നടൻ വിഷ്ണു വിശാൽ രണ്ടാമതും വിവാഹിതനായി, വധു ഇന്ത്യക്കാരുടെ അഭിമാനം ജ്വാലഗുട്ട

Read Time:5 Minute, 28 Second

നടൻ വിഷ്ണു വിശാൽ രണ്ടാമതും വിവാഹിതനായി, വധു ഇന്ത്യക്കാരുടെ അഭിമാനം ജ്വാലഗുട്ട

രാക്ഷസൻ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിഷ്ണു വിശാലും ഇന്ത്യൻ ബാഡ്മിൻറൺ താരം ജ്വാല ഗുട്ടയും തമ്മിലുള്ള പ്രണയം ഏറെ നാളായി ഏവർക്കും അറിയാവുന്ന സംഗതിയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയം. എന്നാൽ എപ്പോൾ ഇവർ വിവാഹിതരാകുന്നു എന്ന വാർത്ത നടൻ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. ഇന്നലെ ഏപ്രിൽ 22 നു ആയിരുന്നു ഇരുവരുടേയും വിവാഹം. വിഷ്ണു വിശാൽ സമൂഹ മാധ്യമങ്ങളിലൂടെയാണ് വിവാഹ തീയതി അടങ്ങിയ ക്ഷണക്കത്ത് പങ്കു വെച്ചിരുന്നത്.

ജീവിതം ഒരു യാത്രയാണ്. അതിനെ ചേർത്തുപിടിക്കേണ്ടതുണ്ട്, വിശ്വാസം ഉണ്ട്, അതോടൊപ്പം ആദ്യ ചുവടെടുക്കുകയാണ്, എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകണം എന്ന് കുറിച്ചാണ് അദ്ദേഹം ക്ഷണക്കത്ത് പങ്കു വെച്ചത്. കുടുംബങ്ങളുടെ അനുഗ്രഹാശ്ശിസുകളോടെ ഏറെ സന്തോഷം നൽകുന്ന ഞങ്ങളുടെ വിവാഹ വാർത്ത പങ്കുവെക്കുകയാണ്. വർഷങ്ങളോളമായി നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന സ്നേഹത്തിന് നന്ദി. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു. സ്നേഹം, വിശ്വസ്തത, സൗഹൃദം, ഒരുമ എന്നിവയുടെ ഈ യാത്ര ഞങ്ങൾ ഒരുമിച്ച് ആരംഭിക്കുന്നു’, ക്ഷണക്കത്തിൽ എഴുതിയിരിക്കുകയാണ്.

ഏറെ നാളായുള്ള പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ജ്വാലവിഷ്ഡ് എന്ന ഹാഷ്ടാഗാണ് വിവാഹത്തിൻറേതായി പങ്കുവെച്ചിരിക്കുന്നത്. ആദ്യ ഭാര്യ രജിനി നടരാജുമായി 2018ൽ വിഷ്ണു വിവാഹ മോചനം നേടിയിരുന്നു. ഏറെക്കാലമായി കോളിവുഡ് ആരാധകർ കാത്തിരിക്കുന്ന സെലിബ്രിറ്റി വിവാഹമാണ് വിഷ്ണു വിശാൽ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട കപ്പിളിൻ്റേത്. ഇവരുടെ പ്രണയം സൈബറിടത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു.

ഇന്നലെ നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരിക്കുന്നത്. വളരെ ലളിതമായിട്ടാണ് വിവാഹം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. വിവാഹ ആഘോഷങ്ങൾക്ക് ഏപ്രിൽ 21 മുതൽ തുടക്കം കുറിച്ചിരുന്നു. ഹൈദരാബാദിൽ വെച്ചു മെഹന്ദി ചടങ്ങുകൾ ആരംഭിച്ചു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ ജ്വാല ഗുട്ട തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കു വെച്ചിരുന്നു. തന്റെ അമ്മയ്ക്കും സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചത്.

രണ്ടുപേരുടെയും രണ്ടാം വിവാഹമെന്ന് ഇത്. ബാഡ്മിന്റൺ താരം ചെത്താൻ അനന്ദുമായി ആറു വർഷം നീണ്ടു നിന്ന വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. രജനി നടരാജൻ എന്ന വസ്ത്രലങ്കരിയെ വിവാഹം ചെയ്ത വിഷു വിശാൽ ഏഴു വർഷത്തിന് ശേഷം 2018 ലാണ് അ ബന്ധം പിരിഞ്ഞത്. താരത്തെ നേരെ ഏറെ വിമർശനങ്ങളും ഉണ്ടായിരുന്നു. വിഷു വിശാലിന് ജ്വാലക്കും ആശംസകൾ നേരുകയാണ് ആരാധകർ.

തമിഴ്‌നാട്ടിലും കേരളത്തിലും തരംഗമായ തമിഴ് ചിത്രം രാക്ഷസൻ എന്ന ത്രില്ലറിലെ നായകനെന്ന നിലയിലാണ് വിഷ്ണു വിശാൽ പ്രശസ്തനായത്.
ചിത്രത്തിലെ നായികയായിരുന്ന അമല പോളുമായി വിഷ്ണു വിശാൽ ബന്ധത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പിന്നാലെ നടൻ്റെ വിവാഹ മോചന വാർത്ത വന്നതും ഈ അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടുകയായിരുന്നു. എന്നാൽ തൻറെ വിവാഹമോചനത്തിന് കാരണം നടി അമല പോളോ കാമുകി ജ്വാല ഗുട്ടയോ അല്ലെന്ന് കാട്ടി വിഷ്ണു വിശാൽ രംഗത്തെത്തിയിരുന്നു. വിവാഹമോചനത്തിനു ശേഷമാണ് ജ്വാലയെ കണ്ടുമുട്ടുന്നതെന്നും ഇത്തരത്തിലുള്ള ആരോപണങ്ങൾ തന്നെ വിഷമിപ്പിക്കുന്നതാണെന്നും വിഷ്ണു തുറന്ന് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൂര്യക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു, അതിനാൽ പുറത്തായി, തുറന്ന് പറഞ്ഞ് വീട്ടുകാർ
Next post ആദിത്യൻ ഗർഭിണിയാക്കിയെന്ന് അമ്പിളി പറഞ്ഞ ആ സ്ത്രീ രംഗത്ത്; പറഞ്ഞത് കേട്ടോ? ഞെട്ടി നാട്ടുകാർ.