പൊട്ട്‌വെച്ച് ഫെമിനിസം പഠിപ്പിക്കാൻ വന്ന ഉണ്ണിയേട്ടൻ

Read Time:3 Minute, 55 Second

പൊട്ട്‌വെച്ച് ഫെമിനിസം പഠിപ്പിക്കാൻ വന്ന ഉണ്ണിയേട്ടൻ

പ്രതിസന്ധികളോട് പോരാടി സബ് ഇൻസ്പെക്ടറായി ജോലി നേടിയ ആനി ശിവയെ കുറിച്ചാണ് കേരളം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നത്. നിരവധി പേരാണ് ആനിയുടെ പോരാട്ട വീര്യത്തെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിനിടയിൽ ആനിയെ അഭിനന്ദിച്ചു കൊണ്ട് നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പ് വിവാദങ്ങളിലേക്ക് വഴിവെക്കുകയും ചെയ്തു.

Also read : ഭർത്താവും ഭർതൃമാതാവും കാരണക്കാർ സ്ത്രീധന പീ ഡ നത്തെ തുട‍ർന്ന് ഒരു യുവതി കൂടി ജീവൻ ഒടുക്കി

നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി.ഫോട്ടോ ഇടാൻ കാരണമില്ലാതെ ബുദ്ധിമുട്ടായിരുന്നു അപ്പോഴാണ് ഉണ്ണിയേട്ടൻ പൊട്ട് സജസ്റ്റ് ചെയ്തത് ഇപ്പോൾ നല്ല ആശ്വാസമുണ്ട്. താങ്കു ഉണ്ണിയേട്ടാ എന്നാണ് പൊട്ടുകുത്തിയിട്ടുള്ള ചിത്രത്തോടൊപ്പം അരുന്ധതി കുറിച്ചത്. വലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്നങ്ങളിലൂടെ യാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്. എന്നാണ് ആനിയുടെ ചിത്രത്തോടൊപ്പം ഉണ്ണിമുകുന്ദൻ കുറിച്ചത്.

പിന്നാലെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി സ്ത്രീ ശാക്തീകരണം എന്ന പേരിൽ സ്ത്രീവിരുദ്ധത യാണ് ഉണ്ണിമുകുന്ദൻ സംസാരിച്ചതെന്ന് വിമർശനങ്ങളും ഉയർന്നു. പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വതന്ത്രമാണെന്നും അതിനെ സ്ത്രീ ശാക്തീകരണം ആയി ബന്ധമില്ലെന്നും ഉണ്ണിമുകുന്ദനെ ഓർമ്മിപ്പിച്ചുകൊണ്ട് കമന്റുകളും വന്നു.

Also read : വ്യത്യസ്തമായ വർഗീസിൻ്റെ മകൻ്റെ മകൻറെ പേര് ഇതാ…അർഥം കണ്ടുപിടിച്ച് ആരാധകർ

അതേ സമയം വർക്കല എസ് ഐ ആയിരുന്ന ആനി ശിവയ്ക്ക് കൊച്ചി സിറ്റിയിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റം കിട്ടി. അവർ ആവശ്യപ്പെട്ട പ്രകാരമാണ് സ്ഥലം മാറ്റം നൽകിയത് ജൂൺ 25 നാണ് പോലീസ് സ്റ്റേഷനിൽ എസ്ഐ ആയി ആനി ചുമതലയേറ്റത്. തന്റെ കുടുംബം എറണാകുളത്ത് ആണെന്നു സ്ഥലം മാറ്റം വേണമെന്നും ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു.

ഈ അപേക്ഷ പരിഗണിച്ചാണ് അവർക്ക് സ്ഥലംമാറ്റം നൽകിയത്. ഇരുപതാമത്തെ വയസ്സിൽ കുഞ്ഞുമായി വീടുവിട്ടിറങ്ങിയ വന്ന ആനി സബ് ഇൻസ്പെക്ടർ സ്ഥാനത്തെയ്ക്ക് എത്തിയതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഇരുപതാം വയസ്സിൽ കുഞ്ഞുമായി വീടുവിട്ട് ഇറങ്ങേണ്ടി വന്ന ആനി സബ് ഇൻസ്പെക്ടർ സ്ഥാനത്തെത്തിയത് വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ്. താൻ നടന്നുകയറിയ പ്രതിസന്ധികൾ ആനി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അതിനു ശേഷം നിരവധി പേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Also read : വ്യത്യസ്തമായ വർഗീസിൻ്റെ മകൻ്റെ മകൻറെ പേര് ഇതാ…അർഥം കണ്ടുപിടിച്ച് ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോഹിതദാസിന്റെ ഓർമ്മകൾക്ക് ഇന്നേക്ക് 12 വയസ്
Next post നടി ശരണ്യ ശശിയുടെ അവസ്ഥ; കരഞ്ഞുകലങ്ങിയ കണ്ണുകളോടെ സീമ ജി നായർ; ദൈവമേ സഹിക്കുന്നില്ല