കൊച്ചുതുറയിലെ ആദ്യ പൈലറ്റ് ജെനി ജെറോം വിമാനം പറത്തി , നാട്ടുകാരുടെ കണ്ണീരിനു വിലയുണ്ടായി

Read Time:6 Minute, 17 Second

കൊച്ചുതുറയിലെ ആദ്യ പൈലറ്റ് ജെനി ജെറോം വിമാനം പറത്തി , നാട്ടുകാരുടെ കണ്ണീരിനു വിലയുണ്ടായി

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയാണ് കൊച്ചുതുറ എന്ന പ്രദേശം. അവിടത്തുകാർക്കും തീരദേശ മേഖലയുടെ പെൺകുട്ടികൾക്കും അഭിമാനകരമായ നിമിഷമാണ് ഇപ്പോൾ . കാരണം, തങ്ങളിൽ ഒരാളായി ജനിച്ചു വളർന്നു പഠിച്ചു മിടുക്കിയായ ജെനി ജെറോം എന്ന പെൺകുട്ടി ഇന്ന് ചെന്ന് എത്തിരിക്കുന്നത് എയർ അറേബ്യയുടെ സഹ പൈലറ്റ് എന്ന സ്ഥാനത്താണ്. കേരളത്തിന്റെ പെൺപെരുമയ്ക്ക് പൊൻതൂവലായി മാറിയ മറ്റൊരു നേട്ടം കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം കൊച്ചുതുറ സ്വദേശിനി ജെനി ജെറോം.

ഇന്നലെ രാത്രി 10.50 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിച്ച എയർ അറേബ്യ വിമാനം കേരളത്തിലേക്ക് എത്തിയപ്പോൾ സംസ്ഥാനത്തെ തീരദേശമേഖലയ്ക്കും പെണ്മയ്ക്കും മറ്റൊരു ചരിത്ര നേട്ടവും അഭിമാനകാരവുമായ നിമിഷവും വന്നെതിരിക്കുകയാണ് . കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത കൊമേർഷ്യൽ പൈലറ്റാകൻ ഒരുക്കത്തിലായിരുന്നു ജെനി. എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് തന്റെ ഇങ്ങനെയുള്ള ഒരു വലിയ മോഹം തന്റെ രക്ഷിതാക്കളോട് ആദ്യമായി ജനി അവതരിപ്പിക്കുന്നത്.

സ്വാഭാവികമായും നീ പെൺകുട്ടിയല്ലെ..പൈലറ്റാകാനോ എന്ന മറുപടി തന്നെയാണ് അവിടെ നിന്നും ലഭിച്ചത്. പക്ഷെ പിന്മാറാൻ ജെനി ഒരുക്കമല്ലായിരുന്നു. ഒടുവിൽ ഡിഗ്രി കഴിഞ്ഞിട്ട് പോരെ എന്നായി അച്ഛൻ. ഈ സ്വപനം ജെനിക്കൊപ്പം വളർന്നു. അങ്ങിനെ ഷാർജ ഏവിയേഷൻ അക്കാദമിയിൽ സെലക്ഷൻ ലഭിക്കുകയും പഠനം പൂർത്തിയാക്കുകയും ചെയ്തു. പഠനകാലയളവിൽ അപകടമുൾപ്പടെ നിരവധി പ്രതിസന്ധികൾ ജെനിക്കു തരണം ചെയ്യേണ്ടാതായി ഇതിനോടകം വന്നിട്ടുണ്ട്.

പക്ഷെ അതിനൊന്നും ജനിയുടെ സ്വപനങ്ങളുടെ നിറം കെടുത്താൻ കഴിഞ്ഞിരുന്നില്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എട്ടാം ക്ലാസിൽ കണ്ട തന്റെ സ്വപ്‌നം പൂവണിച്ചിരിക്കുകയാണ് ജെനി എന്ന 23 കാരി ഇപ്പോൾ. ജെനിയുടെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകിയതാകട്ടെ അച്ഛൻ ജെറോം തന്നെയാണ്.

ഇന്നലെ രാത്രി 10. 50 ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ (G 9 – 449 ) വിമാനത്തിലെ സഹ പൈലറ്റായാണ് ജെനി തന്റെ എട്ടാംക്ലാസ് മുതൽ കണ്ട സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നത്. കന്നിപറക്കൽ തന്നെ സ്വന്തം നാട്ടിലേക്കായതിന്റെ സന്തോഷവും ജെനിയുടെ ആഗ്രഹങ്ങൾക്ക് നിറം പകരുന്നു . ജീവിത സാഹചര്യങ്ങളെ പടിക്കുപുറത്തു നിർത്തി ജീവിത സ്വപ്നം തന്റെ ആത്മ വീര്യത്തിനു മുന്നിൽ കൈപ്പിടിയിലൊതുക്കിയ പെണ്ണ്.

ജെനി ജെറോമി​ൻറ അഭിമാനകരമായ നേട്ടത്തിൽ അഭിനന്ദനം അറിയിച്ചുകൊണ്ട് ​ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ എത്തി . ഇത്തരം വ്യത്യസ്‌തമായ കർമപഥത്തിലേക്ക് സ്ത്രീകൾ കടന്നു വരുന്നത് തന്നെ ഏറെ അഭിമാനം നൽക്കുന്ന കാര്യമാണ് എന്ന് ​ ശൈലജ ടിച്ചർ പറഞ്ഞു. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്നിച്ച് സാക്ഷാത്കരിക്കുന്ന യുവത്വം വരും തലമുറയ്ക്ക് തന്നെ ഉദാത്തമായ മാതൃകയാണ്. തീരദേശ മേഖലയായ കൊച്ചുതുറയിൽ നിന്നും വാനോളം ഉയരുകയാണ് ഈ പെൺ കരുത്തെന്നും ശൈലജ ടീച്ചർ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രേഖപ്പെടുത്തി.

ജെനിക്ക് അഭിനന്ദനം അറിയിച്ചു മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​
ജെനി ജെറോം ഒരു പുതുചരിത്രം കുറിക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ആണ് ജെനി. കോവളം കരുംങ്കുളം സ്വദേശിനി ബിയാട്രസിൻ്റെയും, ജറോമി​േൻറയും മകളും മാസ് ഷാർജ മെമ്പറുമാണ് ജെനി ജേറോം.

ഇത്തരം കർമപഥത്തിലേക്ക് സ്ത്രീകൾ കടന്നു വരുന്നത് ഏറെ അഭിമാനം നൽക്കുന്ന ഒന്നാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെനിക്ക് പൈലറ്റായി മാറണം എന്ന ആഗ്രഹം ജനിക്കുന്നത്. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്നിച്ച് സാക്ഷാത്കരിക്കുന്ന യുവത്വം വരും തലമുറയ്ക്ക് മാതൃകയാണ്. തീരദേശ മേഖലയായ കൊച്ചുതുറയിൽ നിന്നും വാനോളം ഉയരുകയാണ് ഈ പെൺകരുത്ത്‌.

ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ (G9-449) ഫ്ലൈറ്റിൻ്റെ കോ-പൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് ജെനി യാത്ര തിരിക്കുന്നു. ജെനി ജറോമിന് എല്ലാവിധ ആശംസകളും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തടിയുള്ള പെണ്ണിനെ കെട്ടിയ മെലിഞ്ഞ പയ്യനെ കളിയാക്കുന്നവരേ നിങ്ങൾ ഇതുകൂടി അറിയണം
Next post ലാലേട്ടനെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകൾ വൈറലാകുന്നു