തങ്ങളുടെ പൊന്നോമനയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി മാതാപിതാക്കൾ

Read Time:4 Minute, 29 Second

തങ്ങളുടെ പൊന്നോമനയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി മാതാപിതാക്കൾ

വെറും പതിമൂന്നു മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മർദിച്ചു 15 കാരിയായ കെയർ ടേക്കർ. പിഞ്ചു കുഞ്ഞിനോട്‌ ചെയ്ത പ്രവർത്തിയിൽ നടുങ്ങിയിരിക്കുകയാണ് മാതാപിതാക്കൾ. ഹരിയാനയിലെ ഗുർഗ്രാമിൽ നിന്നുമാണ് കെയർ ടേക്കർ കുട്ടിയോട് കാണിച്ച അതി ക്രൂരത നിറഞ്ഞ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടിയുടെ നിർത്താതെ ഉള്ള കരച്ചിലിൽ അസ്വസ്ഥത ഉണ്ടായതിനെ തുടർന്നാണ് കെയർ ടേക്കർ ചെയ്ത ഇ ക്രൂരത പുറത്തു വരുന്നത്. ഈ വാർത്ത റിപ്പോർട്ട് ചെയ്തത് ഇംഗ്ലീഷ് വാർത്ത ചാനൽ ആയ ടൈമിംസ്‌ നൗ ആണ് റിപ്പോട്ട് ചെയ്തത്.

കുട്ടിയുടെ ജീവന് തന്നെ ഭീഷണി ആകുന്ന തരത്തിൽ ഉള്ള അതിക്രമമാണ് ഇ പിഞ്ചു കുട്ടിക്ക് കെയർ ടേക്കർറിന്റെ കയ്യിൽ നിന്ന് നേരിടേണ്ടി വന്നത് എന്നതാണ് ലഭ്യമാകുന്ന സൂചനകൾ. സംഭവത്തിൽ കുട്ടിയുടെ കെയർ ടേക്കർ ആയ 15 കാരിയെ പോലീസ് അറസ്റ്റ് ചെയ്‌തു. മൂന്നു മാസം മുൻപാണ് പതിനഞ്ചുകാരി അ കുട്ടിയുടെ വീട്ടിൽ ജോലിക്ക് എത്തുന്നത് എന്നാണ് പോലീസ് പറയുന്നത്.

പോലീസ് പറയുന്നത്, കഴിഞ്ഞ മാസം മാർച്ച് 15 നാണു ഈ ദാരുണമായ സംഭവം നടക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഈ സമയത്തു വീടിനു പുറത്തു പോയിരിക്കുക ആയിരുന്നു. ഇവർ തിരികെ വീട്ടിൽ വന്നപ്പോൾ കുട്ടി നിർത്താതെ കരയുന്നതാണു ശ്രദ്ധയിൽ പെട്ടത്. കുട്ടിയെ ഏറെ നേരം സമാധാനിപ്പിക്കുവാൻ നോക്കിയിട്ടും കരച്ചിൽ നിർത്താതെ വന്നതോടെ സമീപത്തെ ഹോസ്പിറ്റലിൽ എത്തിച്ചു. അവിടെ നടന്ന വിശദമായ പരിശോധനയിൽ ആയിരുന്നു നടന്ന സംഭവം പുറത്തറിയുന്നത്.

പിന്നീട് വിദഗ്ധ ചികിത്സക്കായി കുട്ടിയെ മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ട് പോകുക ആയിരുന്നു. ഇവിടെ നടത്തിയ സൂക്ഷ്മമായ പരിശോധനയിലാണ് കുഞ്ഞിന് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നു മനസിലായത്. കുഞ്ഞിന്റെ വാരിയെല്ലിൽ നല്ലിടത്തു പൊട്ടലുകൾ ഉണ്ട്. പാൻക്രിയാസ്, കരൾ, കിഡ്‌നി എന്നി ആന്തരീക അവയവങ്ങളിലും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പിതാവ് നൽകിയ പരാതിയിൽ ഉള്ളത്.

വാരിയെല്ലിൽ പൊട്ടലും കുഞ്ഞിന്റെ മുഖത്തും അടിവയറ്റിലെ പരിക്കും ഉൾപ്പെടെ കുട്ടിക്ക് മാരക പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ട് അടിസ്ഥാനത്തിൽ F I R റിൽ രേഖപ്പെടുത്തിട്ടുണ്ട്. മർദ്ദനത്തിൽ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില മോശമായി തന്നെ തുടരുകയാണ് എന്ന് സെക്ടർ 56 പോലീസ് ഓഫീസർ പവൻ കുമാർ പറഞ്ഞു.

ഇ അതി ദാരുണമായ സംഭവുമായി ബന്ധപ്പെട്ടു പതിനഞ്ചു കാരിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് പ്രായപൂർത്തി ആകാത്ത കുട്ടിയെ ജോലിക്കു നിർത്തിയതിനു കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് പ്രകാരം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലിനിയുടെ ഓർമകളിൽ ഭർത്താവ് സജീഷ്, ഒമ്പതാം വിവാഹ വാർഷികത്തിൽ സജീഷിന്റെ കുറിപ്പ് നൊമ്പരമാകുന്നു
Next post മകന് അവസരം നൽകാം എന്ന് പറഞ്ഞ് വീട്ടിലെ പണികൾ ഒക്കെ അച്ഛനെ കൊണ്ട് ചെയ്യിപ്പിച്ചു സിനിമയെ വെല്ലുന്ന ജീവിത കഥ വെളിപ്പെടുത്തി സാന്ത്വനത്തിലെ കണ്ണൻ