” ഭർത്താവിന് മറ്റൊരു സ്ത്രീയുമായി പരസ്ത്രീ ബന്ധം ” പ്രിയ നടി അമ്പിളി ദേവിയുടെ തുറന്നടിച്ച വെളിപ്പെടുത്തൽ വൈറലാകുന്നു

Read Time:7 Minute, 51 Second

” ഭർത്താവിന് മറ്റൊരു സ്ത്രീയുമായി പരസ്ത്രീ ബന്ധം ” പ്രിയ നടി അമ്പിളി ദേവിയുടെ തുറന്നടിച്ച വെളിപ്പെടുത്തൽ വൈറലാകുന്നു

മലയാളി സിനിമ – മിനി സ്ക്രീൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അമ്പിളി ദേവി. മികച്ച അഭിനയ ശൈലി കൊണ്ടും മികച്ച കഥാപാത്രങ്ങളെ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അവതരിപ്പിച്ചു കൊണ്ടും തിളങ്ങുന്ന അമ്പിളി ദേവിക്ക് നിരവധി ആരാധകർ. അമ്പിളി ദേവി മാത്രമല്ല ഭർത്താവ് ആദിത്യനും അഭിനയ ലോകത്ത് ഏറെ സജീവമാണ്.

സീത എന്ന ജനപ്രിയ സീരിയലിലൂടെ ഭാര്യായും ഭർത്താവുമായി വേഷമിട്ട അമ്പിളിയുടെയും ആദിത്യന്റെയും കെമിസ്ട്രി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. തുടർന്ന് ഇരുവരും ഈ കെമിസ്ട്രി യാതാർത്ഥ ജീവിതത്തിലേക്ക് പകർത്തി വിവാഹിതർ ആകുക ആയിരുന്നു. 2019 ൽ ആയിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്, ഇവരുടെ വിവാഹം ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി സൈബർ ആക്രമണങ്ങളും അന്ന് വിധേയമായിരുന്നു. എന്നാൽ വിമർശകരെ എല്ലാം വായടപ്പിക്കുന്ന തരത്തിലുള്ള സന്തോഷ ജീവിതമായിരുന്നു ഇരുവരും മുന്നോട്ടു കൊണ്ട് പോയത്.

വിവാഹത്തിന് ശേഷം അഭിനയ ലോകത്തുനിന്നും അമ്പിളി ദേവി താൽക്കാലികമായി ഒരു ഇടവേള എടുത്തിരുന്നു. അഭിനയലോകത്ത് സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. ഇടയ്ക്കിടെ മക്കൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് താരം തന്നെ രംഗത്ത് എത്താറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ദിവസം അമ്പിളി ദേവി പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ ലോകത്ത് ഏറെ ചർച്ചയായി മാറിയിരുന്നു

” കഥയറിയാതിങ്ങു സൂര്യൻ സ്വർണ താമരയെ കൈവെടിഞ്ഞു ” എന്ന ജനപ്രിയ സിനിമ ഗാനം ” ഇതാണ് ജീവിതം ” എന്ന ക്യാപ്ഷ്യനോടെ താരം പങ്കുവെച്ചിരുന്നു .. ഇതോടെയാണ് ഭർത്താവ് ആദിത്യനുമായി എന്തങ്കിലും പ്രശ്‍നം ഉണ്ടെന്ന്‌ ആരാധകർക്കിടയിൽ സംശയത്തിനു തിരി കൊളുത്തിയത്. ഇപ്പോഴിതാ അമ്പിളി ദേവി തന്നെ തുറന്നടിച്ചു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമ്പിളി ദേവി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തയിൽ സത്യമുണ്ട് എന്നാണ് അമ്പിളി ദേവി തുറന്നു പറയുന്നത് … വിവാദങ്ങളോട് ഞാൻ അങ്ങനെ പ്രതികരിക്കാറില്ലാത്തതാണ് , എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് വിവാദങ്ങൾ അല്ല അതിൽ സത്യവും ഉണ്ട്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒന്നായത് , വിമർശകർ ഒരുപാട് ഉള്ളത് കൊണ്ട് തന്നെ നല്ലൊരു ജീവിതം അവർക്ക് മറുപടിയായി നൽകണം എന്ന് ഞങ്ങൾ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.

ഞങ്ങളുടെ ജീവിതം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ഞാൻ ഗർഭിണി ആകുന്നത് വരെ മാത്രമായിരുന്നു ആ സന്തോഷം നീണ്ടു നിന്നത്. ഗർഭിണി ആയത് മുതൽ എനിക്ക് അഭിനയലോകത്തുനിന്നും ഒരു ഇടവേള എടുക്കേണ്ടി വന്നു. ബെഡ് റെസ്റ്റായതുകൊണ്ട് യാത്ര ചെയ്യാനൊന്നും ആ നേരം സാധിച്ചിരുന്നില്ല.

മകനെ ഞാൻ ഗർഭിണി ആയിരിക്കുന്നത് മുതൽ വാടക വീട്ടിൽ താമസിക്കുന്ന 13 വയസ് മാത്രം പ്രായത്തിൽ മകനുള്ള സ്ത്രീയുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമുണ്ട്. ഡെലിവെറിക്ക് ശേഷം ആദിത്യൻ എന്റെ അടുത്തേക്കുള്ള വരവ് തീർത്തും കുറഞ്ഞു , പല തവണ ചോദിച്ചപ്പോൾ തിരക്കാണ് ബിസിനസ്സാണ് എന്നൊക്കെ പറഞ്ഞു , അദ്ദേഹം പറയുന്നത് ഞാൻ അപ്പോൾ വിശ്വസിക്കുകയും ചെയ്തു, എന്നാൽ ഈ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ മാർച്ചിലാണ്‌ ഞാൻ അറിഞ്ഞത്.

ആ സ്ത്രീ ഗർഭിണിയാണ് എന്ന് ഞാൻ അറിയാനിടയായി , എന്നാൽ ഞാൻ അദ്ദേഹത്തെ ഒരിക്കലും അവിശ്വസിച്ചില്ല. കാരണം എനിക്ക് അത്രക്ക് വിശ്വാസം ആയിരുന്നു എന്റെ ഭർത്താവിനെ എപ്പോഴും. ഈ കഴിഞ്ഞ ഇടക്ക് ആദിത്യനും ആ സ്ത്രീയും സ്കാനിംഗ് റിപ്പോർട്ടിന്റെ ഒരേ കവർ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടതാണ് എന്റെ വിശ്വാസം തകരാൻ കാരണം തന്നെ. ഈ ബന്ധമറിഞ്ഞ് ഞാൻ ആദിത്യനെ വിളിക്കുകയും ചെയ്തു.

അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു. രഹസ്യ ബന്ധം അല്ല എന്നും എല്ലാവർക്കും അറിയാവുന്ന കാര്യം ആണെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആവശ്യം വിവാഹ മോചനമാണ്. ആദിത്യന് തന്റെയൊപ്പം ജീവിക്കാൻ പറ്റില്ല എന്നാണ് ഇപ്പോൾ പറയുന്നത്. ഞാൻ എന്നതാണ് തെറ്റ് ചെയ്തതെന്ന് എനിക്ക് ഒട്ടും മനസിലാകുന്നില്ല. വിവാഹ മോചനം ചോദിച്ച അദ്ദേഹത്തോട് പറ്റില്ല എന്ന് തീർത്തും ഞാൻ തന്നെ പറഞ്ഞു. പലരും മുഖേനെ ഒത്തുതീർപ്പിന് പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടതേ ഇല്ല

ഇപ്പോൾ വിവാഹ മോചനമാണ് അവരുടെ ലക്‌ഷ്യം. അവർക്ക് സ്വസ്ഥമായി ജീവിക്കണം ആ സ്ത്രീയും ഭർത്താവിൽ നിന്നും വിവാഹ മോചനം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരൊക്കെ എന്ത് തരം സ്ത്രീയാണ് എന്നാണ് എനിക്ക് മനസിലാവാത്തത് എന്നാണ് അമ്പിളി ദേവി പറയുന്നത്.

 

ഇക്കാര്യങ്ങൾ തുറന്നുപറയുന്നതിൽ തനിക്ക് നല്ല ഭയം ഉണ്ടെന്നും അമ്പിളി ദേവി കൂട്ടിച്ചേർത്തു. എല്ലാം സഹിക്കാൻ താൻ തയ്യാറായിരുന്നു , വസ്ത്രം മാറുന്നത് പോലെ ഓരോ ബന്ധങ്ങളും ഉപേക്ഷിക്കാൻ തനിക്ക് സാധിക്കില്ല എന്നും അമ്പിളി ദേവി വെളിപ്പെടുത്തി. എന്തായാലും അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ ഇപ്പോൾ പ്രേക്ഷകരിൽ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്പിളി ദേവിയും ആദിത്യ ജയനും വേർപിരിഞ്ഞോ സത്യം വെളിപ്പെടുത്തി ആദിത്യ ജയൻ.
Next post അമ്പളി ആദിത്യൻ വിവാഹം അറിഞ്ഞപ്പോൾ നടി ജീജ അന്ന് പറഞ്ഞ വാക്കുകൾ അച്ചിട്ടായി