സ്ത്രീ എഴുത്തുകാരും സ്ത്രീ സംവിധായകരും ഉണ്ടാകണമെന്ന് മഹേഷ് നാരായണന്‍

Read Time:2 Minute, 18 Second

സിനിമയിലെ പുരുഷാധിപത്യത്തിന് മാറ്റം വരണമെങ്കില്‍ കൂടുതല്‍ സ്ത്രീ എഴുത്തുകാരും സ്ത്രീ സംവിധായകരും ഉണ്ടാകണമെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. നിര്‍മ്മാണ കമ്പനികളുള്‍പ്പടെ അവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുകയും സ്വീകരിക്കരിക്കുകയും വേണമെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

‘റീല്‍ ആന്റ് റിയല്‍, ലിംഗാധിഷ്ഠിത അക്രമങ്ങളില്‍ മാധ്യമങ്ങളുടെ സ്വാധീനം’ എന്ന വിഷയത്തില്‍ യു.എസ് കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈ സംഘടിപ്പിച്ച ലൈവ് സംവാദ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മഹേഷ് നാരായണന്റെ പരാമര്‍ശം.ലിംഗാധിഷ്ഠിതമായ അതിക്രമങ്ങള്‍ക്കെതിരെ ശരിയായ സന്ദേശം നല്‍കുന്നതിന് വിനോദ മേഖല ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘പുരുഷ മേധാവിത്വമുള്ള സ്‌ക്രിപ്റ്റുകള്‍ക്കാണ് ഇപ്പോഴും കൂടുതല്‍ പിന്തുണ ലഭിക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമെന്ന് അവകാശപ്പെടുന്ന ധാരാളം സ്‌ക്രിപ്റ്റുകള്‍ എനിക്ക് ലഭിക്കുന്നുണ്ട്. പക്ഷെ അവയിലൊന്നും ഒരു മാറ്റവുമില്ല. ഈ രീതി മാറണമെങ്കില്‍ നമുക്ക് കൂടുതല്‍ സ്ത്രീ എഴുത്തുകാരെ വേണം, സ്ത്രീ സംവിധായകരെ വേണം. അവരെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും നിര്‍മ്മാണ കമ്പനികളുള്‍പ്പടെ തയ്യാറാകണം.

‘കൊവിഡ് കാലത്ത്, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ സ്ത്രീ എഴുത്തുകാര്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ വിശ്വസിക്കുന്ന കാര്യങ്ങളാണ് തന്റെ സിനിമയിലൂടെ പ്രതിഫലിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബിലാലില്‍ വില്ലനായി ജോണ്‍ എബ്രഹാം എത്തുമോ?
Next post ആരാധകര്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ട് നടി മുക്ത