മമ്മൂക്കയെ പൊറോട്ട അടിക്കാൻ പഠിപ്പിച്ച കാപ്പിക്കട ,ഇവിടെയെത്തിയാൽ കഴിക്കാം മെഗാസ്റ്റാറിനെ ഇഷ്ടവിഭവങ്ങൾ

Read Time:2 Minute, 46 Second

ആഡംബര ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന താരങ്ങൾ ആരാധകർക്ക് പുതുമ ആകില്ല. എങ്കിലും ചില സമയങ്ങളിൽ താരങ്ങളും ഹോട്ടലുകളും സമൂഹമാധ്യമങ്ങളിൽ ഒരുപോലെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. പുറംചട്ടകളും ആലങ്കാരികതകളും എല്ലാം മാറ്റിവച്ച് സാധാരണക്കാരിൽ സാധാരണക്കാരുടേത് മാത്രമായി ഒതുങ്ങി നിൽക്കുന്ന ഒരു ഭക്ഷണശാല ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടുകയാണ്. രുചിയുടെ കഥ മാത്രമല്ല ഈ ഭക്ഷണശാലയ്ക്ക് പറയാനുള്ളത്. മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഇഷ്ട ഭക്ഷണത്തിന്റെ രുചി കൂട്ടും അദ്ദേഹത്തിന്റെ വിശേഷങ്ങളും ഇവിടെയുള്ളവർക്ക് മനഃപാഠമാണ്.

തൃശൂർ-പാലക്കാട് ഹൈവേയിൽ ഉള്ള കുതിരാനിലെ 30 വർഷത്തോളം പഴക്കമുള്ള തങ്കച്ചൻ ചേട്ടൻറെ ചായക്കടയാണ് ഇപ്പോൾ താരം.മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾ സ്ഥിരമായി എത്തി തങ്കച്ചൻ സ്പെഷ്യൽ കപ്പയും പോട്ടിയും ,കപ്പയും ബീഫും കഴിക്കാറുണ്ട് അത്രേ.

മമ്മൂക്കയോ എന്ന് നെറ്റി ചുളിക്കേണ്ട കാര്യമില്ല .മമ്മൂക്ക മാത്രമല്ല സിദ്ദിക്ക്, ക്യാപ്റ്റൻ രാജു ,കൊച്ചിൻ ഹനീഫ ,രാജൻ പി ദേവ് ,കലാഭവൻമണി ,കൽപ്പന എന്നിവരും ഇവിടത്തെ സ്ഥിരം അതിഥികളായിരുന്നു. ഇവിടെയെത്തിയാൽ മമ്മൂക്ക സാധാരണ കഴിക്കാറ് കപ്പയും ബീഫും കട്ടൻചായയും പോട്ടിയുമാണ് .

ആഹാരം കൊണ്ട് മാത്രമല്ല മമ്മൂക്കയ്ക്ക് ഈ ഇടം പ്രിയപ്പെട്ടതാക്കുന്നത്. മെഗാസ്റ്റാറിന്റെ എക്കാലത്തെയുംസൂപ്പർ ഹിറ്റ് ഹാസ്യ ചിത്രമായ ചിത്രീകരണത്തിനായി അദ്ദേഹം പൊറോട്ട അടിക്കാൻ പഠിച്ചതും ഇവിടെ നിന്നാണ്. ഈ കടയിൽ ഉള്ളവർക്ക് ആകെയുള്ള ഒരു പരിഭവം ലാലേട്ടൻ ഒരിക്കൽ കടയുടെ മുന്നിലൂടെ സൈക്കിൾ ചവിട്ടി പോയപ്പോൾ ഇവിടെ ഒന്ന് നോക്കുക മാത്രം ചെയ്തു എന്നാണ്.

പ്രഭാതഭക്ഷണം മുതൽ രാത്രിഭക്ഷണം വരെ സജീവമായി വിളമ്പുന്ന ഈ ഭക്ഷണശാലയുടെ കലവറ കൊറോണ കാരണം ചെറിയൊരു വിശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊവിഡ് പോസിറ്റീവ് ആയ ആരാധകനെ ചേര്‍ത്തുപിടിച്ച് പൃഥ്വിരാജ്
Next post അതൊരു ന്യൂയറോ, ക്രിസ്തുമസ് രാത്രിയോ ആണെന്ന് തോന്നുന്നു,അന്ന് രാത്രിമുഴുവന്‍ ഇളയ ദളപതി കരയുകയായിരുന്നു