നിങ്ങളുടെ കൂടെ കൊണ്ട് നടക്കാൻ ഒരു മേക്കപ്പ് ബോക്സിനെ അല്ല ആവശ്യം വിശ്വാസം ഉള്ള ഒരാളാണ്, ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം.

Read Time:5 Minute, 10 Second

നിങ്ങളുടെ കൂടെ കൊണ്ട് നടക്കാൻ ഒരു മേക്കപ്പ് ബോക്സിനെ അല്ല ആവശ്യം വിശ്വാസം ഉള്ള ഒരാളാണ്, ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം.

മലയാള സിനിമാ ചരിത്രത്തിൽ തന്നെ പല മികച്ച നടിമാർ ഇതുവരെ വന്നുvപോയിട്ടുണ്ടെങ്കിലും മലയാളി പ്രേക്ഷകർ ഒരു നടിക്ക് മാത്രമേ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം നൽകിയിട്ടുള്ളൂ. അത് മറ്റാരുമല്ല മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മഞ്ജു വാര്യർക്ക് തന്നെ. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടിയും ലക്ഷക്കണക്കിന് ആരാധക പിന്തുണ ഉള്ള താരവുമാണ് മഞ്ജു വാര്യർ. ഇതിനെല്ലാം പുറമേ മറ്റൊരു വിളി പേരും കൂടി ഉണ്ട് മഞ്ജു വാര്യർക്ക്. ലേഡി മമ്മൂട്ടി എന്നൊരു പേര് കൂടി ആരാധകർ മഞ്ജുവിന് ചാർത്തി നൽകിയിട്ടുണ്ട്.

തന്റെ എഴുപതാം വയസ്സിലോട്ട് കടക്കുമ്പോഴും യുവതാരങ്ങളെ പോലും വെല്ലുന്ന സൗദര്യവും ചുറുചുറുക്കുമുള്ള നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ലേഡി വെർഷൻ ആയിട്ടാണ് ആരാധകർ മഞ്ജുവിനെ വാഴ്ത്തുന്നത്. നാല്പത്തി രണ്ട് വയസ്സ് കഴിഞ്ഞ മഞ്ജുവിന്റെ അഴക് ഓരോ ദിവസം കഴിയുംതോറും കൂടി കൂടി വരുന്നത് തന്നെയാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസമാണ് പാവാടയും ഉടുപ്പും അണിഞ്ഞു ഒരു പതിനെട്ടുകാരി പെൺകുട്ടിയെ പോലെ എത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.


മഞ്ജു വാര്യരുടെ പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രസ്സ് മീറ്റിനെത്തിയ മഞ്ജു വാര്യരെ കണ്ട് അവിടെ വന്നവരെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടി. വെള്ള ഷർട്ടും കുട്ടി പാവാടയും ഉടുത്തെത്തിയ നാല്പത്തിരണ്ട്‌ വയസുള്ള മഞ്ജുവിനെ കണ്ടാൽ പതിനെട്ടുകാരികൾ പോലും മാറി നിൽക്കും. പ്രെസ്സ്മീറ്റിന് എത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വിഡിയോയും ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. അമ്പത് വയസ്സ് കഴിഞ്ഞിട്ടും പതിനെട്ടുകാരികളെ പോലെയുള്ള കൊറിയൻ നടിമാരുമായി വരെ ആരാധകർ മഞ്ജുവിനെ താരതമ്യം ചെയ്തു.


എന്നാൽ ഇത് ചൊടിപ്പിച്ചത് ദിലീപ് കാവ്യാ ആരാധകരെയാണ്. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ദിലീപ് കാവ്യയെ വിവാഹം ചെയ്തിരുന്നു. എന്നാൽ ബന്ധം വേർപെടുത്തിയെങ്കിലും ഇരുവരും പരസ്പരം കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്തില്ല. സിനിമാ മേഖലയിൽ സജീവമായ ഇരുവരും പരസ്പരം കണ്ടുമുട്ടാറുള്ള അവസരങ്ങൾ മനപ്പൂർവം ഒഴിവാക്കുന്നതും അഭിമുഖങ്ങളിൽ ഇത്തരം ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയും പരസ്പര ബഹുമാനത്തോടെ മാന്യത പുലർത്തി പോകുന്നതാണ് കണ്ടിട്ടുള്ളത്.


എന്നാൽ ഇരുവരുടെയും ആരാധകരുടെ കാര്യം അങ്ങനെയല്ല. രണ്ട് പേരുടെയും ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നത് പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. മഞ്ജുവിന്റെ ചിത്രങ്ങൾ വൈറൽ ആയതോടെ അതിനെതിരെ എത്തിയിരിക്കുകയാണ് ദിലീപ് കാവ്യാ ആരാധകർ. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

“പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പിട്ടിലെങ്കിലും പുട്ടിയിട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ. അവൾക്കു ഭംഗിക്ക് ഒരു പൊട്ടോ ഒരു കൺമഷിയൊ തന്നേ ധാരാളം”കൂടെ കൊണ്ടു നടക്കാൻ ഒരു Make-up box നെ അല്ല ആവശ്യം വിശ്വാസമുള്ളൊരാളെയാണ്. ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം. അല്ലാതെ കുട്ടിയെയും കുടുംബവും നോക്കാതെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒന്നിനെ അല്ല. ഇങ്ങനെ പറഞ്ഞ് അവസാനിക്കുകയാണ് പോസ്റ്റ്.”

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവുമായുള്ള ബന്ധം അത്ര സുഖത്തിലല്ല അതുകൊണ്ടാണ് ഈ പണിക്ക് പോയത് ; തുറന്ന് പറഞ്ഞ് ഷീലു എബ്രഹാം
Next post ഗർഭണികൾ മരണവീട്ടിൽ പോകരുത് എന്ന് പഴമക്കാർ പറയുന്നതിന്റെ പുറകിലെ കാരണം എന്താണെന്നു അറിയാമോ?