കൊവിഡ് പോസിറ്റീവ് ആയ ആരാധകനെ ചേര്‍ത്തുപിടിച്ച് പൃഥ്വിരാജ്

Read Time:3 Minute, 22 Second

ആരാധകനോടുള്ള നടന്‍ പൃഥ്വിരാജിന്റെ കരുതല്‍ വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വൈറലാകുന്നു. പൃഥ്വിരാജ് ഫാന്‍സ് ക്ലബ്ബില്‍ അംഗമായ സൂരജ് എന്ന ആരാധകന് കോവിഡ് പോസിറ്റീവ് തെളിഞ്ഞിരുന്നു. അപ്പോള്‍ സൂരജിനെ ഫോണില്‍ വിളിച്ച് പൃഥ്വിരാജ് ആശ്വാസം പകര്‍ന്നു.

അസുഖത്തെക്കുറിച്ച് തിരക്കിയ താരം സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഫോണ്‍വിളിയുടെ ഓഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.സൂരജ് പൃഥ്വിരാജ് ആണ്’ എന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിയ്ക്കുന്നത്. സാമ്പത്തിക സഹായം എന്തെങ്കിലും വേണമെങ്കില്‍ ഫാന്‍സ് ക്ലബ് മുഖേന ബന്ധപ്പെടണമെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇപ്പോള്‍ ഹോം ക്വാറന്റൈനില്‍ ആണ്, ആദ്യത്തെ ഒരാഴ്ച തൊണ്ടവേദനയും ചുമയും തലവേദനയും ഉണ്ടായിരുന്നു. അല്പം പേടിയുണ്ടെന്നും സൂരജ് പറഞ്ഞു. എന്നാല്‍ കൊറോണ ബാധിയ്ക്കുന്നത് ഇപ്പോള്‍ വല്യ സംഭവമൊന്നുമല്ലെന്നും തനിയ്ക്കും കൊറോണ വന്നിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു.


ആരാധകരോടുള്ള പൃഥ്വിരാജിന്റെ കരുതല്‍ വെളിപ്പെടുത്തുന്ന പോസ്റ്റുകള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പലരുടെയും വിവാഹത്തിനും പിറന്നാളിനുമൊക്കെ പൃഥ്വിരാജ് ആശംസകള്‍ അറിയിക്കാറുണ്ട്.ബ്ലെസ്സിയുടെ ആട് ജീവിതത്തിന്റെ ചിത്രീകരണം വിദേശത്ത് പുരോഗമിയ്ക്കവേയാണ് കൊറോണ വ്യാപിച്ചത്. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചതിനാല്‍ പൃഥ്വിരാജ് കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ ‘ജന ഗണ മന’ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ വെച്ച് പൃഥ്വിരാജ് കൊറോണ ബാധിതനായി. കൊവിഡ് മുക്തി നേടിയതിനു ശേഷം ആരംഭിച്ച ‘കോള്‍ഡ് കേസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്.


ഒക്ടോബര്‍ മാസത്തില്‍ പൃഥ്വിരാജും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ‘ജന ഗണ മന’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരം കോവിഡ് ബാധിതനായത്. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും കൊവിഡ് പോസിറ്റീവായി. രോഗമുക്തി നേടിയതിന് ശേഷം വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക് കടന്നിരിക്കുകയാണ് താരം. ‘കോള്‍ഡ് കേസ്’ എന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വര്‍ക്കൗട്ട് സെഷന്റെ കിടിലന്‍ വീഡിയോ പങ്കുവെച്ച് സാറ അലി ഖാന്‍
Next post മമ്മൂക്കയെ പൊറോട്ട അടിക്കാൻ പഠിപ്പിച്ച കാപ്പിക്കട ,ഇവിടെയെത്തിയാൽ കഴിക്കാം മെഗാസ്റ്റാറിനെ ഇഷ്ടവിഭവങ്ങൾ