നസ്രിയ എത്തുന്നു അണ്‍ടെ സുന്ദരാനികിയിലൂടെ

Read Time:2 Minute, 40 Second

മലയാളികളും തമിഴകവും ഒരുപോലെ ജനശ്രദ്ധ നേടിയ നടിയാണ് നസ്രിയ.വളരെക്കുറച്ചു സിനിമകളുടെ ആരാധകരുടെ ഇടയിലെ കുട്ടിത്തമുള്ള നടിയായി മാറിയ നസ്രിയ വിവാഹശേഷം സിനിമാ ലോകത്തുനിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.എന്നാല്‍ ഇപ്പോള്‍ വീണ്ടും സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് മലയാലികളുടെ പ്രിയ നടി.2021ല്‍ ചിത്രീകരണം ആരംഭിക്കുന്ന നസ്രിയയും നാനിയും ഒന്നിക്കുന്നതെലുങ്കു ചിത്രം അണ്‍ടെ സുന്ദരാനികിയിലൂടെയാണ് നസ്രിയ വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.


മലയാളി താരം നസ്രിയയുടെ ആദ്യതെലുങ്കു ചിത്രവും നാനിയുടെ കരിയറിലെ 28-ാം ചിത്രവുമാണ് ഇത്. സംഗീതത്തിനും പ്രണയത്തിനും ഒരേപോലെ പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് സാഗര്‍ സംഗീത സംവിധാനവും നികേത് ബൊമ്മി ഛായാഗ്രഹണവും നിര്‍വ്വഹിക്കും.ദീര്‍ഘ നാളത്തെ ഇടവേളക്കു ശേഷമാണ് നസ്രിയ സിനിമ അഭിനയ രംഗത്തു സജ്ജീവമാകുന്നത്. മണിയറയിലെ അശോകനിലാണ് നസ്രിയ അവസാനമായി എത്തിയ മലയാള സിനിമ. നസ്രിയയും ദുല്‍ഖറും ചിത്രത്തില്‍ അതിഥി വേഷത്തിലാണെത്തിയത്. ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടുകയും പിന്നീട് സ്വാഭാവിക അഭിനയത്തിലൂടെ ബിഗ് സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിക്കുവാനും താരത്തിനു സാധിച്ചു. നിലവില്‍ നസ്രിയ സിനിമ നിര്‍മ്മാതാവുകൂടിയാണ്.

ചിത്രത്തില്‍ നസ്രിയയുടെ നായകനായെത്തുന്നത് നാനിയാണ്. തെലുങ്ക്-മലയാളം ഡബ്ബിങ് സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതമാണ് നാനി. ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ ശ്രദ്ധേയനാവുന്നത്. അണ്‍ടെ സുന്ദരാനികി നാനിയുടെ 28-ാം ചിത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സോനം കപൂറിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നു, അനുരാഗ് കശ്യപാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സംശയം
Next post നീ കാരണം പബ്ലിസിറ്റി നേടിയെടുത്തെന്നും നീ പറഞ്ഞു. നീ ആരാണ്? നീ ഒന്നുമല്ല ,രൂക്ഷ വിമര്‍ശനവുമായി ദെവോലീന ചാറ്റര്‍ജി