വടകര താഴെ അങ്ങാടിയിൽ കടപ്പുറം സന്ദർശിച്ച കെ.കെ. രമ എം.എൽ.എ കടൽക്ഷോഭത്തിൽ പെട്ടു. രൂക്ഷമായ കടലാക്രമണത്തിന്റെ വിവിധ ദൃശ്യങ്ങൾ കാണാം.

Read Time:5 Minute, 16 Second

വടകര താഴെ അങ്ങാടിയിൽ കടപ്പുറം സന്ദർശിച്ച കെ.കെ. രമ എം.എൽ.എ കടൽക്ഷോഭത്തിൽ പെട്ടു. രൂക്ഷമായ കടലാക്രമണത്തിന്റെ വിവിധ ദൃശ്യങ്ങൾ കാണാം.

നിയുക്ത വടകര എം.എൽ.എ കെ.കെ രമയും സംഘവും കടൽക്ഷോഭത്തിൽ അകപ്പെട്ടു . രൂക്ഷമായ കടൽക്ഷോഭം നടക്കുന്ന വടകര താഴെ അങ്ങാടിയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത് . മാധ്യമ പ്രവർത്തകരോട് കടലോരത്ത് നിന്ന് സംസാരിക്കുന്നതിനിടയിലാണ് തിര വന്നടിച്ചത്. എംഎൽഎയും കൂടെയുണ്ടായിരുന്നവരും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

കേരളത്തിന്റെ കടലോര പ്രദേശങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമാവുകയാണ്. തീരദേശവാസികളെല്ലാം ഇത് കാരണം കനത്ത ദുരിതത്തിലായിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടെ സഹായമെത്തിക്കുന്നതിൽ സന്നദ്ധപ്രവർത്തകർ ബുദ്ധിമുട്ടുന്നുണ്ട്. ഈയവസരത്തിലാണ് വടകരയിലെ തീരദേശവാസികളുടെ പരാതി കേൾക്കാനും, ദുരിതം നേരിട്ട് കണ്ടറിയാനും വടകരയിലെ നിയുക്ത എം.എൽ. എ ആയ കെ.കെ. രമ വടകര താഴെ അങ്ങാടിയിലെ കടപ്പുറം സന്ദർശിച്ചത്. മാധ്യമപ്രവർത്തകരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.

അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ അതിതീവ്ര നൂനമർദ്ദമായി ചുഴലിക്കാറ്റായി രൂപപ്പെട്ടതോടെയാണ് മഴയ്ക്കും, കാറ്റിനുമൊപ്പം കടൽ കലി തുള്ളി പലയിടത്തും കരയിലേക്ക് ഇരച്ചു കയറിയത്. ശക്തമായ കടൽക്ഷോഭത്തിൽ വിവിധ ജില്ലകളിലെ തീരദേശങ്ങളിൽ വലിയ തോതിലുള്ള തീരശോഷണം മൂലം വീടുകൾ കടലെടുത്തിട്ടുണ്ട്. കടൽ ക്ഷോഭത്തിൽ ഇരുനില വീടടക്കം ഇടിഞ്ഞു വീഴുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നുണ്ട്. പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

അതിനിടെ കനത്ത മഴയിൽ കഴിഞ്ഞ വർഷകാലത്തേക്കാൾ വലിയ നാഷനഷ്ട്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് പലരും പറയുന്നു. ടൗട്ടെ’ ചുഴലിക്കാറ്റ് കരുത്താർജിച്ച് കർണാടക തീരത്തേക്ക് കടന്നുവെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. കേരളത്തിൽ അടുത്ത 12 മണിക്കൂർ കൂടി അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. നാളെ കേരളത്തിൽ മഴയുടെ തോത് കുറയുമെന്നും കാലാവസ്ഥ നിരീക്ഷകർ സൂചിപ്പിക്കുന്നു.

അതേസമയം കോഴിക്കോട് ജില്ലയിൽ കടൽക്ഷോഭം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. കടൽഭിത്തിയും കടന്ന് തിരമാല റോഡിലേക്കെത്തി. ഇതിനെ തുടർന്ന് കോതി തീരദേശ പാതയിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യമുണ്ടായതിനാൽ പൊലിസ് കമ്മിഷണർ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. ഫയർഫോഴ്സിന്റെയും പൊലിസിന്റേയും നാട്ടുകാരുടേയും സഹായത്തോടെ റോഡിൽ നിറഞ്ഞ കല്ലും മറ്റ് പ്ലാസ്റ്റിക്ക് വശിഷ്ടങ്ങളും മാറ്റുകയാണ്. കനത്ത മഴയും കടൽക്ഷോപവും കാരണം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ടൗട്ടോ ഇന്ന് രാത്രിയോടെ അതി തീവ്ര ചുഴലികാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ പ്രവചന വിഭാഗം മേധാവി ഡോ.പി.സതിദേവി ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു. ടൗട്ടോ ചുഴലിക്കറ്റ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. മെയ്18 ന് ചുഴലിക്കാറ്റ് പോർബന്തറിനും – നലിയ്ക്കും ഇടയിൽ കര തൊടുമെന്ന് സതിദേവി പറഞ്ഞു. കേരളത്തിൽ ഉൾപ്പെടെയുള്ള മേഖലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ പ്രവചന വിഭാഗം മേധാവി അറിയിച്ചു.

അതിതീവ്ര മഴയ്ക്ക് പുറമെ സംസ്ഥാനത്ത് വളരെ ശക്തമായ കാറ്റ് വീശാനുംഏറെ സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നും അടുത്ത ആറ് ദിവസം വരെ മഴ തുടരുമെന്നും സതിദേവി ഇതിനോടകം അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫോൺ ചാർജിലിട്ട് ഗെയിം കളിച്ച സ്ത്രീക്ക് സംഭവിച്ചത് കണ്ടോ, നടുങ്ങിയ വീട്ടുകാർ
Next post ഒരു വീട് തകരുന്ന നെഞ്ചുപൊട്ടുന്ന കാഴ്ച, എങ്ങനെ സഹിക്കും ദൈവമേ ഇത്, വീഡിയോ കാണാം