തന്റെ ഡാൻസ് സ്കൂളിൽ നൃത്തം പഠിക്കുവാൻ എത്തിയ പലരും ഗർഭിണികളായി ; ആ മാജിക്‌ തുറന്നു പറഞ്ഞു ഉത്തര ഉണ്ണി!

Read Time:5 Minute, 12 Second

തന്റെ ഡാൻസ് സ്കൂളിൽ നൃത്തം പഠിക്കുവാൻ എത്തിയ പലരും ഗർഭിണികളായി ; ആ മാജിക്‌ തുറന്നു പറഞ്ഞു ഉത്തര ഉണ്ണി!

കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു അഭിനേത്രിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ മകളും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായത്. ഉത്തരയുടെ വിവാഹം ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വഴി വൈറൽ ആയിരുന്നു. ഇതിന് ശേഷം ഉത്തരയുടെ വിവാഹ വിശേഷങ്ങളുമായി ഊർമിളയും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്നിപ്പോൾ ഉത്തര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് ഏറെ വൈറൽ ആയിരിയ്ക്കുന്നത്. തന്റെ ഡാൻസ് സ്കൂളിൽ നൃത്തം പഠിക്കാൻ എത്തി ഗർഭധാരണം സാധ്യമായ തന്റെ സ്റ്റുഡന്റ്സിനെ കുറിച്ചാണ് താരം ഫേസ്ബുക് കുറിപ്പിൽ രേഖപ്പെടുത്തിരിക്കുന്നത്.

“ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എങ്കിലും, PCOD, PMS, ഗർഭധാരണത്തിലെ പ്രശ്നങ്ങൾ തുടങ്ങി സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നൃത്തം കൊണ്ട് പരിഹരിക്കാൻ കഴിയും. ഒട്ടുമിക്ക നർത്തകിമാർക്കും സുഖപ്രസവമാണ് ഉണ്ടാകാറ്. ഏറ്റവും വലിയ ഉദാഹരണം എന്റെ അമ്മ തന്നെയാണ്.

മൂന്നു പതിറ്റാണ്ട് മുൻപ്, ആധുനിക സൗകര്യങ്ങൾ കുറവായിരുന്ന അന്ന് എന്റെ ‘അമ്മക്ക് നോർമൽ ഡെലിവറി ആയിരുന്നു.ഇപ്പോഴും അമ്മ പറയും അന്ന് വലിയ വേദനയൊന്നും ഉണ്ടായിരുന്നില്ല എന്ന്. ഇത് ഞങ്ങളിൽ പലർക്കും വിശ്വസിക്കാൻ പോലും കഴിയുന്നില്ല. PCOD, ക്രമമല്ലാത്ത ആർത്തവം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്റെ കുറെ വിദ്യാർത്ഥികൾ ഇപ്പോൾ അതെല്ലാം ശരിയായി എന്ന് പറയാറുണ്ട്. അതുപോലെ ആർത്തവ സമയം അതികഠിനമായ വേദന അനുഭവിച്ചിരുന്ന പലരും ഇപ്പോൾ അതും കുറവുണ്ട് എന്ന് സാക്ഷ്യം പറയാറുണ്ട്.

കുറച്ചു വർഷങ്ങളായി എന്റെ സ്റ്റുഡന്റ്സിൽ പലരും ഗർഭിണികളായ ശേഷം ക്ലാസ് നിർത്തിയിട്ടുണ്ട്. ഇതുകണ്ട് എന്റെ ഒരുപാട് സുഹൃത്തുക്കൾ കളിയാക്കിയിട്ടുണ്ട് ഡാൻസ് ക്ലാസ് ആണോ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത് എന്ന്. എന്തായാലും ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. 8 വർഷം ശ്രമിച്ചിട്ടും (4 വർഷം ചികിത്സകൾ ചെയ്തു ഇനി സാധ്യത ഇല്ല എന്ന് ഡോക്ടർമാർ തീർത്തുപറഞ്ഞ) ഗർഭിണിയാകാതിരുന്ന എന്റെ ഒരു വിദ്യാർത്ഥി ഇപ്പോൾ ഗർഭം ധരിച്ചിരിക്കുന്നു.

അതും ഒരു വർഷം ക്ലാസ് അറ്റൻഡ് ചെയ്തു കഴിഞ്ഞു. ഇത് ഒരു മാജിക് തന്നെയാണ്. നിങ്ങൾക്ക് വേണ്ടതെല്ലാം നൽകി ഭരതനാട്യം നിങ്ങളെ സഹായിക്കും. ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. നൃത്തത്തിന് വലിയൊരു അർത്ഥതലം ഉണ്ടായ പോലെ. അതൊരു വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്.” ഇങ്ങനെയായിരുന്നു ഉത്തര കുറിച്ചത്.

ഉത്തര ഉണ്ണിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ –
I don’t know if this is scientifically proven but dance does cure a lot of your infertility problems, PCODs, PMS, a lot of things women are affected with. Most dancers I know have had normal child labor. One classic example is my mother who had a painless normal delivery almost 3 decades back when epidural or such advanced medical care was not yet available in India.

She still says she did not experience any pain during her delivery. It’s hard for many of us to believe. A lot of my students with irregular periods and PCOS have told me that they now have regular periods after a few months of dancing. Some of them with unbearable painful periods have also told me that it hurts lesser now and they have stopped taking medication. A lot of my students have gotten pregnant and stopped dance classes over the past few years. Some friends made fun of me by asking if I’m running a fertility clinic or a dance class.

But today I’m so happy that one of my students after trying for 8 years (4 years of treatment after which her doctor said she cannot conceive and was asked to try other options) naturally conceived after joining my class online for about a year. It’s pure magic! Bharatanatyam helps you with everything you need. I can’t be more happier hearing things like this. It feels like there’s a larger meaning to the dance. It is indeed a universal gift.

Leave a Reply

Your email address will not be published. Required fields are marked *

Previous post അതിജീവനത്തിന്റെ കൂട്ടുകാരൻ നന്ദു മഹാദേവ അന്തരിച്ചു
Next post നന്ദു പോയി ..വേദനകൾ ഇല്ലാത്ത ലോകത്തേക്ക്, അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ഹൃദയ ഭേദകമായ കുറിപ്പുമായി സീമ ജി നായർ