
പോലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലിചെയ്യുന്ന ദമ്പതികൾ സല്യൂട്ട് അടിച്ച കഥ
പോലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലിചെയ്യുന്ന ദമ്പതികൾ സല്യൂട്ട് അടിച്ച കഥ
നമ്മളെ അത്ഭുതപ്പെടുത്തുന്ന അല്ലെങ്കിൽ ഇഷ്ടപ്പെടുത്തുന്ന വളരെ രസകരം ആണെന്ന് തോന്നുന്ന സ്നേഹം തോന്നുന്ന ഒരു പാട് ദമ്പതിമാരാണ് നമുക്ക് ചുറ്റുമുള്ളത്. അങ്ങനത്തെ പല കഥകൾ നമ്മൾ കേട്ടിട്ടുമുണ്ട്. വിവാഹത്തിന് ശേഷം എല്ലാം അച്ചീവ് ചെയ്ത ഒരുപാട് ഭാര്യമാരെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾക്ക് സഹായിച്ച ഭർത്താക്കന്മാരെ പറ്റി കേട്ടിട്ടുണ്ട്. വിവാഹം ഒന്നിനും തടസ്സമല്ല എന്ന് കാണിച്ചു തന്ന ഒരുപാട് ദമ്പതിമാരുടെ കഥയും നമ്മൾ കേട്ടിട്ടുണ്ട്.
മുത്തുപോലെ പാടുന്ന നജീമിനെ കിട്ടിയത് എങ്ങനെ എന്ന് കണ്ടോ? നജീം പറയുന്നു
സർക്കാർ ഉദ്യോഗം ആയാലും അല്ലെങ്കിൽ എന്തുതരം സൗഭാഗ്യം ആയാലും അത് അച്ചീവ് ചെയ്യാൻ വിവാഹം ഒരു തടസ്സമല്ല എന്നു കാണിച്ചു തന്ന നിരവധി ദമ്പതിമാർ നമുക്ക് ചുറ്റുമുള്ള കഥകളിൽ ഇപ്പോൾ നമ്മൾ ഏറ്റവും അവസാനം കേട്ട കഥ രണ്ട് പോലീസുകാരുടെ കഥയാണ്. ഭർത്താവിനെ നോക്കി ഭാര്യ സല്യൂട്ട് ചെയ്യുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത് എന്താണ് സംഭവം എന്നറിയാനാണ് മലയാളികൾ ഇതിലേക്ക് നോക്കിയത്.
പിന്നീടാണ് ഇതിനെക്കുറിച്ചുള്ള സംഭവമെല്ലാം ഇവർ അറിഞ്ഞത്. അത് ഭാര്യയും ഭർത്താവും ആണെങ്കിലും അതൊരു മേൽ ഉദ്യോഗസ്ഥനും കീഴ് ഉദ്യോഗസ്ഥയും ആണ്. അതുകൊണ്ടാണ് ഭാര്യ ഭർത്താവിനെ സല്യൂട്ട് ചെയ്തത്.
കൈയ്യടിച്ച് കേരളക്കര, മകൻ ഉപേക്ഷിച്ച പെണ്ണിന്റെ കല്യാണം നടത്തി കൊടുത്ത അച്ഛന്റെ വാർത്ത വൈറൽ ആകുന്നു
ഇതിനു പിന്നിലത്തെ കഥയെക്കുറിച്ച് എല്ലാവരും അറിഞ്ഞു തുടങ്ങി. അങ്ങനെ പലരും അവരുടെ അടുത്തേക്ക് പോയി ഇന്റർവ്യൂ എടുത്തു. അവർ രണ്ടു പിള്ളേരുടെ അമ്മയും അച്ഛനുമാണ്. ഒരുമിച്ചാണ് ഡ്യൂട്ടിക്ക് വരുന്നതും പോകുന്നതും. ചില ദിവസം ഭർത്താവിന് പെട്രോളിംഗ് ഉണ്ടായിരിക്കും. അന്ന് ഭാര്യ സ്റ്റേഷനിൽ കാത്തിരിക്കും. എന്നിട്ട് ആയിരിക്കും വീട്ടിലേക്ക് പോവുക.
മക്കൾ രണ്ടുപേരും ഇന്ന് വളർന്നു. ഒരാളുടെ കല്യാണം കഴിഞ്ഞു. രണ്ടുപേരും നല്ല അസ്സൽ എൻജിനീയർമാർ ആണ്. അമ്മയും അച്ഛനും ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു. അച്ഛന് ഇനി റിട്ടയർ ആകാൻ രണ്ടു വർഷം കൂടി. അമ്മയ്ക്ക് ഇനി ഒമ്പത് വർഷം കൂടി ഉണ്ട്.
പറഞ്ഞുവന്നത് തൃശൂർ സ്വദേശികളെ പറ്റിയാണ്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ഫോട്ടോയെ പറ്റിയാണ് എല്ലാവരും അന്വേഷിച്ച് എത്തിയത്. പേരാമംഗലം സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പിവി ഷീജയ്ക്ക് പാസ്പോർട്ട് രേഖ നൽകിയത് ഭർത്താവായ എസ് ഐ വിഎസ് സന്തോഷ് ആയിരുന്നു. ഈ സല്യൂട്ട് ചിത്രമാണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായത്. തൃശ്ശൂർ പേരാമംഗലം പോലീസ് സ്റ്റേഷനിലെ വേറിട്ട ഒരു സല്യൂട്ട് കണ്ടു എല്ലാ മലയാളികളും അങ്ങോട്ട് തടിച്ചു കൂടുകയാരുന്നു.
ഭാര്യ ഭർത്താവിനെ സല്യൂട്ട് അടിച്ചു എന്ന് കേട്ടിട്ട് എന്തായിരുന്നു സംഭവം എന്നതായിരുന്നു എല്ലാവർക്കും അറിയേണ്ടത്. ഭാര്യക്ക് വനിതാ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം വന്നപ്പോളാണ് ഇങ്ങനെ ഒരു സംഭവം നടന്നത്. സഹ പ്രവർത്തകർ ഈ സല്യൂട്ട് ഫോട്ടോ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു രസകരവും അഭിമാനകരമായ ഒരു ഫോട്ടോയാണ് എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
നാട്ടിലെ പ്രാർഥനാലയത്തിൽ പോ ലീ സിന്റെ റെ യ്ഡ് ; അയ്യയ്യേ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ
പക്ഷേ ഇത് വൈറലായി മാറുമെന്ന് ആരും തന്നെ വിചാരിച്ചില്ല. ദമ്പതികളുടെ സല്യൂട്ട് വിശേഷങ്ങൾ അറിയാനായി ആയിരുന്നു പിന്നീട് മലയാളികളുടെ കാത്തിരിപ്പ്. ഭാര്യക്കു ജോലി കിട്ടിയ ശേഷം രണ്ട് പേരും ഒരുമിച്ചാണ് ഡ്യൂട്ടിക്ക് എത്തിയിരുന്നത്. ഭർത്താവ് ഭാര്യയെ പറ്റിയും, ഭാര്യ ഭർത്താവിനെ പറ്റിയും വാതോരാതെ ആണ് സംസാരിക്കുന്നത്. ഒരുപാട് ദമ്പതിമാർക്ക് ഇൻസ്പിരേഷൻ ആണ് ഇവർ.
തലസ്ഥാന നഗരിയിൽ നിന്നും കരളലിയിപ്പിക്കുന്ന കാഴ്ച, കാണാതെ പോകരുതേ