സംഭവിച്ചത് കണ്ടോ… മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി

Read Time:3 Minute, 35 Second

സംഭവിച്ചത് കണ്ടോ… മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി

സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച ജ വാൻ മാത്തൂർ ചെങ്ങണിയൂർകാവ് പുത്തൻവീട്ടിൽ വൈശാഖ് അവധിക്ക് നാട്ടിൽ വന്നത് മൂന്നു മാസം മുൻപാണ്.

അവസാനമായി മകനെ കെട്ടിപ്പിടിച്ച്‌ കരഞ്ഞ് അച്ഛൻ, കണ്ടുനിൽക്കാനാവാതെ വിങ്ങിപ്പൊട്ടി നാട്ടുകാർ

ഏക മകൻ തൻവിന്റെ ഒന്നാം പിറന്നാളാഘോഷിക്കാനാണ് ഓണാവധിക്ക് നാട്ടിൽ വന്നത്. ആഘോഷാരവങ്ങളോടെ, രണ്ടാഴ്ചയോളം വീട്ടിൽ താമസിച്ചാണ് തിരിച്ചുപോയത്. 15 മാസം മാത്രം പ്രായമായ തൻവിന് ഓർമവക്കും മുമ്ബെ അച്ഛൻ അകന്ന ദുഃഖഭാരത്താൽ വിതുമ്പുകയാണ് ഭാര്യ ഗീത.

വ്യാഴാഴ്ച രാവിലെ പതിവുപോലെ വൈശാഖ് അച്ഛനെ വിളിച്ചിരുന്നു. ട്രക്കിൽ ഉത്തര സിക്കിമിലെ സെമയിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. മകന്റെ കളിചിരികളിലേക്ക് തിരിച്ചുവരാൻ ദിവസങ്ങളെണ്ണി കാത്തിരിക്കവേയാണ് വൈശാഖിനെ മരണം തട്ടിയെടുത്തത്.

തൊടുപുഴയിൽ ഗൈനക്കോളജിസ്‌റ്റ് അറസറ്റിൽ, ചെയ്തത് എന്തെന്ന് കണ്ടോ

മാത്തൂരിൽ തയ്യൽ തൊഴിലാളിയായ സഹദേവന്റേയും കർഷകത്തൊഴിലാളിയായ വിജയകുമാരിയുടേയും മകനാണ് വൈശാഖ്. തങ്ങളുടെ പ്രിയങ്കരനായ വൈശാഖിന്റെ ദാ രുണാന്ത്യത്തിൽ വീട്ടുകാരോടൊപ്പം നാടും തേങ്ങുകയാണ്.

കുത്തനൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനം കഴിഞ്ഞ് പത്തൊമ്ബതാം വയസ്സിലാണ് കരസേ നയിൽ ചേർന്നത്. എട്ട് വർഷത്തോളമായി ക രസേനയിൽ സേവനമനുഷ്ഠിക്കുന്ന വൈശാഖ് നിലവിൽ സിക്കിമിലെ 221 ഫീൽഡ് റജിമെന്റ് ആർട്ടിലറിയിൽ നായിക് പദവിയിലാണുള്ളത്.

പെൺകുട്ടിക്ക് സംഭവിച്ചത് അറിഞ്ഞ് നടുക്കം മാറാതെ കേരളക്കര, ഞെട്ടൽ മാറാതെ കുടുംബം

നേരത്തെ പഞ്ചാബിലായിരുന്നപ്പോൾ അവിടേക്ക് കുടുംബത്തേയും കൊണ്ടുപോയിരുന്നു. പഞ്ചാബിൽവെച്ചാണ് മകൻ ജനിച്ചത്. സിക്കിമിലേക്ക് സ്ഥലംമാറ്റമായതോടെ ഭാര്യയെയും കുഞ്ഞിനേയും നാട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതു സംബന്ധിച്ച വിവരങ്ങൾ അറിയാൻ സിക്കിമിലെ സൈനിക ഓഫിസർ ലഫ്. കേണൽ ചന്ദനുമായി ഫോണിൽ സംസാരിച്ചതായി ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. വൈശാഖിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മി ലിറ്ററി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മണിക്കൂറുകളുടെ വത്യാസത്തിൽ മുത്തശ്ശിയും കൊച്ചുമകന്റെയും വേർപാട് താങ്ങാനാവാതെ കുടുംബം

Leave a Reply

Your email address will not be published. Required fields are marked *

Previous post മണിക്കൂറുകളുടെ വത്യാസത്തിൽ മുത്തശ്ശിയും കൊച്ചുമകന്റെയും വേർപാട് താങ്ങാനാവാതെ കുടുംബം
Next post ക്രിസ്ത്മസ് രാത്രിയിൽ സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്