മണിക്കൂറുകളുടെ വത്യാസത്തിൽ മുത്തശ്ശിയും കൊച്ചുമകന്റെയും വേർപാട് താങ്ങാനാവാതെ കുടുംബം

Read Time:2 Minute, 39 Second

മണിക്കൂറുകളുടെ വത്യാസത്തിൽ മുത്തശ്ശിയും കൊച്ചുമകന്റെയും വേർപാട് താങ്ങാനാവാതെ കുടുംബം

ഒരുനാടിനെ കണ്ണീരിലാഴ്ത്തി കുഞ്ഞു മുഹമ്മദ് റിസ്വാന്റെ മരണം. മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടു മരങ്ങൾ ഏൽപ്പിച്ച ആഘാതം ഈ കുടുംബങ്ങളെ അകെ തളർത്തിരിക്കുകയാണ്. മുത്തശ്ശി മരിച്ചതിനു തൊട്ടടുത്ത ദിവസമാണ് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്.ഏഴാംമൈൽ കായലടുക്കത്തെ എ.അബ്ദുൾ ജബ്ബാർ-റസീന ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനാണ് മരിച്ചത്.

തൊടുപുഴയിൽ ഗൈനക്കോളജിസ്‌റ്റ് അറസറ്റിൽ, ചെയ്തത് എന്തെന്ന് കണ്ടോ

റിസ്വാന്റെ മുത്തശ്ശി ആയിഷ കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചിരുന്നു. എഴുപത്തിമൂന്നു വയസ്സായിരുന്നു. ഈ മരണത്തിന്റെ സങ്കടത്തിൽ നിന്നും കുടുംബം മുക്താരായിരുന്നില്ല. തൊട്ടുപിന്നാലെയാണ് കുടുംബത്തെ മറ്റൊരു ദുരന്തം വേട്ടയാടിയത്.രാവിലെ എട്ടരയോടെയാണ് അപകടം.

ഉമ്മ റസീന അടുക്കളയിൽ ഭക്ഷണം പാകംചെയ്യുകയായിരുന്നു. ഇതിനിടയിലാണ് ബക്കറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിലേക്കു വീണത്. വീട്ടുകാർ കാണുമ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. ഉടൻ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അപ്പോഴേക്കും മരിച്ചു.

പെൺകുട്ടിക്ക് സംഭവിച്ചത് അറിഞ്ഞ് നടുക്കം മാറാതെ കേരളക്കര, ഞെട്ടൽ മാറാതെ കുടുംബം

പരേതനായ വടക്കൻ അബ്ദുള്ളയുടെ ഭാര്യയാണ്. റിസ്വാന്റെ പിതാവ് അബ്ദുൾ ജബ്ബാർ കൂളിക്കാട് സ്ഥാപനത്തിലെ ഡ്രൈവറാണ്. ഏക സഹോദരൻ നാലുവയസുള്ള മുഹമ്മദ് റിയാൻ.

അവസാനമായി മകനെ കെട്ടിപ്പിടിച്ച്‌ കരഞ്ഞ് അച്ഛൻ, കണ്ടുനിൽക്കാനാവാതെ വിങ്ങിപ്പൊട്ടി നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post അവസാനമായി മകനെ കെട്ടിപ്പിടിച്ച്‌ കരഞ്ഞ് അച്ഛൻ, കണ്ടുനിൽക്കാനാവാതെ വിങ്ങിപ്പൊട്ടി നാട്ടുകാർ
Next post സംഭവിച്ചത് കണ്ടോ… മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി