നിയമസഭയിലെ പെൺപുലി വീണാ ജോർജ്ജിന്റെ കഥ

Read Time:8 Minute, 42 Second

നിയമസഭയിലെ പെൺപുലി വീണാ ജോർജ്ജിന്റെ കഥ

നാളെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുകയാണ്. ഈ അവസരത്തിൽ ആരൊക്കെയാണ് മന്ത്രിമാർ എന്നുള്ള ലിസ്റ്റും ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. ഇത്തവണത്തെ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ ബാക്കി ഉള്ള മന്ത്രിമാർ എല്ലാം തന്നെ പുതിയ മുഖങ്ങളാണ്. കഴിഞ്ഞ മാതൃസഭയിൽ കെ കെ ശൈലജയും, ജെ മേഴ്‌സിക്കുട്ടിയമ്മയും മന്ത്രിമാരായിരുന്നു വനിതാ മന്ത്രിമാരായി എത്തിയത്. സംസ്ഥാനത്ത് ഇത് ആദ്യമായിട്ടാണ് മൂന്ന് വനിതകൾ ഒരുമിച്ചു മന്ത്രിമാരാകുന്നതും. അക്കൂട്ടത്തിൽ സ്കൂൾ കലോത്സവത്തിൽ കലാതിലകം നേടിയ മാധ്യമ പ്രവർത്തയായിരുന്ന ,അധ്യാപികയായിരുന്ന വീണ ജോർജും ഇടം നേടിയിരിക്കുകയാണ്.

ആറന്മുള ഇത് രണ്ടാം തവണയാണ് വീണക്ക് ഒപ്പം നിൽക്കുന്നത്. വീണക്ക് മന്ത്രിപദം ലഭിക്കുവാൻ പ്രധാന കാരണമായി പറയുന്നത്, കോൺഗ്രസിന്റെ കോട്ട ആയിരുന്ന ആറന്മുള നിയോജക മണ്ഡലത്തിന്റെ അമരത്തു എത്തുവാൻ കഴിഞ്ഞത് തന്നെയാണ്. പഠനത്തിലായാലും അധ്യാപനത്തിലായാലും മാധ്യമ പ്രവർത്തനത്തിലായാലും എന്നും തന്റെ മികവ് തെളിക്കുവാൻ വീണക്ക് സാധിച്ചിട്ടുണ്ട്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാധ്യമ രംഗത്ത് സജീവമായിരുന്ന വീണ എൽ ഡി എഫ് സ്ഥാനാർഥി ആയതു വളരെ യാദൃശ്ചികമായിട്ടാണ്. സിറ്റിംഗ് എം ൽ എ ആയിരുന്ന അഡ്വ. ശിവദാസൻ നായരേ വീണ കന്നിയങ്കത്തിൽ ഏഴായിരത്തില്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. നിയമസഭയിലെ പെൺപുലി ആയിരുന്ന വീണയുടെ പ്രസംഗങ്ങൾ എല്ലാം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. യു ഡി എഫ് സർക്കാരിന്റെ കാലത്തു ധൈര്യത്തോടെ പെൺകുട്ടികൾക്ക് പോലീസിന്റെ മുമ്പിൽ പരാതി കൊടുക്കുവാൻ പറ്റുമായിരുന്നോ എന്ന വീണയുടെ ചോദ്യം ഏറെ ശ്രദ്ധ നേടിരുന്നു.

എന്നാൽ എന്ന് ഏറ്റു പോലീസ് സ്റ്റേഷനിൽ പോയാലും പരാതി നൽകാനുള്ള സാഹചര്യം ഒരുക്കിരിക്കുകയാണ്. അത്തരത്തിൽ ഏറെ ജന ശ്രദ്ധ നേടിയ വീണയുടെ ഇന്റർവ്യൂ ആയിരുന്നു റിപ്പോർട്ടർ ടിവിൽ ക്ലാസ് എൻകൗണ്ടർ പരിപാടി. 2018 ലെ മഹാ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻനിരയിൽ തന്നെ വീണ ഉണ്ടായിരുന്നു. ആറന്മുളയിലും പത്തനംതിട്ടയിലും കനത്ത നാശനഷ്ടം വിതച്ച പ്രളയത്തിൽ, ജനങ്ങൾക്ക് എല്ലാ വിധ സഹായവും ഉറപ്പു വരുത്തുകയും ചെയ്തു.

1976 ആഗസ്റ്റ് 03-ന് പത്തനംതിട്ട കുമ്പഴവടക്കിലാണു വീണ ജോർജ്ജ് ജനിച്ചത്.തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. തിരുവനതപുരം വിമൻസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തക കൂടി ആയിരുന്നു വീണ. എം എസ് സി ഫിസിക്സ്, ബി ഇ ഡ് എന്നിവയിൽ റാങ്കോടു കൂടിയാണ് വീണ പാസായത്. മലങ്കര അസോസിയേഷൻ മുൻ സെക്രട്ടറിയും, ലെക്ച്ചർ കൂടി ആയ ജോർജ് ജോസഫ് ആണ്‌ വീണയുടെ ഭർത്താവ്. അന്ന, ജോസഫ് എന്നിവരാണ് മക്കൾ.

വീണ ജോർജ് തന്റെ രാഷ്ട്രീയ പ്രവർത്തനം എസ് എഫ് ഐ ലൂടെ ആണ്‌ ആരംഭിക്കുന്നത്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് കുറച്ചു കാലം മാധ്യമ പ്രവർത്തനം ആരംഭിച്ചതോടെ മാറി നിന്നു. 2012 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പോർട്ട് ചെയ്യുവാൻ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഇന്ത്യൻ മാധ്യമ പ്രവർത്തകരിൽ ഒരാൾ ആയിരുന്നു വീണ. മികച്ച വാർത്ത അവതരികക്കുള്ള കേരള ടിവി അവാർഡ്, നോർത്ത് അമേരിക്കൻ പ്രസ് ക്ലബ് അവാർഡ്, യു എ ഇ ഗ്രീൻ ചോയ്സ് അവാർഡുകൾക്കും വീണ അർഹ ആയിട്ടുണ്ട്.

കേരളത്തിൽ ഒരു വാർത്ത ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ആകുന്ന ആദ്യത്തെ വനിത ആണ്‌ വീണ. കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ടിവി ന്യൂ എന്ന ചാലിലൂടെ ആണ്‌ വീണ ഇ സ്ഥാനത്തു എത്തുന്നത്. കൈരളി ചാനൽ കൂടിയാണ് വീണ ടെലിവിഷൻ ജേർണലിസം ആരംഭിച്ചത്. തുടർന്നു ഇന്ത്യ വിഷൻ ചാനലിന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ വരെ ആയി തീർന്നു. റിപ്പോർട്ടർ ടിവി തുടങ്ങിയപ്പോൾ അവിടെ വാർത്ത അവതാരിക ആയി വീണ ഉണ്ടായിരുന്നു.

അവിടെ നിന്നു മനോരമ ന്യൂസിലേക്കു ചുവടു മാറ്റിയ വീണ ടിവി ന്യൂ തുടങ്ങിയപ്പോൾ അതിന്റെ അമരക്കാരി ആയി മാറുകയും ചെയ്തു. 2016, 2021 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സിപിഐ(എം) പാനലിൽ മത്സരിച്ചു വിജയിച്ചു.

കെകെ ശൈലജയുടെ അഭാവത്തിൽ ആറന്മുള എംഎൽഎയും മുതിർന്ന മാധ്യമപ്രവർത്തകയുമായ വീണ ജോർജ് ആരോഗ്യമന്ത്രിയാകും. ആരോഗ്യവകുപ്പ് വനിതാമന്ത്രിമാരിൽ ഒരാൾക്ക് നൽകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നലെയാണ് വീണ ജോർജിന് തന്നെ വകുപ്പ് ലഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

ആർ ബിന്ദുവിന് ഉന്നതവിദ്യാഭ്യാസ വകുപ്പും പി രാജീവിനു വ്യവസായ വകുപ്പും നൽകാൻ തീരുമാനിച്ചതായാണ് വാർത്താ ചാനലുകളുടെ ഇതു വരെയുള്ള റിപ്പോർട്ടുകൾ. അതേസമയം, വകുപ്പ് ഏതാണെന്ന കാര്യത്തിൽ തനിക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വീണ ജോർജ് മാധ്യമങ്ങളോടു പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്നത് ഏതു വകുപ്പാണെങ്കിലും മികച്ച രീതിയിൽ നിർവഹിക്കുമെന്നും വീണ ജോർജ് പറഞ്ഞു.

ഐഎൻഎൽ എംഎൽഎ അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. ടേം വ്യവസ്ഥയിലാണ് നിയമനം. എം വി ഗോവിന്ദന് തദ്ദേശ സ്വയംഭരണ വകുപ്പും ധനകാര്യം കെഎൻ ബാലഗോപാലിനും നൽകും. ഗതാഗതം എൻസിപിയിൽ നിന്നു മാറ്റുമെന്നാണ് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് സിപിഎം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ജെഡിഎസിന് വിട്ടു നൽകി. കെ കൃഷ്ണൻകുട്ടിയായിരിക്കും അടുത്ത വൈദ്യുതിമന്ത്രി.

അതേസമയം, കഴിഞ്ഞ ടേമിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പിലും ഐടി വകുപ്പിലും മാറ്റങ്ങളുണ്ടോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രശസ്ത നടൻ വിജയകാന്തിന് സംഭവിച്ചത് കണ്ടോ? ആസ്പത്രിയിൽ പ്രവേശിപ്പിച്ചു, തേങ്ങിക്കരഞ്ഞ് തമിഴകം
Next post പാലക്കാട് ഡ്യൂട്ടിക്കിടയിൽ നേഴ്സിന്‌ സംഭവിച്ചത്, നടുങ്ങി സഹപ്രവർത്തകർ