ദൈവംതിരിച്ചുത്തന്ന ജീവിതത്തില്‍ ഇനിയുള്ള ആഗ്രഹം ഒരു വീടും കല്യാണവും മാത്രം

Read Time:5 Minute, 51 Second

അവതരണത്തിലെ വ്യത്യസ്തത കൊണ്ട് അനുദിനം ഓരോ സേവ് ദ ഡേറ്റ് വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് നമ്മള്‍ കാണുന്നതാണ് .എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് പ്രേക്ഷകരോട് ഒരു കഥ പറയാനുണ്ട്. കേള്‍ക്കുന്നവരുടെ മനസ്സ് വേദനിപ്പിക്കുന്ന ഒരു കഥ .സാധാരണ കണ്ടു പോകുന്ന മറ്റു സേവ് ദ ഡേറ്റ് വീഡിയോകളില്‍ നിന്ന് ഇത് വേറിട്ടു നില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ് .

ഡോക്ടര്‍ ഗോപിനാഥ് തോമസും സൂസനും ഒന്നിച്ച് രംഗത്തെത്തിയ ആ ഫോട്ടോഷൂട്ടുകള്‍ യഥാര്‍ത്ഥത്തില്‍ ഒരു സേവ് ദ ഡേറ്റ് ആയിരുന്നില്ല. സാധാരണ ജനങ്ങളിലേക്ക് ഇരുവരും ഒരു ആശയത്തെ എത്തിക്കുക എന്നതിനപ്പുറം യാതൊന്നും ആ ഫോട്ടോക്ക് പിന്നില്‍ ഉദ്ദേശിച്ചിരുന്നില്ല .യഥാര്‍ത്ഥ ഫോട്ടോഷൂട്ട് അല്ല എന്ന് അറിഞ്ഞ അവരുടെ കണ്ണുകള്‍ പിന്നീട് ഉടക്കിയത് ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന സൂസനിലേക്കാണ്. ആരാണ് ആ പെണ്‍കുട്ടി എന്താണ് അവള്‍ക്ക് സംഭവിച്ചത് എന്ന ചോദ്യവുമായി നിരവധിപേരാണ് പിന്നീട് ഗോപിനാഥിനെ സമീപിച്ചത് .

തോമസിന്റെയും അന്നമ്മയുടെയും ആറു മക്കളില്‍ ഒരാളായി ജനിച്ച സൂസന്‍ 10 വരെ പഠിച്ചിട്ടുള്ളൂ എങ്കിലും, ഇടുക്കി ഡോണ്‍ബോസ്‌കോ എയിഞ്ചല്‍ ധ്യാനകേന്ദ്രത്തില്‍ പ്രേക്ഷിത വേലകള്‍ ചെയ്യാറുണ്ടായിരുന്നു.അവിടെ എത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കാനും മറ്റ് സഹായ ജോലികള്‍ ചെയ്യാനും .സാധാരണനിലയില്‍ പോവുകയായിരുന്ന സൂസെന്റെ ജീവിതം മാറ്റിമറിച്ച ദിവസമായിരുന്നു 2016 മെയ് 18.

പിന്നീട് അങ്ങോട്ടുള്ള ജീവിതത്തെപ്പറ്റി സൂസന്‍ പറയുന്നത് ഇങ്ങനെയാണ് :പള്ളിയിലെ ജപമാല പ്രാര്‍ത്ഥന കഴിഞ്ഞ് കുശിനിയുടെ പരിസരത്തേക്ക് ഞാനും പ്രേക്ഷിത വേല ചെയ്യുന്ന ജയിംസ് ചേട്ടനും പോവുകയായിരുന്നു .ജനാലയുടെ അടുത്തെത്തിയതും അതിരൂക്ഷമായ ഗ്യാസിന്റെ മണം. ജെയിംസ് ചേട്ടന്‍ അടുക്കളയില്‍ പ്രവേശിച്ച് അബദ്ധത്തില്‍ ഓഫ് ആയി കിടന്നിരുന്ന ഗ്യാസ് ഓണ്‍ ആക്കി വെച്ചു .ഗ്യാസ് ലീക്ക് ആയതോടെ വളരെവേഗം അടുപ്പില്‍ ഉണ്ടായിരുന്ന ഇരുമ്പ് ചട്ടിയിലേക്കും കുശിനിയിലും ആഗമനം തീ വ്യാപിക്കാന്‍ തുടങ്ങി. ഭയന്നുവിറച്ച് ജയിംസ് ചേട്ടന്‍ പുറത്തേക്കോടി ഇറങ്ങിയെങ്കിലും എനിക്ക് അതിന് സാധിച്ചില്ല .ആളിപ്പടര്‍ന്ന തീ വാതിലും ജനലും എല്ലാം കീഴടക്കിയിരുന്നു. അവിടെ എനിക്ക് ഏക സഹായമായത് ഒരു ഷെല്‍ഫ് ആയിരുന്നു.അവിടേക്ക് ഞാന്‍ വളരെ പ്രയാസപ്പെട്ട് കയറിയെങ്കിലും അവിടെയും വിധി എന്നെ തോല്‍പ്പിച്ചു .ഞാന്‍ ധരിച്ചിരുന്ന പോളിസ്റ്റര്‍ വസ്ത്രം ഉരുകി എന്റെ ദേഹത്തോട് ചേരാന്‍ തുടങ്ങി. അല്പ നിമിഷത്തിനകം എന്റെ കണ്ണുകളില്‍ ഇരുട്ടു വ്യാപിക്കാന്‍ തുടങ്ങി.തീ ശമിച്ചപ്പോള്‍ എന്നെ രക്ഷിക്കാനായി ലിയോ എന്നൊരു സഹോദരന്‍ ഓടിയെത്തി. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ എന്റെ ശരീരത്തിന്റെ 25% പൊള്ളലേറ്റുവെന്ന് പറഞ്ഞു. എനിക്ക് വേണ്ടി ഒരു നാട് ഒന്നാകെ ആശുപത്രിയിലേക്ക് എത്തിയ കാഴ്ച ഞാന്‍ അന്ന് അവിടെ കണ്ടു. എന്റെ തുടര്‍ചികിത്സയുടെ ചിലവുകള്‍ ഡോണ്‍ബോസ്‌കോ എയ്ഞ്ചല്‍വാലി അധികൃതര്‍ വഹിച്ചു. ഐസിയുവില്‍ കിടന്ന രണ്ടു മാസങ്ങളില്‍ പലതവണയും എന്റെ മരണം ഡോക്ടര്‍ വിധിയെഴുതിയതാണ്. ആശുപത്രി കാലത്ത് എനിക്ക് നഷ്ടമായത് പൊള്ളലേറ്റ എന്റെ നാല് കൈ വിരലുകള്‍ ആളാണ്. ആറുമാസത്തേക്ക് കണ്ണാടി നോക്കരുതെന്ന് എന്നോട് സിസ്റ്റര്‍മാര്‍ പറഞ്ഞിരുന്നു.എന്നാല്‍ അവരുടെ കണ്ണുവെട്ടിച്ച് കണ്ണാടി നോക്കിയ ഞാന്‍ എന്റെ രൂപത്തെ അംഗീകരിച്ചു. പക്ഷേ കാലങ്ങള്‍ മുന്നോട്ടു പോയതോടെ എന്റെ മുഖത്ത് കറുപ്പ് നിറം ബാധിച്ചു. മൂക്കിന്റെ സ്ഥാനത്ത് ആകെ ഉണ്ടായിരുന്നത് രണ്ടു ചെറിയ ദ്വാരം മാത്രമായിരുന്നു. അവിടെ നിന്ന് അങ്ങോട്ട് ഞാന്‍ ജീവിക്കാന്‍ എന്നെ തന്നെ പ്രേരിപ്പിച്ചു .എന്നോട് തന്നെ പോരാടി .ഏതൊരു പെണ്ണിനേയും പോലെ വിവാഹവും വീടും ആണ് ദൈവം തിരിച്ചു തന്ന ഈ ജീവിതത്തിലെ ഇനിയുള്ള ഉള്ള ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്, ആര്‍എസ്എസ് നേതാവിനെതിരെ എഴുത്തുകാരി ശ്രീദേവി
Next post പലതരത്തില്‍ ഫോട്ടോ അയച്ചു, റിപ്ലൈ കിട്ടാതെ നിരാശയിലായ്, ടൊവിനോയെ നേരിട്ട് കണ്ടാല്‍ ഓടിച്ചിട്ട് കടിക്കും: ടൊവിനോയുടെ മറുപടി എത്തി