വിനോദ് കോവൂരിനെ ഡ്രൈവിങ് സ്‌കൂൾ ചതിച്ചു, താരം പെട്ടിരിക്കുകയാണ്.

Read Time:4 Minute, 53 Second

വിനോദ് കോവൂരിനെ ഡ്രൈവിങ് സ്‌കൂൾ ചതിച്ചു, താരം പെട്ടിരിക്കുകയാണ്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മത്സരിച്ച് അഭിനയിച്ച ചിത്രമാണ് ‘ഡ്രൈവിങ് ലൈസൻസ്’. ഒരു സിനിമ താരത്തിന്റെ ഡ്രൈവിങ് ലൈസൻസ് ആയിരുന്നു ആ സിനിമയുടെ പ്രമേയം. ആ സിനിമയേക്കാൾ സിനിമാറ്റിക് ആയ കാര്യങ്ങൾ ആണ് സിനിമ-ടെലിവിഷൻ താരമായ വിനോദ് കോവൂരിന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്.

ഡ്രൈവിംഗ് ലൈസൻസ് തന്നെയാണ് ഇവിടത്തെയും പ്രധാന പ്രശ്‍നം. വിനോദ് കോവൂരിന്റെ കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുവാൻ ഒരു കൂട്ടരേ ഏൽപ്പിച്ചതാണ്. അതാണ് അദ്ദേഹത്തെ വലിയ ഒരു കുടുക്കിൽ ഇപ്പോൾ പെടുത്തിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ പൃഥ്വി രാജ് എന്ന കഥാപാത്രത്തിന്റെ ലൈസൻസ് കാണാതെ പോകുക ആയിരുന്നു. എന്നാൽ വിനോദ് കോവൂരിന്റെ കാര്യത്തിൽ ലൈസൻസിന്റെ കാലാവധി തീർന്നതാണ്.

2019 ൽ ആയിരുന്നു നടൻ വിനോദ് കോവൂരിന്റെ ലൈസൻസ് കാലാവധി തീർന്നത്. ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ അത് പുതുക്കിയെ മതിയാകൂ. എന്നാൽ ഇതിനു ഒരു വർഷത്തിന്റെ ഇടവേള വന്നിരുന്നു. വിനോദ് കോവൂർ ലൈസൻസ് പുതുക്കുവാനായി കോവൂരിലുള്ള ഒരു സ്ഥാപനത്തെ സമീപിക്കുക ആയിരുന്നു. കാലാവധി കഴിയാത്ത ലൈസൻസ് പുതുക്കുവാൻ വലിയ ബുദ്ധിമുട്ട് ഇല്ല. എന്നാൽ കാലാവധി പൂർത്തിയായ ലൈസൻസ് പുതുക്കുവാൻ റോഡ് ടെസ്റ്റ് ഉൾപ്പെടെ ഉള്ള ധാരാളം കടമ്പകൾ മറികടന്നാലേ സാധ്യമാകൂ.

ലൈസൻസ് പുതുക്കുവാൻ ഏൽപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ആണ് നടൻ വിനോദ് കോവൂരിനു കിടിലൻ പണി കൊടുത്ത്. കോവൂരിലുള്ള ഒരു ഡ്രൈവിംഗ് സ്കൂൾ ആണ് ലൈസൻസ് പുതുക്കുവാനുള്ള ദൗത്യം ഏറ്റെടുത്ത്. സംഭവം ഒടുവിൽ ഒരു സൈബർ ക്രൈം ആയിട്ടാണ് അവസാനിപ്പിച്ചത്.

മോട്ടോർ ഡ്രൈവിംഗ് ഇൻസ്‌പെക്ടർ മാർക്കുള്ള സാരഥി എന്ന വെബ് സൈറ്റിൽ നുഴഞ്ഞു കയറി ആയിരുന്നു, ഇ ഡ്രൈവിംഗ് സ്കൂളുകാർ പരാക്രമം നടത്തിയത്. മോട്ടോർ ഡ്രൈവിംഗ് ഇൻസ്‌പെക്ടറുടെ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ചോർത്തിയെടുത്തു വെബ് സൈറ്റ് ലോഗിൻ ചെയ്തു ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാനാണ് ഇവർ ശ്രമം നടത്തിയത്.

മോട്ടോർ ഡ്രൈവിംഗ് ഇൻസ്‌പെക്ടർ ആയ രതീഷിന്റെ യൂസർ ഐഡിയും പാസ്സ്‌വേർഡും ചോർത്തിയാണ് ഇവർ ദുരുപയോഗം ചെയ്തത്. നാല് തവണ ദുരുപയോഗം ചെയ്ത വിവരം സന്ദേശമായി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മൊബൈലിൽ എത്തി. അതോടെയാണ് പിടി വീണത്. മോട്ടോർ ഡ്രൈവിംഗ് ഇൻസ്‌പെക്ടർ ഇ വിവരം ഉടനടി R T O യെ അറിയിച്ചു. പരാതി പെട്ടന്ന് തന്നെ സൈബർ സെല്ലിന് കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെ ആണ് ഡ്രൈവിംഗ് സ്കൂളിന്റെ IP അഡ്രസ്സിലൂടെ ആണ് സാരഥി വെബ് സൈറ്റ് ലോഗിൻ ചെയ്തത് എന്ന വിവരം ലഭിച്ചത്.

ഇത്തരം ഒരു തട്ടിപ്പിന്റെ വിവരം താൻ അറിഞ്ഞിരുന്നില്ല എന്നാണ് നടൻ വിനോദ് കോവൂർ പറഞ്ഞത്. സൈബർ സെല്ലിൽ നിന്ന് ഫോൺ വന്നപ്പോൾ മാത്രമാണ് ഇ സംഭവം താൻ അറിഞ്ഞത് എന്ന് താരം പറയുന്നു. ഇ ഡ്രൈവിംഗ് സ്കൂൾ വഴിയാണ് വിനോദ് കോവൂർ ലൈസൻസ് എടുത്തത്. ഡ്രൈവിംഗ് സ്കൂൾ എന്ന സിനിമയിലെ പൃഥ്വി രാജിന്റെ അവസ്ഥാ തന്നെയാണ് വിനോദ് കോവൂരിന്റെയും. ഇദ്ദേഹത്തിന്റെ ലൈസൻസ് പോലീസ് കൊണ്ട് പോയിരിക്കുകയാണ്. ഇപ്പോൾ ലൈസൻസ് ഇല്ലാത്ത അവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒറ്റ ദിവസം കൊണ്ട് ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട വീഡിയോ ഇതാണ്
Next post ട്രെയിനിന് മുന്നിൽ നിന്നും സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞുജീവൻ രക്ഷിച്ച മയൂരിനെ കാത്തിരുന്ന സമ്മാനം എന്താണെന്ന് അറിയണ്ടേ ? എന്നാൽ അവിടെയും ഞെട്ടിച്ച് മയൂർ