സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി, യുവതി പറഞ്ഞ മാസ് മറുപടി കേട്ടോ

Read Time:5 Minute, 33 Second

സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി, യുവതി പറഞ്ഞ മാസ് മറുപടി കേട്ടോ

വിസ്‌പെർ വാങ്ങാൻ എത്തിയ പെൺകുട്ടികളെ അളിഞ്ഞ ചിരിയും അർഥം വെച്ചുള്ള നോട്ടവുമായി മെഡിക്കൽ ഷോപ്പുകാരൻ. ഇത് കണ്ട് യുവതി കൊടുത്ത മാസ് മറുപടിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയും അഭിനന്ദന പ്രവാഹവുമാണ്.

യുവതിയുടെ അനുഭവ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. സംഭവം ഇങ്ങനെ

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ സ്വിമ്മിങ് പൂൾ ചിത്രങ്ങൾ…

ഉമ്മക്കുള്ള മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ നിൽക്കുമ്പോളാണ് അവിടേക്കു രണ്ടു പെൺകുട്ടികൾ കേറി വന്നത്. യൂണിഫോമാണ് കുട്ടികളുടെ വേഷം. പ്ലസ് വൺ അല്ലെങ്കിൽ പ്ലസ് ടു വിലോ ആണ്‌ പഠിക്കുന്നത് എന്ന് തോന്നുന്നു. മൊബൈലിൽ കളിച്ചു കൊണ്ടിരുന്ന ഞാൻ അവരുടെ പരുങ്ങൽ കണ്ടിട്ടാണ് അവരെ ശ്രദ്ധിക്കുന്നത്.

അപ്പോഴേക്കും എനിക്കുള്ള മരുന്ന് എടുത്തു കയ്യിൽ തന്നു ആ ഷോപ്പിൽ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ. ഞാൻ ബില് അടക്കുവാൻ നീങ്ങിയതും ആ പെൺകുട്ടികൾ ആ ചെറുപ്പക്കാരനോട് എന്തോ പറയുന്നത് കണ്ടു. അവനു അത് വ്യക്തമായില്ല എന്ന് തോന്നുന്നു. ഉറക്കെ പറയുവാൻ ആവശ്യപ്പെട്ടു.

പെൺകുട്ടികളിൽ ഒരാൾ പറയുന്നത് കേട്ടു, വിസ്‌പേർ. ഓ വിസ്‌പേർ ആയിരുന്നോ? ലാർജ് വേണോ നോർമൽ മതിയോ? പെൺകുട്ടികൾ ഒന്നും മിണ്ടാതെ നിൽക്കുന്നു. ചുണ്ടിൽ ഒരു വഷളൻ ചിരിയുമായി, ലാർജ് തന്നെ വേണ്ടി വരുമല്ലേ! പെൺകുട്ടിയെ അർഥം വെച്ചുള്ള ഒരു നോട്ടവുമായി ആ ചെറുപ്പക്കാരൻ പറഞ്ഞു.

കണ്ടപ്പോൾ ശരിക്കും തനിക്കു ദേഷ്യം വന്നു. പണം അടച്ച റെസിപ്റ് ആയി ഞാൻ വീണ്ടും പെൺകുട്ടികൾക്ക് വിസ്‌പേർ പാക്കറ്റ് എടുത്തു കൊടുക്കുക ആയിരുന്ന അയാളുടെ അടുത്തേക്ക് പോയി. Excusme എനിക്കൊരു സാധനം കൂടി വേണം. എന്താണെന്നു അവൻ ചോദിച്ചു. അൽപ്പം ഉച്ചത്തിൽ തന്നെ ആണ്‌ വിസ്‌പെർ എന്ന് പറഞ്ഞത്.

ആ വഷളൻ ചിരി അവന്റെ മുഖത്ത് അപ്പോളും ഉണ്ടായിരുന്നു, കൂടെ അമ്പരപ്പും. തെല്ലു ഉറക്കെ ചോദിച്ചാൽ ആകാം അമ്പരപ്പ്. വിസ്‌പേർ സേവർ പാക്ക് തന്നെ വേണം. ലാർജ് ആയിക്കോട്ടെ വീണ്ടും അവനോടു ആയി തന്നെ പറഞ്ഞു.

അപ്പോൾ ആ മുഖത്ത് അമ്പരപ്പ് മാത്രമാണ്, ഇത്രയും കൂളായി ഒരു പെൺകുട്ടി ഇങ്ങനെ ചോദിച്ചാൽ ആകാം. പാക്ക് എടുത്തു എനിക്ക് തരുന്നതിനിടയിൽ അവനോടു ചോദിച്ചു. എടൊ താൻ ടെസ്റ്റ് ട്യൂബ് ശിശു ആണോ? ഒന്നും മനസിലാകാതെ എന്തെ? എന്ന് ഒരു ചോദ്യം എന്നോട് ചോദിച്ചു.

അല്ല! താൻ ഉമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തന്നെ അല്ലെ ഉണ്ടായതെന്ന് അറിയുവാൻ വേണ്ടിയാണു ചോദിച്ചത്. ചിലർ ഇങ്ങനെ ആണ്‌ നേര് പറയുമ്പോൾ പിടിക്കുകയില്ല. അവന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.

ചെറിയ ഒരു പുഞ്ചിരിയോടെ തന്നെ ഞാൻ തുടർന്നു. പെൺകുട്ടി ഒരു സ്ത്രീ ആയി മാറുന്നതിന്റെ ആദ്യ ചുവടാണ് ഋതുമതി ആകുന്ന സമയം . അവരെ അവജ്ഞതയോടെ നോക്കേണ്ട കാര്യമില്ല. തന്നെ ഒരു ഉമ്മ പ്രസവിച്ചതാണെങ്കിൽ, അവരും ഈ ഘട്ടത്തിലൂടെ തന്നെ കടന്നു പോയിട്ടുണ്ടാകും. അതുകൊണ്ടാണ് താൻ ഇങ്ങനെ നിക്കുന്നത്.

കടലിൽ വീണ സ്ത്രീയെ പുറകെ ചാടി സാഹസികമായി രക്ഷിക്കുന്ന ഫോട്ടോഗ്രാഫർ വൈറലായി വീഡിയോ

ഇത് കേട്ടതും, അവന്റെ മുഖം പതിയെ താണു. മറ്റുള്ളവർക്ക് പോസറ്റീവ് എനർജി നൽകുവാൻ കഴിയുന്ന ഏക മാർഗമാണ് പുഞ്ചിരി. ഈ കുട്ടികൾക്ക് നേരെ ഒരു പുഞ്ചിരി ആ കടക്കാരൻ നൽകിരുന്നെങ്കിൽ ആ സഹോദരിമാർക്ക് ഹൃദയം സൗന്ദര്യ മായി മാറിയേനെ.

യുവതിയുടെ ഈ മറുപടിക്ക് നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇവനെപോലെ ഉള്ള കൃമി കീടങ്ങൾക്ക് ഇത്തരത്തിലുള്ള മറുപടി തന്നെ നൽകണം എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം.

ഉപ്പയെയും വല്ല്യുമ്മയെയും ജോളിയെ പോലെ കൊ ല പ്പെടുത്തിയ ഫസീല; പാലക്കാട്ട്നിന്നും ഞെ ട്ടിക്കുന്ന വാർത്ത

Leave a Reply

Your email address will not be published. Required fields are marked *

Previous post സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ സ്വിമ്മിങ് പൂൾ ചിത്രങ്ങൾ…
Next post അയ്യേ മഹാമോശം .. കല്യാണത്തിന് ഇടനിലക്കാരിയായി; എന്നിട്ട് യുവയും മൃദുലയും ചെയ്തത് തുറന്നടിച്ച് നടി രേഖ രതീഷ്‌