സംഭവിച്ചതറിഞ്ഞ് ഞെട്ടി നാട്ടുകാരും ബന്ധുക്കളും, കോളേജിലെ അവസാന കൂടി ചേരൽ ആഘോഷമാക്കാൻ എത്തിയ വിദ്യാർത്ഥിക്ക് സംഭവിച്ചത്

Read Time:4 Minute, 14 Second

സംഭവിച്ചതറിഞ്ഞ് ഞെട്ടി നാട്ടുകാരും ബന്ധുക്കളും, കോളേജിലെ അവസാന കൂടി ചേരൽ ആഘോഷമാക്കാൻ എത്തിയ വിദ്യാർത്ഥിക്ക് സംഭവിച്ചത്

ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂ മാൻ കോളേജിലെ അവസാന വർഷ ബി എ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികളുടെ അവസാന വട്ട കൂടി ചേരൽ, അകാലത്തിൽ വിട പറഞ്ഞ ട്രീസ സഹപാഠികൾക്കു നൊമ്പരമായി അ ഗ്രൂപ് ഫോട്ടോ. അ കൂടി ചേരലിന്റെ ഭാഗമായി എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ ചിരിച്ചു നിന്ന തങ്ങളുടെ പ്രിയ കൂട്ടുകാരി ഇ ലോകത്ത്‌ നിന്ന് വിടപറഞ്ഞു എന്ന് അവർക്ക് ആർക്കും വിശ്വസിക്കാനാകുന്നില്ല. അതിലെ ഓരോ വിദ്യാർത്ഥികൾക്കും ഇപ്പോൾ വേദനിപ്പിക്കുന്ന ഓർമ്മകൾ സമ്മാനിച്ചാണ് ട്രീസ ഇ ലോകത്തോട് വിട പറഞ്ഞത്.

കലാലയത്തിലെ അവസാന വർഷ ബി എ സാമ്പത്തിക വർഷ വിദ്യാർത്ഥികളുടെ കൂടി ചേരൽ ആയിരുന്നു ഇ കഴിഞ്ഞ വെള്ളിയാഴ്ച. ഇതിനോട് അനുബദ്ധമായി കൂടി ചേരലിനോട് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആഘോഷമാക്കുകയും എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു. മൂന്നു വർഷം നീണ്ട തങ്ങളുടെ ബിരുദ പഠനത്തിന് ശേഷം വിട പറയുന്നതിന്റെ സങ്കടത്തിന്റെ ഇടയിലും എല്ലാവരും അന്ന് ആഹ്ലാദം പങ്കു വച്ചു.

farewell ഒത്തു ചേരലിന്റെ ഭാഗമായി ഭക്ഷണം കഴിക്കുന്നതിന്റെ ഒരുക്കത്തിനിടയിലാണ് അവിടെ ഇന്ന് ഒരു നിലവിളി ഉയരുന്നത്. ചെന്ന് നോക്കിയപ്പോൾ എല്ലാവരും കാണുന്നത്, സഹപാഠി ട്രീസ തലചുറ്റി വീണു കിടക്കുന്നതാണ്. വെള്ളം മുഖത്ത് തെളിച്ചിട്ടൊന്നും അനക്കം ഉണ്ടായിരുന്നില്ല. പെട്ടന്ന് തന്നെ അധ്യാപകരും മറ്റു വിദ്യാർത്ഥികളും ചേർന്ന് ഏറ്റവും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ട്രീസയെ എത്തിച്ചു . പിന്നീടാണ് ട്രീസക്ക് മാരക ഹൃദൃരോഗം ഉണ്ടായിരുന്നു എന്ന് അവളുടെ കൂട്ടുകാർ തന്നെ അറിയുന്നത്. ഒരു രോഗിയുടെ പരിഗണയോടും സഹതാപത്തോടും കൂടെ മറ്റുള്ളവർ തന്നെ കാണാതിരിക്കുവാൻ ആയിട്ടാണ് ട്രീസ, രോഗ വിവരം മറ്റുള്ളവരിൽ നിന്നും മറച്ചു വച്ചത്‌ എന്ന് അറിഞ്ഞതോടെ കൂട്ടുകാരുടെ ദുഃഖം ഇരട്ടിയായി.

ഡോക്ടർമാർ അവൾക്കു ആയുസ്സു ഇരുപതു വയസ്സ് വരെ മാത്രമാണെന്ന് വിധിച്ചിരുന്നതെന്ന് അറിഞ്ഞതോടെ പലരും വിങ്ങി പൊട്ടി. തൊടുപുഴ മുഴപ്പുറം വെടികാട്ടു പരേതനായ ജോസഫിന്റെയും റിട്ടയേർഡ് അദ്ധ്യാപിക മേഴ്‌സി ജോസഫിന്റെയും ഏക മകളാണ് ട്രീസ. ക്‌ളാസ് മുറിയിൽ നിന്ന് വിടവാങ്ങലിനു എത്തിയ പ്രിയ കൂട്ടുകാരി ജീവിതത്തിൽ നിന്ന് തന്നെ വിട വാങ്ങിയതിന്റെ ഞെട്ടലിലാണ് ട്രീസയുടെ സഹപാഠികളും കോളേജിലെ അധ്യാപകരും.

വസതിയിലും മുഴപ്പുറം സെന്റ്. ജൂഡ് പള്ളിയിലും നടന്ന സംസ്ക്കാര ശുശ്രുഷയിൽ വിദ്യാർത്ഥികളും അധ്യാപകരും അടക്കം നിരവധി പേരാണ് അന്ത്യോപചാരം അർപ്പിക്കുവാനായി എത്തിയത്. ട്രീസയുടെ വിയോഗം സഹ പാഠികൾക്കും കോളേജിലെ അധ്യാപകർക്കും തീരാ ദുഃഖം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാന്ത്വനം സീരിയലിലെ ജയന്തി ചേച്ചിയുടെ കിടിലൻ വിഷു സ്പെഷ്യൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു
Next post “ഒരിക്കൽ കൂടി നിന്നെ ഒന്ന് കാണുവാൻ സാധിച്ചിരുന്നുവെങ്കിൽ”; മകളെ കുറിച്ചോർത്ത് വികാരഭരിതയായി പ്രിയ ഗായിക !