സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇരയാക്കപ്പെട്ട ഒരു പതിമൂന്നുകാരിയുണ്ടിവിടെ

Read Time:3 Minute, 28 Second

മലയാളികള്‍ക്ക് കേള്‍ക്കാന്‍ ഏറെ താല്പര്യം ഉള്ളതും പുതുമ ഇല്ലാത്തതുമായ ഒരു വിഷയമായി പീഡനം എന്നത് മാറിയിരിക്കുന്നു.മകന്‍ അമ്മയെയും അച്ഛന്‍ മകളെയും സഹോദരന്‍ സഹോദരിയേയും പിഡിപ്പിക്കുന്നു എന്നതില്‍ നിന്ന് അച്ഛന്റെ ഒത്താശയോടെയും അമ്മയുടെ സമ്മദിത്തോടെയും അമ്മയുടെ കാമുകനും അച്ഛന്റെ സുഹൃത്തും പിഞ്ചു കുഞ്ഞുങ്ങളെ ഇല്ലാതാകുമ്പോള്‍ പിടഞ്ഞു തീരുന്നത് ഭാവിയില്‍ വലിയ നേട്ടങ്ങള്‍ നേടിയെടുക്കേണ്ട കുരുന്നു ജീവനുകള്‍ ആണ്.പൊലിഞ്ഞു തീരുന്നത് പ്രതിക്ഷയുടെ കിരണങ്ങള്‍ ആണ്.

അച്ഛനും അമ്മയും ചേര്‍ന്ന് സ്വന്തം കുഞ്ഞിനെ മറ്റൊരാള്‍ക്ക് വിറ്റു എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും പുതുമ തോന്നാന്‍ സാധ്യതയില്ല.ചിലര്‍ക്കെങ്കിങ്ങിലും അത്ഭുതം തോന്നുന്നു എങ്കില്‍ സംശയിക്കേണ്ട ഇതിനോടകം നമ്മള്‍ പലരും കേട്ടിരിക്കും സാമ്പത്തിക ബാധ്യത യുടെ പേരില്‍ ഒരു അച്ഛനും അമ്മയും ചേര്‍ന്ന് തങ്ങളുടെ മകളെ ഒരാള്‍ക്ക് വിറ്റു എന്ന വാര്‍ത്ത.

സംഭവം നടന്നത് ഒരുപാട് അകലെ ഒന്നുമല്ല..നമ്മുടെ കേരളത്തില്‍ തന്നെ യാണ്.4 ലക്ഷം രൂപയുടെ സാമ്പത്തിക പ്രേശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടായപ്പോള്‍ കാലി വളര്‍ത്തുകാരന്‍ ആയ അയ്യപ്പന്‍ തന്റെ ഭാര്യയോട് ചേര്‍ന്ന് 13 വയസ് മാത്രം പ്രായമുള്ള പെണ്കുഞ്ഞിനെ സജീവ് എന്നയാള്‍ക്ക് വിറ്റു.. മാതാപിതാക്കളില്‍ നിന്ന് കുട്ടിയെ ഏറ്റെടുത്ത സജീവ് നേരെ കുളിര്കാട് എസ്റ്റേറ്റിലെ ഫാം ഹൗസിലേക്കാണ്.മൂന്ന് മാസം കുട്ടിയെ ഇവിടെ താമസിപ്പിച്ച് പീഡിപ്പിച്ച സജീവില്‍ നിന്ന് പെണ്കുട്ടി പിന്നെയും പലരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു.ഏറ്റവും ഒടുവില്‍ ഈ പീഡന പരമ്പര എത്തി നില്‍ക്കുന്നത് അയ്യപ്പന്റെ അയല്‍വാസിയായ കറുപ്പുസ്വാമിയില്‍ ആണ്.നാട്ടുകാരോട് ബന്ധുവീട്ടില്‍ കുട്ടി പോയി എന്ന് പറഞ്ഞു വിശ്വസിപ്പിക്കാന്‍ അവളുടെ മാതാപിതാക്കള്‍ ക്ക് വളരെ എളുപ്പത്തില്‍ സാധിച്ചു.അതിന് കാരണവും മറ്റൊന്നും അല്ല..ഇവര്‍ക്ക് നാട്ടുകാരുമായി യാതൊരു വിധത്തില്‍ ഉള്ള അധിക പരിചയവും ഇല്ലായിരുന്നു….വളരെ നാള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ ആയതോടെ മുത്തശ്ശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് വിവരങ്ങള്‍ പുറംലോകമറിയുന്നത്.

കാലംമാറുന്നതനുസരിച്ച് കോലം കെട്ടുന്ന മനുഷ്യന് രക്തബന്ധങ്ങളും ചോരയേയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെത്തി നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാന്ത്വനത്തിലെ ശിവൻ; ജീവിതത്തിൽ കഷ്ടതകൾ തരണം ചെയ്തതിനെ കുറിച്ച് സജിൻ പറയുന്നത് ഇങ്ങനെ..!!
Next post ഹേയ് സിനാമികയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍