വീട്ടിൽ എത്തിച്ചപ്പോൾ, കണ്ണീർക്കാഴ്ച!, കുഞ്ഞുമകൻ, കണ്ണീർ കാഴ്ച

Read Time:6 Minute, 35 Second

വീട്ടിൽ എത്തിച്ചപ്പോൾ, കണ്ണീർക്കാഴ്ച!, കുഞ്ഞുമകൻ, കണ്ണീർ കാഴ്ച

ഇസ്രായേലിൽ കൊ ല്ല പ്പെട്ട സൗമ്യ സന്തോഷിന്റെ സംസ്കാരം ഇന്ന് നടന്നു . ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വച്ചായിരിക്കും സംസ്കാരം. ഇന്നലെ രാത്രി ആണ് സൗമ്യയുടെ മൃ തദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നത്. ഇന്നത്തെ പൊതുദർശനത്തിനും പ്രമുഖർ അടക്കം നിരവധി പേർ എത്തി ചേർന്നു

ഇന്ന് ഉച്ച കഴിഞ്ഞു 2 മണിക്ക് നടന്ന മൃ ത സം സ്ക്കാര കർമ്മങ്ങൾക്ക് ഇടുക്കി രൂപത മെത്രാൻ മാർ നെല്ലിക്കുന്നിൽ മുഖ്യ കാർമ്മികത്വവും വഹിച്ചു. എയർ ഇന്ത്യയുടെ വിമാനത്തിൽ വൈക്കീട്ടു അഞ്ചു മണിയോടെ നെടുമ്പാശ്ശേരി വിമാന താവളത്തിൽ എത്തിയ മൃ തദേ ഹം ബന്ധുക്കൾ ഏറ്റു വാങ്ങി. രാത്രി 10 മാണിയോട് കൂടിയാണ് സൗമ്യയുടെ മൃ തദേ ഹം കീരിത്തോടുള്ള വീട്ടിൽ എത്തിച്ചത്. കനത്ത മഴയെ അവഗണിച്ചു ഒട്ടേറെ പേരാണ് സൗമ്യയുടെ മൃ തദേ ഹം കാത്തു അവിടെ നിന്നതു.

വർഷങ്ങൾക്ക് ശേഷം ജീ വനറ്റ ശരീരമായി വന്ന സൗമ്യയുടെ ഭർത്താവും ബന്ധുക്കളും പൊട്ടി കരഞ്ഞു. ഒരിക്കലും കാണില്ലന്ന തിരിച്ചറിവിൽ കുഞ്ഞു മകൻ അഡോണിനും സങ്കടം അടക്കുവാൻ ആയില്ല. ബന്ധുക്കൾക്കൊപ്പം ഡീൻ കുരിയാക്കോസ് എം പി, പി റ്റി തോമസ് എം ൽ എ, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എം രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളും നെടുമ്പാശ്ശേരി വിമാന താവളത്തിൽ എത്തിരുന്നു.

ടെൽ അവീവിൽ നിന്നും പ്രത്യേക വിമാനനത്തിൽ ഡൽഹിയിൽ എത്തിച്ച മൃ തദേ ഹം വിദേശ കാര്യാ സഹ മന്ത്രി വി. മുരളീധരൻ ഏറ്റു വാങ്ങി. സൗമ്യയുടെ മൃതദേഹത്തിൽ ഇസ്രായേൽ എംബസ്സി സ്ഥാനപതി റോണി ഇദീദീയ അന്ത്യാഞ്ജലി അർപ്പിച്ച ശേഷമാണ് മൃ തദേ ഹം കൊച്ചിയിൽ എത്തിച്ചത്.

എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രാ യേലിൽ നടന്ന ആ ക്ര മണത്തിലാണ് സൗമ്യ കൊ ല്ല പ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു അ പകടം നടന്നത്. 2019 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃ തദേ ഹം വിട്ടു കിട്ടാൻ സൗമ്യയുടെ കുടുംബം നൽകിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു.

സൗമ്യയോട് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5 . 30 നു ഇടുക്കി കീരിത്തോട് നിന്നും വാട്സ് ആപ്പ് വീഡിയോ കോളിൽ സംസാരിക്കുന്ന നേരത്താണ് ആ ക്രമണം ഉണ്ടായത്. സൗമ്യ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് ആ ക്രമണം നടക്കുന്നത്. പേടിച്ചു കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്. താൻ ശുശ്രുഷിക്കുന്ന വയോധികയോടൊപ്പം രക്ഷ തേടി വീടിനുള്ളിലെ ബ ങ്കറിനുള്ളിൽ പോകുകയാണെന്നും ഇനി എപ്പോഴാണ് വിളിക്കാൻ സാധിക്കുക എന്ന് അറിയില്ലെന്നും സൗമ്യ പറഞ്ഞിരുന്നു. എന്നാൽ വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കവെയാണ് പെട്ടെന്ന് വലിയ ശബ്ദത്തോടെ എന്തോ സൗമ്യയുടെ സമീപത്തേക്ക് പതിച്ചത്. അതും പിന്നെ കുറെ പു കയും മാത്രമാണ് പിന്നെ സന്തോഷിനു കാണാൻ കഴിഞ്ഞത്. പിന്നീട് ഫോൺ ഓഫ് ആയി. തിരികെ വിളിച്ചിട്ടു കിട്ടിയതുമില്ല.

ഭ യന്ന് വിറച്ച സന്തോഷ് ഉടൻ തന്നെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്നാണ് ഇസ്രായേലിൽ ഉള്ള സഹോദരി ഷേർലിയേ വിളിക്കുന്നത്. സൗമ്യക്കൊപ്പം ഉണ്ടായിരുന്ന സന്തോഷിന്റെ സഹോദരിയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. ഇ ആ ക്രമണത്തിന് മുൻപ് തന്നെ സൗമ്യ അവിടെന്നു മാറേണ്ടതായിരുന്നു. എന്നാൽ വീട്ടുകാരിയുടെ അസൗകര്യം നിമിത്തമാണ് അവിടെന്നു നീങ്ങുവാൻ വൈകിയതെന്നു സന്തോഷ് ഏറെ വേദനയോടെ പറയുന്നു.

അഞ്ചു മിനിട്ടു കഴിഞ്ഞിരുന്നെങ്കിൽ വീട്ടുകാരിയുടെ മകൾ വന്നു കൂട്ടി കൊണ്ട് പോകുമായിരുന്നു. അവർക്കു രക്ഷപെടാമായിരുന്നു കണ്ണീരോടെ സന്തോഷ് പറയുന്നു. അടുത്തടുത്തുള്ള രണ്ടു വീടുകളിലാണ് കണ്ണീർ തോരാതെ ദുഃഖം തളം കെട്ടുന്നതു ഒരു വീട്ടിൽ മകളും മറ്റേ വീട്ടിൽ മകളെ പോലെ സ്നേഹിക്കുന്ന മരുമകളും ഇനി തിരിച്ചു വരില്ല എന്നറിയുമ്പോൾ വിങ്ങി പൊട്ടി നിൽക്കുകയാണ്. ഒരു വീട്ടിൽ നിന്ന് നോക്കിയാൽ കാണാവുന്ന അകലം മാത്രമാണ് ഇ രണ്ടും വീടും തമ്മിൽ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓക്സിജൻ ലഭിക്കാതെ മകൾ കൺമുൻമ്പിൽ പിടഞ്ഞു വീണു, ഇതു കണ്ട അമ്മക്ക് സംഭവിച്ചതിന്
Next post ഒരാപത്ത് വന്നപ്പോൾ തിരിച്ചറിയപ്പെട്ട ഈ സ്നേഹവായ്പ്പുകൾ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സിൽ സൂക്ഷിക്കും ‘; കോവിഡിനെ അതിജീവിച്ച് ബീന ആന്റണി! വൈറലായി മനോജിന്റെ കുറിപ്പ്!