ഉത്തരയുടെ വിവാഹത്തിൽ തിളങ്ങി സംയുക്തയും കാവ്യയും

Read Time:4 Minute, 29 Second

ഉത്തരയുടെ വിവാഹത്തിൽ തിളങ്ങി സംയുക്തയും കാവ്യയും

സിനിമ താരങ്ങൾ ഒത്തുകൂടുന്നത് പലപ്പോഴും താര വിവാഹങ്ങൾക്കാണ്. മിനിസ്‌ക്രീനിലും ബിഗ്ബസ്‌ക്രീനിലും തിളങ്ങി നിൽക്കുന്നവരുടെ വിവാഹങ്ങൾക്കും നിർമ്മതാക്കളുടെയും സംവിധായകരുടെയുമൊക്കെ മക്കളുടെയും വിവാഹവും മറ്റ് ആഘോഷ വേളകളിലാണ് സിനിമാ മേഖലയിൽ ഉള്ളവർ ഒത്തു കൂടാറുളളത്. അത്തരത്തിലെ ആഘോഷ വേളകളിലെ ചിത്രങ്ങളൊക്കെ മിക്കപ്പോഴും വൈറലായി മാറാറുണ്ട്. താരങ്ങളുടെ വേഷങ്ങളും മാറ്റങ്ങളും സൗഹൃദം പങ്കുവയ്ക്കുന്നതും ഒക്കെയാണ് പലപ്പോഴും ആരാധകർ ചർച്ച ചെയ്യാറുളളത്.

കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹം നടന്നത്. നടി ഊർമിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന് താര ലോകത്തു നിന്ന് നിരവധി ആളുകളാണ് എത്തിയത്. ഉത്തരയുടെ വിവാഹ ആഘോഷത്തിന് തിളങ്ങിയത് നടി സംയുക്ത വർമ്മയും കുടുംബവുമാണ്. ക്ഷേത്രത്തിൽ നടന്ന താലിക്കെട്ടു ചടങ്ങിൽ നടി സംയുക്തയാണ് പങ്കെടുത്തത്. പിന്നീട് നടന്ന വിവാഹ ചടങ്ങുകളിലും റിസപ്‌ഷനിലും ഇവർ കുടുംബത്തോടൊപ്പം എത്തിരുന്നു.

ബിജു മേനോന്റെ അടുത്ത ബന്ധുവാണ് ഊർമിള ഉണ്ണി. ചടങ്ങിൽ ഉടനീളം ശ്രദ്ധ നേടിയത് സിമ്പിൾ ലുക്കിൽ എത്തിയ സംയുക്ത വർമയാണ്. താലികെട്ടിലും പിന്നീട് നടന്ന വിവാഹ ചടങ്ങുകളിലും സംയുക്ത തിളങ്ങിയത് സിമ്പിൾ ആൻഡ് എലഗന്റ് ലുക്കിലാണ്. നാടൻ വേഷത്തിലാണ് ക്ഷേത്രത്തിൽ നടന്ന ചടങ്ങുകളിൽ നടി സംയുക്ത വർമ്മ എത്തിയത്. സെറ്റ് സാരിയുടുത്തു തനി നാടൻ ലുക്കിൽ എത്തിയ സംയുകത ആയിരുന്നു ചടങ്ങുകളിൽ ഏവരുടെയും പ്രധാന ആകർഷണം.

രണ്ടു മൂക്കുത്തി അണിഞ്ഞു കണ്ണിൽ കണ്മഷി എഴുതി സിമ്പിൾ ലുക്കിൽ എത്തിയ സംയുക്തയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ആത്മീയമായാ കാര്യങ്ങൾക്കു വേണ്ടിയാണു തൻ രണ്ടു മൂക്ക് കുത്തിയത് എന്ന് സംയുക്ത മുൻപ് പറഞ്ഞിരുന്നു. അതെ സമയം ബിജു മേനോന്റെ കിടിലൻ ലൂക്കിനെ കുറിച്ചും ആരാധകർ ചർച്ച ചെയ്യുന്നുണ്ട്. ഒരു യോഗാഭ്യാസി കൂടിയാണ് ഇപ്പോൾ സംയുക്ത. സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ സംയുക്ത യോഗയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പങ്കു വെക്കുമ്പോൾ വമ്പിച്ച സ്വീകാര്യതയാണ് ആരാധകരുടെ പക്ഷത്തു നിന്ന് ലഭിച്ചു പോരുന്നത്.

വിവാഹത്തിൽ താര തിളക്കമായതു മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും ആയിരുന്നത്. വിവാഹത്തിന് മുൻപ് നടന്ന ഉത്തരയുടെ ഹാൽദി ചടങ്ങുകളിൽ ദിലീപും കാവ്യാ മാധവനും പങ്കെടുത്തിരുന്നു. ഫാൻസ്‌ പേജുകളിലാണ് ദിലീപിന്റെയും കാവ്യാ മാധവന്റെയും ചിത്രങ്ങൾ ആദ്യം പങ്കു വച്ചതു. ഒരേ നിറത്തിലുള്ള വേഷത്തിലാണ് ഇരുവരും എത്തിരുന്നത്. വിവാഹ ശേഷം ഒരേപോലെ നിറമുള്ള വസ്ത്രം ധരിക്കുന്നതു പലപ്പോഴും ശ്രദ്ധ നേടിട്ടുണ്ട്.

കാവ്യാ മാധവനും ഊർമിള ഇപ്പോഴും അടുത്ത സൗഹൃദം കാത്തുസൂകഹിക്കുന്നവരാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, അപരിചിതൻ, ഗൗരി ശങ്കരം എന്നീ ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂന്നാം ക്‌ളാസുകാരന് എതിരെ സൈക്കിൾ മോഷ്ടിച്ചു എന്ന് ആരോപിച്ചു കേസ്, സംഭവം അറിഞ്ഞപ്പോൾ പോലീസ് ചെയ്‌തത്
Next post “നീ സമാധാനമായിരിക്കെടാ ഊവേ… പഴയ ക്രൂരതയൊന്നും കാലനിപ്പോഴില്ല..!” ബാലേട്ടന്റെ സ്വപ്‌നത്തെ കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ്