കൈയ്യടിച്ച് കേരളക്കര, മകൻ ഉപേക്ഷിച്ച പെണ്ണിന്റെ കല്യാണം നടത്തി കൊടുത്ത അച്ഛന്റെ വാർത്ത വൈറൽ ആകുന്നു

Read Time:5 Minute, 49 Second

കൈയ്യടിച്ച് കേരളക്കര, മകൻ ഉപേക്ഷിച്ച പെണ്ണിന്റെ കല്യാണം നടത്തി കൊടുത്ത അച്ഛന്റെ വാർത്ത വൈറൽ ആകുന്നു

ഒരു വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതൊരു പഴയ സംഭവം ആണ്. എന്നാൽ ഈ മഹാമാരി കാലത്ത് ഈ മനുഷ്യൻ ചെയ്യുന്ന നന്മ പ്രവർത്തി വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹ വാഗ്ദാനം നൽകി മകൻ ഉപേക്ഷിച്ച പെൺകുട്ടിയെ സ്വന്തം മകളായി കണ്ടു വിവാഹം നടത്തിക്കൊടുക്കുന്ന ഒരച്ഛൻ. മാത്രമല്ല ആ സ്വത്തുക്കൾ ആ മകൾക്ക് എഴുതി കൊടുക്കുകയും ചെയ്തു.

സ്വന്തം ഭർത്താവിൽനിന്നു പോലും അതു കിട്ടിയില്ല, മനസ് തുറന്നു പ്രിയനടി

സംഭവത്തിന്റെ ആരംഭം ഇങ്ങനെയാണ്, ആറുവർഷം മുമ്പ് തിരുനക്കര സ്വദേശി ഷാജിയുടെ മകൻ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായത്. പെൺവീട്ടുകാർ ഈ ബന്ധത്തെ ശക്തമായി എതിർക്കുകയും ചെയ്തു. ഇരുവരും പ്രണയിച്ചു ഒരു ദിവസം നാടുവിടുകയും ചെയ്തു.

തുടർന്ന് പോലീസ് അവരെ കണ്ടെത്തുകയും ഹാജരാക്കുകയും ചെയ്തു.എന്നാൽ പെൺ വീട്ടുകാർക്ക് അവളെ വേണ്ടെന്നു പറഞ്ഞു. എന്നാൽ പ്രായപൂർത്തിയാകുമ്പോൾ ഇരുവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് ഷാജിയും ഭാര്യയും പെൺകുട്ടിക്ക് വാക്കു കൊടുക്കുകയും ചെയ്തു. സംഭവത്തിനുശേഷം മകനെ ഉപരിപഠനത്തിന് അയക്കുകയും അവിടെ വെച്ച് അവൻ പുതിയൊരു പെൺകുട്ടിയുമായി അടുപ്പത്തിൽ ആവുകയും ചെയ്തു.

ഇക്കാര്യം മനസ്സിലാക്കിയ ഷാജി മകനെ ഗൾഫിലേക്ക് കൊണ്ടുപോയി. പിന്നീട് തിരിച്ചെത്തിയ മകൻ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇതേതുടർന്ന് പ്രശ്ചിത്വമായി മകന് വേണ്ടിയുള്ള സ്വത്തുക്കൾ ആ പെൺകുട്ടിക്ക് എഴുതി നൽകുകയും ചെയ്തു. ഈ കാര്യം സന്ധ്യാ പല്ലവി എന്ന കുട്ടിയാണ് അന്ന് ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോൾ ഇതാ ഈ കുറിപ്പാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ : വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. താലികെട്ട് കണ്ണ് നനയാതെ കാണാൻ കഴിയില്ല. സുഹൃത്തിന്റെ കൂടെ കൂട്ടു പോയതാണ് ഞാൻ. കോട്ടയം തിരുനക്കര സ്വദേശിയായ ഷാജി ഏട്ടനും ഭാര്യയും തിരക്കു പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്. ആറു വർഷത്തിനു മുമ്പ് ഷാജി ചേട്ടന്റെ മകൻ പ്ലസ്ടുവിന് പഠിക്കുമ്പോൾ കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയമാണ് രണ്ടുപേരും നാടുവിടാൻ പ്രേരിപ്പിച്ചത്.

ഉള്ളിൽ കാമുകന്റെ കല്യാണം, വിവാഹ വേദിക്ക്​ പുറത്ത്​ നെഞ്ചുപൊട്ടി കരഞ്ഞ്​ യുവതി – ഏവരെയും സങ്കടപ്പെടുത്തിയ ആ വിഡിയോ കാണാം

പെണ്ണു വീട്ടുകാർ പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന് രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി. പെണ്ണിന്റെ വീട്ടുകാർക്ക് അവളെ ആവശ്യമില്ലെന്നു പറഞ്ഞതോടെ ആ അച്ഛനും അമ്മയും രണ്ടുപേരും പ്രായപൂർത്തിയായ ശേഷം വിവാഹം നടത്തി കൊടുക്കാമെന്ന് ഉത്തരവാദിത്വം ഏറ്റെടുത്തു.

മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കുവാൻ അയച്ചു. പെൺകുട്ടിയെ സ്വന്തം വീട്ടിലും നിർത്തി. എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നു. ഇതറിഞ്ഞ ഷാജിയേട്ടൻ അവനെ തന്റെ കൂടെ ഗൾഫിലേക്ക് കൊണ്ടുപോയി.

എന്നാൽ അടുത്തവർഷം ലീവെടുത്തു വന്ന മകൻ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതറിഞ്ഞ പിതാവ് മകനെ തള്ളി, മകനുള്ള സ്വത്തുക്കൾ മകനെ സ്നേഹിച്ച കാത്തിരുന്ന പെൺകുട്ടിയുടെ പേരിൽ എഴുതി.

കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായി കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. ആഘോഷപൂർവ്വം ഷാജിയേട്ടൻ വിവാഹം നടത്തി. ഈ അച്ഛന്റെയും അമ്മയുടെയും നല്ല മനസ്സ് കാണാൻ ആ മകന് കഴിഞ്ഞില്ല. നന്ദി വിനുവേട്ടാ, ഇത്തരം മനുഷ്യസ്നേഹികളെ കാണിച്ചുതന്നതിന് ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്.

നാട്ടിലെ പ്രാർഥനാലയത്തിൽ പോ ലീ സിന്റെ റെ യ്ഡ് ; അയ്യയ്യേ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post നാട്ടിലെ പ്രാർഥനാലയത്തിൽ പോ ലീ സിന്റെ റെ യ്ഡ് ; അയ്യയ്യേ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ
Next post മുത്തുപോലെ പാടുന്ന നജീമിനെ കിട്ടിയത് എങ്ങനെ എന്ന് കണ്ടോ? നജീം പറയുന്നു