എന്റെ ഭർത്താവ് വളരെ വിലകൂടിയ ആഭരണങ്ങൾ വാങ്ങിത്തരാറില്ല നൽകുന്നത് അതിലും വിലപിടിച്ച സമ്മാനം

Read Time:7 Minute, 43 Second

നമ്മളിൽ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളോ കാശുമുടക്കി ഉള്ള സൗഭാഗ്യങ്ങളോ അല്ല ജീവിതത്തിൽ എപ്പോഴും സന്തോഷം നൽകുന്നത് എന്ന് നമ്മോടു പറയുകയാണ് അച്ചു. വിപിൻ ജീവിതപങ്കാളി നൽകുന്ന അളവറ്റ സ്നേഹവും കരുതലുമാണ് തന്റെ ഏറ്റവും വലിയ സമ്മാനം എന്നും അച്ചു ഹൃദ്യമായ കുറിപ്പിൽ പറയുന്നു. എല്ലാ ജോലി ഭാരവും ഭാര്യയുടെ തലയിൽ കെട്ടി വയ്ക്കാതെ, എല്ലാം നിറഞ്ഞ മനസ്സോടെ ചെയ്യുന്ന തന്റെ നല്ല പാതിയാണ്.

സ്വർണത്തേക്കാളും മറ്റു വിലകൂടിയ സമ്മാനത്തെക്കാളും തനിക്കു ഏറ്റവും പ്രിയം ആ മനുഷ്യന് എന്നോടുള്ള സ്നേഹവും ലഭിച്ചു കൊടിരിക്കുന്ന പരിഗണനയും ആണ്. തങ്ങളുടെ വീട്ടിലെ കാര്യങ്ങൾ എന്റെയും കൂടി ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവുള്ള ഒരു ഭർത്താവാണ് തനിക്കു ലഭിച്ചതെന്ന് അച്ചു അഭിമാനത്തോടെ കുറിക്കുന്നു, ഫേസ്ബുക്കിലൂടെയാണ് അച്ചു ഈ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്,എന്റെ ഭർത്താവ് എനിക്ക് വിലകൂടിയ ആഭരണങ്ങൾ വാങ്ങി തന്ന് സന്തോഷിപ്പിക്കാറില്ല വിലകൂടിയ വസ്ത്രങ്ങൾ വാങ്ങി തന്ന് എന്റെ മനംകവരാറില്ല മുന്തിയ ഇനം അത്തറുകൾ വാങ്ങിത്തന്ന് എന്റെ അലമാര നിറയ്ക്കാറില്ല എന്തുകൊണ്ട് എനിക്ക് ഇതൊന്നും വാങ്ങി തരുന്നില്ല എന്ന് അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് ഞാനാ മനുഷ്യന്റെ ശ്വസ്തത കെടുത്താറില്ല അതിനു പകരം അദ്ദേഹം വൈകിയിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ അഞ്ചാം നിലയിൽ ഉള്ള ഫ്ലാറ്റിന്റെ വാതിലും ചാരി ഇളയ മകനെയും ഒക്കത്ത് എടുത്തു നിൽക്കുന്ന എന്റെ നേരെ നോക്കി ആയിരം കോടിയേക്കാൾ വിലമതിപ്പുള്ള ഒരു പുഞ്ചിരി സമ്മാനിക്കാറുണ്ട്

ഭക്ഷണം കഴിച്ച ശേഷം സിങ്കിൽ കൊണ്ട് വയ്ക്കുന്ന പാത്രങ്ങൾ എന്നോട് ചോദിക്കാതെ തന്നെ ഇടയ്ക്ക് കഴുകി വയ്ക്കാറുണ്ട് കുഞ്ഞുങ്ങൾ കളിച്ച ശേഷം വലിച്ചെറിഞ്ഞു കിടക്കുന്ന കളിപ്പാട്ടങ്ങൾ തനിയെ പോയി പെറുക്കി വെക്കാറുണ്ട് ഇളയ മോൻ അപ്പിയിട്ടാൽ എന്നെ വിളിച്ച് സമയം പാഴാക്കാതെ അവനെയും ഒക്കത് എടുത്തുകൊണ്ടുപോയി കഴുകിക്കളയാറുണ്ട് കുരുത്തക്കേട് കാണിക്കുന്ന പിള്ളേരോട് ഞാൻ വെറുതെ ദേഷ്യപ്പെടുമ്പോൾ ചിൽ അച്ചു ചിൽ എന്നു പറഞ്ഞ് എന്റെ ദേഷ്യം അലിയിച്ചു കളയാറുണ്ട്.

രണ്ടു പിള്ളേരെയും കൊണ്ട് ഫ്ലാറ്റിൽ ഒറ്റയ്ക്കിരുന്ന് ബുദ്ധിമുട്ടുമ്പോഴും പിരീഡ്സ് പോലെ സുഖമില്ലാത്ത അവസ്ഥകൾ വരുമ്പോഴും പേരിനുമാത്രം ഉണ്ടാക്കി വെക്കുന്ന ഏതെങ്കിലുമൊരു കറി ചോറിന് കൂടെ ഞാൻ വിളമ്പി നൽകുമ്പോൾ അതിനെ രുചി അൽപ്പം കുറഞ്ഞാലും എന്റെ പരിമിതികൾ മനസ്സിലാക്കി എന്നോണം ഒരു പരാതി പോലും പറയാതെ സന്തോഷത്തോടെ ഇരുന്നു കഴിക്കാറുണ്ട് അടുക്കളയിൽ ഒന്ന് നിന്ന് തിരിയാൻ കൂടി സമയം കിട്ടാതിരിക്കുമ്പോൾ നിനക്ക് അല്പം ഇരുന്നൂടെ അച്ചു ബാക്കി ബാക്കി ഞാൻ ചെയ്യാം എന്നു പറഞ്ഞ് ആശ്വാസം പകരാറുണ്ട്

ക്ഷീണം കാരണം മകളുടെ കൂടെ കിടന്നു ഞാൻ ഉറങ്ങിയപ്പോൾ എന്നെ വിളിച്ചുണർത്താൻ പോലും മിനക്കെടാതെ വീടിന്റെ അകം എല്ലാം അടിച്ചുവാരി വൃത്തിയാക്കി രാവിലെ എനിക്കുള്ള കട്ടൻ ചായയും ഫ്ലാസ്കിൽ തിളപ്പിച്ച് വച്ച ശേഷം എന്നെ ഉണർത്താതെ എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്ന് ജോലിക്ക് പോകാറുണ്ട് സ്വർണത്തേക്കാളും മറ്റു വിലകൂടിയ സമ്മാനങ്ങളെകാളും എനിക്ക് പ്രിയം ആ മനുഷ്യന് എന്നോടുള്ള സ്നേഹവും പരിഗണനയും ആണ്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ നിന്റെ മാത്രമല്ല എന്റെതു കൂടിയാണ് എന്ന തിരിച്ചറിവുള്ള ഒരു ഭർത്താവാണ് എനിക്കുള്ളത് എന്ന് അഭിമാനത്തോടെ പറയട്ടെ ഇതാണ് ഒരു സ്ത്രീ ആഗ്രഹിക്കുന്ന സ്നേഹം ഇതാണ് പരിഗണന ഇതാണ് തുല്യതാ എന്ന് ഞാൻ തിരിച്ചറിയുന്നു ഇത്രയും കരുതലുള്ള ഒരു മനുഷ്യന്റെ വിശാലമായ കൈകൾക്കുള്ളിൽ ആണ് എന്റെ കൊച്ചു സ്വർഗ്ഗം വീട്ടു ജോലിയെടുത്തു നട്ടംതിരിയുന്ന പ്രിയതമയ്ക്ക് സഹായഹസ്തം ആയി ഒരു ദിവസം നിങ്ങൾ ഒന്നു നോക്കൂ

അവളുടെ മുഖത്തെ സന്തോഷവും അത്ഭുതവും നിങ്ങൾക്ക് കാണാൻ സാധിക്കും നിങ്ങൾ നിങ്ങളുടെ ഭാര്യയെ ഒരു റാണിയെ പോലെ നോക്കുക അതിനു ഉപകാരമായി നിങ്ങളെ ഒരു രാജാവിനെപ്പോലെ സേവിക്കും തീർച്ച പരസ്പരവിശ്വാസവും പരിഗണനയും സ്നേഹവും ഒക്കെയാണ് നല്ലൊരു ദാമ്പത്യത്തിന്റെ അടിത്തറ. എന്റെ ഭാര്യയെ ഞാൻ അടുക്കളയിൽ സഹായിച്ചാൽ നാട്ടുകാർ എന്തു വിചാരിക്കും അവരെന്നെ പെൺകോന്തൻ എന്നൊക്കെ വിളിക്കല്ലേ എന്ന ചിന്തകൾ ആദ്യം ഉപേക്ഷിക്കുക പകരം എനിക്കും എന്റെ മക്കൾക്കും വേണ്ടി രാത്രി ആകും വരെ പണിയെടുക്കുന്ന എന്റെ ഭാര്യയ്ക്ക് തന്റെ സ്നേഹത്തിന്റെ രണ്ട് കരങ്ങൾ ആവശ്യമാണ് എന്ന തോന്നൽ നിങ്ങൾ വളർത്തിയെടുക്കുകയാണ് വേണ്ടത്

ഒരിക്കൽ ഒരു രാത്രിയിൽ അവൾക്കായി എന്തെങ്കിലും വിഭവങ്ങൾ നിങ്ങളുടെ കൈകൊണ്ട് ഉണ്ടാക്കി കൊടുത്തു നോക്കൂ ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും അതിലും മനോഹരമായൊരു ദൃശ്യം നിങ്ങൾക്ക് വേറെ എവിടെയും കാണാൻ സാധിക്കില്ല ഒരു ഭർത്താവിന് ഭാര്യക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്തൊക്കെയാണെന്ന് അറിയാമോ അത് മറ്റൊന്നുമല്ല അവളോട് കാണിക്കുന്ന സ്നേഹവും പരിഗണനയും ആണ് ഇങ്ങനെ കുറിപ്പിൽ വിശദമായി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനപ്രിയ സീരിയൽ ‘അമ്മയറിയാതെ’ യിലെ നീരജ മഹാദേവന്റെ യഥാര്‍ത്ഥ കുടുബം
Next post ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ ദുരന്തം, നിരവധി വീടുകള്‍ ഒഴുകിപ്പാേയി, ജലവൈദ്യുത പദ്ധതി തകര്‍ന്നു, 150 തൊഴിലാളികളെ കാണാനില്ല