നിങ്ങളറിഞ്ഞോ സംഭവം ? ട്വിറ്ററിലുടെ അനുരാഗ് കശ്യപും അനില്‍ കപൂറും പരസ്പരം തല്ലുകൂടുന്നു

Read Time:3 Minute, 40 Second

ട്വിറ്ററില്‍ നിരവധി ഫോളോവേള്‌സുള്ള സിനിമാപ്രവര്‍ത്തകരാണ് അനുരാഗ് കശ്യപും നടനായ അനില്‍ കപൂറും. ഇരുവരുടെയും ഓരോ ട്വീറ്റുകളും അത്രമേല്‍ ശ്രദ്ധയാകര്‍ഷിക്കാറും ചര്‍ച്ചയാകാറുമൊക്കെയുണ്ട്. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും നടനായ അനില്‍ കപൂറും തമ്മില്‍ ഇപ്പോഴിതാ ട്വിറ്ററിലൊരു വഴക്ക് നടക്കുകയാണ്. വളരെ മോശം പദപ്രയോഗങ്ങളിലൂടെയും താഴ്ത്തിക്കെട്ടിക്കൊണ്ടുള്ള പരിഹാസം നിറഞ്ഞ വാക്കുകള്‍ കൊണ്ടുമൊക്കെ രണ്ട് പേരും പരസ്പരം പോര്‍വിളിക്കുകയാണ്. ഈ വാക്ക്തര്‍ക്കം ഇതിനോടകം ആരാധകര്‍ക്കിടയിലും ട്വിറ്ററിലും ബോളിവുഡിലുമടക്കം വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്.

ഇതിനു പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് രണ്ടുപേരും പരസ്പരം തല്ലുകൂടുന്നതെന്ന് സൈബറിടം കണ്ടെത്തിക്കഴിഞ്ഞു. നെറ്റ്ഫ്ളിക്സില്‍ റിലീസിനൊരുങ്ങുന്ന എ.കെ vs എ.കെ എന്ന സിനിമയുടെ പ്രൊമോഷനാണ് വഴക്കിലൂടെ രണ്ടുപേരും നടത്തുന്നത്.

ഈ സിനിമയില്‍ അനുരാഗ് കശ്യപ് സംവിധായകന്റെ വേഷത്തിലും അനില്‍ കപൂര്‍ സിനിമാ നടനായുമാണ് എത്തുന്നത്. വിക്രമാദിത്യ മോട്ട്വാനേ സംവിധാനം ചിത്രം ഉടന്‍ തന്നെ റിലീസാകുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ തങ്ങളുടെ പ്രിയ നടന്മാര്‍ തമ്മില്‍ പരസ്യമായി ഇത്തരമൊരു പോര്‍വിളിയും വാക്കു തര്‍ക്കവും നടത്തിയത് ആരാധകര്‍ക്ക് അത്ര പിടിച്ച മട്ടില്ല.

അനില്‍ കപൂര്‍ ഡല്‍ഹി ക്രൈം ടീം എമ്മി അവാര്‍ഡ് കരസ്ഥമാക്കിയതിനെ അഭിനന്ദിച്ചു കൊണ്ട് ചെയ്ത ട്വിറ്റാണ് വാക്ക്തര്‍ക്കത്തിന്റെ മൂലഹേതു. അന്താരാഷ്ട്ര തലത്തില്‍ ആളുകള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട് എന്നായിരുന്നു അനില്‍ കപൂര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതിന് അനുരാഗ് നല്‍കിയ മറുപടി ‘കഴിവുള്ളവര്‍ക്ക് അംഗീകാരം ലഭിക്കുന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്, എന്നാല്‍ താങ്കളുടെ ഓസ്‌കാര്‍ എവിടെയാണെന്നും നോമിനേഷന്‍ എങ്കിലും കിട്ടിയോ എന്നുമായിരുന്നു.

സ്ലംഡോഗ് മില്യണയറിന് ഓസ്‌കാര്‍ കിട്ടി, അത് ടി.വിയില്‍ കണ്ടതാണ് നിന്റെയൊക്കെ ഓസ്‌കാര്‍ എന്നാണ് ഇതിനു മറുപടിയായി അനില്‍ കപൂര്‍ കുറിച്ചത്. എന്നാല്‍ സ്ലം ഡോഗ് മില്ല്യണെയറിന്റെ അണയറപ്രവര്‍ത്തകരെ കിട്ടാതായപ്പോഴല്ലേ നിങ്ങളെ വിളിച്ചതെന്നായിരുന്നു അനില്‍ കപൂറിനോട് അനുരാഗ് കശ്യപ് ചോദിച്ച മറുചോദ്യം. മറുപടികള്‍ക്ക് മറുചോദ്യങ്ങളുമായി ഇപ്പോഴും രണ്ട് പേരും ട്വിറ്ററില്‍ അടി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post റസ്റ്റോറന്റിലെ പാത്രങ്ങള്‍ എറിഞ്ഞുതകര്‍ത്ത് സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്‍
Next post ദുബായ് റസ്‌റ്റോറന്റില്‍ പ്ലേറ്റുകള്‍ എറിഞ്ഞുടച്ച്‌ സല്‍മാന്‍ ഖാന്റെ സഹോദരി; വൈറലായി വിഡിയോ