മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും,കുറച്ചു കുറച്ചു ദിവസങ്ങളായ ചിത്രീകരണം നടക്കുമ്പോള്‍ നമ്മുടെ സ്വകാര്യ കാര്യങ്ങളും നടക്കും
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി. മലയാളത്തിലൂടെ സിനിമയില്‍ ചുവട് വെച്ച താരം വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 90 കളില്‍ സൂപ്പര്‍ നായികയായി തിളങ്ങിയ ഉര്‍വശി അന്നത്തെ നായികമാരില്‍ നിന്ന് അല്പം വ്യത്യാസമായിരുന്നു. ടൈപ്പ് കാസ്റ്റില്‍ ഒതുങ്ങി നില്‍ക്കാതെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ നടി ധൈര്യപൂര്‍വ്വം മുന്നോട്ട് വരുകയായിരുന്നു.
നായികയായി തിളങ്ങി നില്‍ക്കുമ്ബോള്‍ തന്നെയാണ് അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ നടി ഏറ്റെടുത്ത് സ്ക്രീനില്‍ കയ്യടി വാങ്ങിയത്.മലയാളത്തിലൂടെയാണ് ഉര്‍വശിയുടെ അരങ്ങേറ്റമെങ്കിലും തമിഴിലും തെലുങ്കിലും നടിക്ക് കൈ നിറയെ ആരാധകരുണ്ട് . നടി ഇപ്പോഴും സജീവവുമാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ഉര്‍വശിയുടെ നാല് ചിത്രങ്ങളില്‍ മൂന്ന് എണ്ണവും തമിഴ് പ്രൊജക്ടുകളാണ്. അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ മാത്രമാണ് ഈ വര്‍ഷം ഉര്‍വശി അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത മലയാളത്തില്‍ നിന്ന് ചെറിയ ഇടവേള എടുക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഉടന്‍ തിരികെ എത്തുമെന്നും നടി അഭിമുഖത്തില്‍ പറയുന്നു.
ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ… ”തമിഴ് ഉള്‍പ്പടെ മറ്റു ഭാഷകളില്‍ ഒറ്റ ഷെഡ്യൂള്‍ സിനിമകള്‍ കുറവാണ്. കുറച്ചു കുറച്ചു ദിവസങ്ങളായാണ് ചിത്രീകരണം നടക്കുക. അപ്പോള്യ ചിത്രീകരണം നടക്കുമ്പോള്‍ നമ്മുടെ സ്വകാര്യ കാര്യങ്ങളും നടക്കും . എന്നാല്‍ മലയാളത്തിലധികവും ഒറ്റ ഷെഡ്യൂള്‍ സിനിമകളാണ്. മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. പിന്നെ ഒരേ ശൈലിയിലുള്ള സിനിമകള്‍ വരുമ്ബോള്‍ ഞാന്‍ ഇടയ്ക്ക് ഇടവേള എടുക്കാറുണ്ട്. എന്നിട്ട് മറ്റു ഭാഷകളില്‍ ശ്രദ്ധിക്കും എന്നാലും പൂര്‍ണ്ണമായി മാറി നില്ക്കാന് പറ്റില്ലല്ലോ. ഇപ്പോള്‍ തമിഴില്‍ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ രണ്ടിലും വ്യത്യസ്തമായ സിനിമകളാണ്. മലയാളം എന്റെ മാതൃ ഭാഷയായതിനാല്‍ കൂടുതലും ശ്രദ്ധിച്ച് മാത്രമേ വേഷങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ. കൂടുതല്‍ ചൂസിയാകാം എന്ന് കരുതുന്നുണ്ട് മലയാളത്തില്‍”. ഉര്‍വശി പറയുന്നു.
സുരറൈ പോട്രു,മൂക്കുത്തി അമ്മന്‍ , ആന്തോളജി വിഭാഗത്തില്‍പ്പെട്ട പുത്തം പുതു കാലൈ തുടങ്ങിയവയാണ് ഈ വര്‍ഷം പുറത്തു വന്ന ഉര്‍വശിയുടെ തമിഴ് ചിത്രങ്ങള്‍. മികച്ച അഭിപ്രായമായിരുന്നു നടിക്ക് ലഭിച്ചത്. മൂന്നിലും അമ്മ വേഷങ്ങളായിരുന്നെങ്കിലും വ്യത്യസ്തമായ അമ്മ കഥാപാത്രങ്ങളെയായിരുന്നു ഇവ. ഒ ടി ടി റിലീസായിട്ടായിരുന്നു ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയത്.