ബ്ലാക്ക് ഫംഗസിനെ കുറിച്ച് അറിയേണ്ടതെല്ലാം? രോഗം എങ്ങനെ കണ്ടെത്താം; മുൻകരുതലുകൾ മാർഗ നിർദേശങ്ങൾ

Read Time:7 Minute, 59 Second

ബ്ലാക്ക് ഫംഗസിനെ കുറിച്ച് അറിയേണ്ടതെല്ലാം? രോഗം എങ്ങനെ കണ്ടെത്താം; മുൻകരുതലുകൾ മാർഗ നിർദേശങ്ങൾ

കോ വിഡ്നു പിന്നാലെ ആശങ്ക വിതച്ചു പടരുന്ന ഒന്നാണ് ബ്ലാക്ക് ഫംഗസ്. കേരളം ഉൾപ്പെടെ രാജ്യത്തിന്റെ പതിനാറു സംസഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് സ്ഥിതീകരിച്ചു കഴിഞ്ഞു എന്നാണ് ലഭ്യമാകുന്ന സൂചനകൾ. കോ വിഡിന് ശേഷം ബ്ലാക്ക് ഫംഗസ് രോഗം കൂടി വരുന്നുണ്ടെന്നനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇ സാഹചര്യത്തിൽ എന്താണ് ബ്ലാക്ക് ഫംഗസ്, എങ്ങനെയാണു ഇത് ബാധിക്കുന്നതു, എന്നതാണ് രോഗലക്ഷണം, എന്തെല്ലാമാണ് മുൻകരുതലുകൾ എന്ന് പരിശോധിക്കാം.

കോ വിഡ് ബാധിച്ച പലരിലും രോഗം മൂർച്ഛിക്കൻ ബ്ലാക്ക് ഫംഗസ് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസ് എങ്ങനെ കണ്ടെത്താമെന്നും രോഗം സ്ഥിരീകരിച്ചാൽ എന്താണ് ചെയ്യേണ്ടതെന്നും സംബന്ധിച്ച് പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുകയാണ് ഡൽഹി എയിംസ്.

മ്യൂക്കർ മൈസീറ്റ്സ് (Mucormycetes) എന്ന ഫംഗസ് (Fungus) മൂലമൂണ്ടാകുന്ന മൂക്കർ മൈക്കോസിസ് (Mucormycosis) എന്ന രോഗമാണ് ബ്ലാക്ക് ഫംഗസ്. ഒരു തരം പൂപ്പൽ രോഗ ബാധയെന്ന് ഇതിനെ പറയാം. മൂക്ക്, മൂക്കിനു ചുറ്റുമുള്ള എല്ലിനുള്ളിലെ സൈനസുകൾ, കവിൾ, കണ്ണുകൾ, പല്ല്, ശ്വാസകോശം, എന്നിവിടങ്ങളിലാണ് ഫംഗസ് ബാധയുണ്ടാവുക. പ്രത്യേകിച്ച് മൂക്കിന് ചുറ്റും കറുത്ത നിറം കാണുന്നത് കൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന പേരിലറിയപ്പെട്ടത്. ഇ രോഗം ബാധിക്കുന്നതോടെ രോഗങ്ങൾ ഉണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു.

ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടൽ, മൂക്ക് താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥ എന്നിവക്ക് ചിലപ്പോൾ കാരണമായേക്കാം. പലപ്പോഴും തലച്ചോറിലേക്ക് ഫംഗസ് ബാധ പടർന്നാൽ രക്തം കട്ടയാകുകയും, അത് മ രണത്തിലേക്ക് തന്നെ നയിച്ചേക്കാം. അല്ലെങ്കിൽ രോഗപ്രതിരോധശേഷി കുറഞ്ഞു മ രണം തന്നെ സംഭവിച്ചേക്കാം. അപൂർവ രോഗങ്ങളുടെ കൂട്ടത്തിൽ പെടുന്ന ബ്ലാക്ക് ഫംഗസ് രോഗം രോഗ പ്രതിരോധ ശേഷി കുറവുള്ള വ്യക്തികൾ, പ്രമേഹ രോഗികൾ, HIV രോഗികൾ, അവയവ മാറ്റം കഴിഞ്ഞിരിക്കുന്നവർ അല്ലെങ്കിൽ അടുത്തിടെ മത്തൊരു ഗുരുതരമായ രോഗം ഭേദമായവർ തുടങ്ങിയവരെയാണ് കൂടുതലായും ബാധിക്കുക.

കോ വിഡ് രോഗം വന്നു ഭേദമായവർക്കിടയിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിതികരിച്ചതിനു പിന്നാലെ കോ വിഡ് മൂലം ഉണ്ടാകുന്ന രോഗമാണ് ബ്ലാക്ക് ഫംഗസ് എന്ന തെറ്റിദ്ധാരണ വന്നിരുന്നു. എന്നാൽ യഥാർത്ഥത്തിൽ കോവിഡ് മൂലമുണ്ടാകുന്ന ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്. വളരെ മുൻപ് തന്നെ ബ്ലാക് ഫംഗസ് രോഗം ലോകത്തിന്റെ പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോ വിഡ് പോലെ പടർന്നു പിടിക്കുന്ന പകർച്ച വ്യാധി എന്നോ സാംക്രമിക രോഗം എന്നോ ബ്ലാക്ക് ഫംഗസിനെ വിളിക്കാൻ കഴിയില്ല.

പക്ഷെ നിങ്ങൾക്ക് രോഗ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ ബ്ലാക്ക് ഫംഗസ് ബാധിതനായ ഒരാളിൽ നിന്നു അയാളുടെ ഫംഗസ് ആയി കോൺടാക്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ നിങ്ങൾക്ക് ഇ രോഗം വരുവാൻ സാധ്യത ഉണ്ട്.

ആരെയെല്ലാം ഇ രോഗം ബാധിക്കാം എന്ന് നോക്കാം. കോ വിഡ് മൂലം രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് നിലവിൽ ഇ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. കോ വിഡ് രോഗം ബാധിച്ചവരിലും, മുക്തരായവരിലും ഇ രോഗം കൂടുതലായും കാണുന്നുണ്ട്. ഇതിനു പുറമെ നിയന്ത്രണാതീതമായി പ്രമേഹരോഗമുള്ളവർ, സ്റ്റി റോയ്ഡ് ഉപയോഗം മൂലവും മറ്റ് രോഗങ്ങൾ മൂലവും ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ ഈ രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗ ലക്ഷണങ്ങൾ മുഖ്യമായും പറയാനുള്ളത്, മൂക്കിന് ചുറ്റും അസാധരണമായ കറുപ്പ് നിറം മൂക്കിൽ നിന്നും രക്തസ്രാവം എന്നിവ ഇതിന്റെ പ്രാഥമികമായാ ലക്ഷണങ്ങളായി കണക്കാക്കാം. മൂക്കടപ്പ്, തലവേദന, കണ്ണ് വേദന, കണ്ണിനു ചുറ്റും വീക്കം, ഇരട്ട കാഴ്ച, കണ്ണിലെ ചുവപ്പ്, കാഴ്ച നഷ്ടം, കണ്ണ് അടയ്ക്കാൻ ബുദ്ധിമുട്ട്, കണ്ണ് തുറക്കാൻ കഴിയാത്തത് എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. അതോടൊപ്പം മുഖത്തെ മരവിപ്പ് അല്ലെങ്കിൽ ഇക്കിളി സംവേദനവും ചവയ്ക്കാൻ സാധിക്കാത്തതും ഇതിന്റെ മുഖ്യ ലക്ഷണമായി കണക്കാക്കുന്നു.

നമ്മുക്ക് എല്ലാവര്ക്കും തന്നെ കരുതിയിരിക്കാം. ഭയമില്ല പ്രതിരോധം തന്നെയാണ് മുഖ്യ ഘടകം. രോഗബാധയുള്ളവർക്ക് ചിലപ്പോൾ തൊടുമ്പോൾ തന്നെ വേദന എടുക്കാനുള്ള സാധ്യതയുമുണ്ട്. വായ, അണ്ണാക്ക്, പല്ലുകൾ അല്ലെങ്കിൽ മൂക്ക് എന്നിവയ്ക്കുള്ളിലെ വീക്കവും സംഭവിക്കും. ഇത്തരം രോഗ ലക്ഷണങ്ങളിലൂടെ തന്നെ ബ്ലാക്ക് ഫംഗസ് കണ്ടെത്തുവാൻ സാധിച്ചേക്കാം.

ഇത്തരത്തിൽ അസാധാരണമായ എന്തെങ്കിലും കണ്ടെത്തലുകൾ ഉണ്ടായാൽ ഒരു ഇ എ ൻ‌ടി ഡോക്ടറെ എത്രയും വേഗം കാണണം. കൃത്യമായി ചികിത്സ തുടരണം. പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ കർശന നിയന്ത്രണവും നിരീക്ഷണവും വേണം. പതിവ് മരുന്നുകളും തുടരണം. ഒരിക്കലും സ്വയം ചികിത്സ തേടരുത്. പുറത്തേക്കിറങ്ങുമ്പോൾ കാല്പാദം മുഴുവൻ മൂടുന്ന വിധത്തിലുള്ള ചെരുപ്പോ ഷൂസോ ധരിക്കുക. കാൽ, കൈ മുഴുവൻ മറയുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക. ഗ്ലൗസ് ധരിക്കുക എന്നിവയും ആരോഗ്യ പ്രവർത്തകൻ നല്കിരിക്കുന്ന മാർഗ നിർദേശങ്ങൾ ആണ്‌.

അതുകൊണ്ടു തന്നെ കോ വിഡ് വന്ന് പോയവർ ബ്ലാക്ക് ഫംഗസ് രോഗ ബാധയുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ കർശനമായും പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഹങ്കരിക്കണ്ട റഹീമേ.. ശൈലജ ടീച്ചർ വിഷയത്തിൽ പോരാളി ഷാജി കട്ട കലിപ്പിൽ
Next post ശ്വാസം എടുക്കാൻ പോലും കഴിയാതെ ആശുപത്രിയിൽ കിടന്ന ദിനങ്ങളെ കുറിച്ചു – ബീന ആന്റണിയുടെ വാക്കുകൾ