പ്രേക്ഷരുടെ പ്രിയപ്പെട്ട ഉപ്പും മുളകും ടീം മറ്റൊരു ചാനലിൽ വീണ്ടും എത്തുന്നു; ഓണം ടീസർ പുറത്തുവിട്ട് ചാനൽ

Read Time:4 Minute, 2 Second

പ്രേക്ഷരുടെ പ്രിയപ്പെട്ട ഉപ്പും മുളകും ടീം മറ്റൊരു ചാനലിൽ വീണ്ടും എത്തുന്നു; ഓണം ടീസർ പുറത്തുവിട്ട് ചാനൽ

മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നായിരുന്നു ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ടിവിയിൽ വർഷങ്ങളായി സംപ്രേക്ഷണം ചെയ്ത പരമ്പര മികച്ച റേറ്റിംഗോടെയാണ് മുന്നേറിയത്.

കോതമംഗലത്തെ വിദ്യാർഥിനിയുടെ വി യോഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബാലുവിന്റെയും നീലുവിന്റെയും കുടുംബ വിശേഷങ്ങൾ അറിയാൻ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. ബാലുവിനും നീലുവിനും പുറമെ ഉപ്പും മുളകിലെ മിക്ക താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു.

ആയിരത്തിലധികം എപ്പിസോഡുകളാണ് ജനപ്രിയ പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തത്. ഉപ്പും മുളകും എപ്പിസോഡുകൾ സോഷ്യൽ മീഡിയയിലും വൈറലാകാറുണ്ട്. 2015ൽ ആരംഭിച്ച പരമ്പര അഞ്ച് വർഷത്തിലധികമാണ് ചാനലിൽ സംപ്രേക്ഷണം ചെയ്തത്.

ഒരു കുടുംബത്തിലെ സംഭവവികാസങ്ങൾ രസകരമായ രീതിയിൽ ആളുകളിലേക്ക് എത്തിച്ചത് തന്നെയാണ് ഉപ്പും മുളകും സീരിയലിന് ഇത്രയും അധികം ആരാധകർ ഉണ്ടാവാൻ കാരണമായത്.

എന്നാൽ കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി ഈ സീരിയൽ നിർത്തിയത് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു. അണിയറ പ്രവർത്തകർ തമ്മിലുള്ള തർക്കമായിരുന്നു പരിപാടി പെട്ടെന്ന് നിർത്തലാക്കാൻ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

അഗതിമന്ദിരത്തിൽ അച്ഛനെ ആക്കി പോയ മകൻ; പോയിട്ടും നിന്നിടത്ത് നിന്നും അനങ്ങാതെ അച്ഛനും.. പക്ഷേ…

ഇപ്പോഴിതാ ഉപ്പും മുളകും പരമ്പരയുടെ മൊത്തം ടീമും ഒന്നിക്കുന്നു എന്ന സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. പക്ഷെ പുതിയ പേരിൽ മറ്റൊരു ചാനലിലാണ് പ്രിയ താരങ്ങൾ എത്തുന്നത്. സീ ടിവിയിൽ എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ മടങ്ങിവരവ്.

പരിപാടിയുടെ ഓണം ടീസർ ചാനൽ പുറത്തുവിട്ടു. ഓണ ദിവസങ്ങളിലേക്കുള്ള പ്രത്യേക പരിപാടിയാണോ അതോ പുതിയ പരമ്പര തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ബിജു സോപാനം, നിഷ സാരംഗ്, അൽസാബിത്ത്, റിഷി കുമാർ, പാറുക്കുട്ടി, ശിവാനി മോനോൻ, ജൂഹി രുസ്താഗി തുടങ്ങവരെല്ലാം തന്നെ പുതിയ ടീസറിൽ കാണാം.

 

ഉപ്പും മുളകും പരമ്പരയിലുണ്ടായിരുന്ന എല്ലാ താരങ്ങളും എരിവും പുളിയിലുമുണ്ട്. എന്നാൽ ഇത് പുതിയ പരമ്പരയാണോ അതോ ഓണവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിപാടിയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും ഒരുമിച്ച് കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.

മാനസയെ കുറിച്ച് കൂട്ടുകാർ പറഞ്ഞത് കേട്ടോ, മകളുടെ വാർത്ത ടിവിയിൽ കണ്ട് അമ്മ

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനസയെ കുറിച്ച് കൂട്ടുകാർ പറഞ്ഞത് കേട്ടോ, മകളുടെ വാർത്ത ടിവിയിൽ കണ്ട് അമ്മ
Next post ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്ന ഋഷി രാജ് സിംഗിന്റെ വേറിട്ട കൊമ്പൻ മീശയും ജീവിതവും