനവും ഒക്കെ ജീവിതത്തിൽ നേരിടേണ്ടി വന്ന ആമിക്ക് സോഷ്യൽ മീഡിയകളിൽ നിരവധി ആളുകളുടെ മോശം കമന്റ് കൾ ഉയർന്നു വന്നിട്ടുണ്ട് .. ആമി പോക്കാണ് , വെടിയാണ് , എന്നെക്കെയുള്ള മോശം പരാമർശങ്ങളിൽ ഉയരുമ്പോഴും ജീവിതത്തിൽ പൊരുതി വിജയം നേടാനായിരുന്നു ആമിയുടെ ശ്രമം .. വിവിധ പശ്ചാത്തലങ്ങളിൽ നിന്നും അവരുടെ അവസ്ഥകൾ പങ്കുവെക്കുന്ന ജോഷ് ടോക്കിലാണ് തന്റെ ജീവിത കഥ വെളിപ്പെടുത്തി പ്രിയ താരം ആമി അശോകൻ രംഗത്ത് എത്തിയത്.

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ചുവളർന്ന അഭിരാമി അശോക് യാദവ്, അഥവാ ആമി അശോകൻ ഒരു യൂട്യൂബറും ഇൻഫ്ളുവന്സറുമാണ്. സാമ്പത്തികമായി വളരെ പിന്നിലായിരുന്ന ആമിയുടെ കുടുംബം വളരെ കഷ്ടപ്പെട്ടാണ് കഴിഞ്ഞുകൂടിയത്.

ഒരു തികഞ്ഞ മദ്യപാനിയായ ആമിയുടെ അച്ഛൻ ചെറുപ്പത്തിലെല്ലാം അമ്മയെ ഒരുപാട് കഷ്ടപെടുമായിരുന്നു . ഇത് ദിവസവും കണ്ടുവളർന്ന ആമി നല്ലൊരു നാളെക്കായി ഒരുപാട് കൊതിച്ചിരുന്നു. അച്ഛന്റെ അപ്രതീക്ഷിതമായ മരണം ആമിയുടെ കുടുംബത്തെ ഒരുപാട് ഉലച്ചു. മാനസികമായി തളർന്ന അമ്മയും, ജോലിയാകാത്ത ചേട്ടനും ഒക്കെയായി ബുദ്ധിമുട്ടിലൂടെ പോകുന്ന സമയത്താണ് ആമിയുടെ വിവാഹം നടക്കുന്നത്.

എന്നാൽ പിന്നീട് ആ വിവാഹത്തിൽ നിന്ന് വേർപെട്ട് വരേണ്ടതുണ്ടായ സാഹചര്യം ആമിക്കുണ്ടായി. എന്നാൽ ചുറ്റുമുള്ള നാട്ടുകാർ അന്നുതൊട്ടേ പേരുകൾ വിളിക്കാൻ തുടങ്ങിയിരുന്നു. ടിക് ടോകിലൂടെ വിഡിയോകൾ ഉണ്ടാക്കി പോസ്റ്റ് ചെയ്യുമ്പോഴും ആമിക്ക് പല മോശമായ കമന്റുകൾ വരാറുണ്ടായിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ കഠിനമായി അദ്ധ്വാനിച്ചുകൊണ്ടേയിരുന്നു.

 

പിന്നീട് യൂട്യൂബിലേക്ക് കൂടുമാറിയ ആമിയുടെ വീഡിയോസ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ തുടങ്ങി. തന്റെ വ്യക്തി ജീവിതത്തെപ്പറ്റി വളരെ മോശമായി കമന്റ് ചെയ്യുന്നവർ ഇന്നും ഉണ്ടെങ്കിലും ആമി അശോകൻ ഇന്ന് ഒരു ലക്ഷത്തോളം ഉപജീവനം ലഭിക്കുന്ന ഒരു ഇൻഫ്ളുവൻസറും യൂട്യൂബറും ആണ്. ആമി അശോകൻ അന്ന് സ്വപ്നം കണ്ട നല്ല ദിവസങ്ങൾ ആണ് ഇന്നത്തെ ആമിയുടെ ജീവിതം.

ആമിയുടെ അനുഭവ വീഡിയോ ഇപ്പോൾ യൂട്യൂബിൽ ആറ് ലക്ഷത്തിൽ അധികം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട് .. എല്ലാ ബുദ്ധിമുട്ടുകളെയും പരിഹാസങ്ങളെയും മോശം അഭിപ്രായം പറയുന്നവർക്കും ജീവിതവിജയം നേടിക്കൊണ്ട് മറുപടി പറയുകയാണ് ആമി അശോകൻ എന്ന പെൺകുട്ടി .. വ്യക്തിജീവിതത്തെപ്പറ്റി വളരെ മോശമായി കമന്റ് ചെയ്യുന്നവർ ഇന്നും ഉണ്ട് .. പക്ഷെ വിമർശനങ്ങളെയും പരിഹാസങ്ങളെയും കാറ്റിൽ പറത്തി ആമി അശോകൻ ഇന്ന് ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ഉപജീവനം ലഭിക്കുന്ന ഒരു ഇൻഫ്ളുവൻസറും യൂട്യൂബറും കൂടി ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബിഗ് ബോസ് താരം മജിസിയ ഭാനു ഡിംപലിന്റെ വീട്ടിൽ എത്തി വാക്കുപാലിച്ചു
Next post കഴിക്കാനായി വാങ്ങിയ ഭക്ഷണത്തിൽ നിന്ന് ഈ യുവതിക്ക് ലഭിച്ച കോടികൾ വിലയുള്ള നിധി കണ്ടോ