അറംപറ്റിയതാണോ എന്നറിയില്ല,എന്നെ ദേണ്ടെ ആരോ OLX ല്‍ എടുത്തിട്ടിരിക്കുന്നു;രസകരമായ പോസ്റ്റ്‌ പങ്കുവെച്ച് ജിഷിന്‍

Read Time:1 Minute, 51 Second

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ സീരിയല്‍ താരമാണ് ജിഷിന്‍ മോഹന്‍. നടി വരദയാണ് ജിഷിന്റെ ഭാര്യ. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ജിഷിന്‍ പങ്കു വെയ്ക്കുന്ന പോസ്റ്റുകളും വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ വളരെ രസകരമായ ഒരു പോസ്റ്റാണ് ജിഷിന്‍ പങ്കുവെച്ചിരിക്കുന്നത്.തന്നെ ആരോ ഒഎക്‌സ്എല്ലില്‍ ഇട്ടു എന്നാണ് താരം പറയുന്നത്. ‘ജീവിതനൗക സീരിയലില്‍ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. ‘അച്ഛാ.. അച്ഛനെ ഞാന്‍ OLX ല്‍ ഇട്ടു വില്‍ക്കട്ടെ’ എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ OLX ല്‍ എടുത്തിട്ടിരിക്കുന്നു. – ജിഷിന്‍ കുറിച്ചു.

ജിഷിന്റെ കുറിപ്പ് :

ജീവിതനൗക സീരിയലില്‍ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. ‘അച്ഛാ.. അച്ഛനെ ഞാന്‍ OLX ല്‍ ഇട്ടു വില്‍ക്കട്ടെ’ എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ OLX ല്‍ എടുത്തിട്ടിരിക്കുന്നു. അതും 12000 രൂപയ്ക്ക്. ഈ കാര്യം ഭാര്യയോട് പറഞ്ഞപ്പോ അവള് പറയാ, ‘അവര്‍ക്ക് വരെ മനസ്സിലായി, വില്‍ക്കാനുള്ളതാണെന്ന്. ഞാനാണെല്‍ ഫ്രീ ആയിട്ട് കൊടുത്തേനെ’ എന്ന് പകച്ചു പോയി എന്റെ ബാല്യം. ഇതിനാണോ, ഈ കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്? ആയിരിക്കും. അല്ലേ?

 

View this post on Instagram

 

A post shared by Jishin Mohan (@jishinmohan_s_k)

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന രണ്ടു പേരാണ് മഞ്ജുവാര്യരും ദിലീപുമെന്ന് നവ്യാ നായര്‍
Next post സോനം കപൂറിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നു, അനുരാഗ് കശ്യപാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സംശയം