തെന്നിന്ത്യയിലെ കശ്മീരില്‍ അവധിയാഘോഷിച്ച് അനുശ്രീ

Read Time:1 Minute, 42 Second

ലോക്ക്ഡൗണ്‍ കാലമൊക്കെ കഴിഞ്ഞ് യാത്രകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് താരങ്ങള്‍. മാലിദ്വീപും കാശ്മീരുമെല്ലാമാണ് പലരുടേയും വെക്കേഷന്‍ ഡെസ്റ്റിനേഷന്‍. രാജ്യങ്ങളായ രാജ്യങ്ങള്‍ എല്ലാം ചുറ്റി നടക്കുമ്പോഴും നാടിന്റെ ചുടും ചൂരും മറക്കാത്ത ചില താരങ്ങളും നമുക്കുണ്ട്. എന്നും നാടന്‍ തനിമ നഷ്ടമാക്കാതെ ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നടി അനുശ്രീ തന്റെ അവധി ആഘോഷങ്ങള്‍ക്കായി തെരഞ്ഞെടുത്തത് കേരളം തന്നെയാണ്. തെന്നിന്ത്യയിലെ കശ്മീര്‍ എന്ന് അറിയപ്പെടുന്ന നമ്മുടെ സ്വന്തം മൂന്നാറിലേക്കാണ് താരം വണ്ടികയറിയത്. കാഴ്ചകള്‍ കണ്ടും ട്രക്കിങ്ങ് നടത്തിയും സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിക്കുകയാണ് താരം

പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ സജിത്ത് ആന്‍ഡ് സുജിത്തിനൊപ്പമാണ് താരത്തിന്റെ യാത്ര. നഗരത്തിന്റെ തിരക്കില്‍ നിന്ന് ഇടവേളയെടുത്ത് മലനിരയുടെ ശാന്തതയിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് താരം. രസകരമായ കുറിപ്പിലാണ് താരം ട്രിപ്പിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *

Previous post വോട്ട് ചെയ്യാനെത്തിയ സ്ത്രീ പോളിങ് ബൂത്തിലുള്ള സാനിറ്റൈസര്‍ കുടിച്ചു
Next post ഡെലിവറിയ്ക്ക് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുമ്പുള്ള പ്രെഗ്‌നന്‍സി ഡാന്‍സുമായി പാര്‍വതി കൃഷ്ണ