നീ കാരണം പബ്ലിസിറ്റി നേടിയെടുത്തെന്നും നീ പറഞ്ഞു. നീ ആരാണ്? നീ ഒന്നുമല്ല ,രൂക്ഷ വിമര്‍ശനവുമായി ദെവോലീന ചാറ്റര്‍ജി

Read Time:4 Minute, 31 Second

കഴിഞ്ഞ ദിവസമാണ് നടി ദിവ്യ ഭട്നാഗര്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോള്‍ ദിവ്യയുടെ ഭര്‍ത്താവിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തും നടിയുമായ ദെവോലീന ചാറ്റര്‍ജി. ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവളാണ് ദിവ്യ എന്നാണ് ഗെവോലീന പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു പ്രതികരണം.ദിവ്യ മരിച്ചതിന് പിന്നാലെ താരം പോസറ്റു ചെയ്ത കുറിപ്പിലും ദിവ്യയുടെ ജീവിതത്തിലുണ്ടായ ദുരിതങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുമായിരുന്നു. വേദനയില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും ചതികളില്‍ നിന്നും നുണകളില്‍ നിന്നുമെല്ലാം അവള്‍ മുക്തയായി എന്നാണ് കുറിച്ചത്. അതിന് പിന്നാലെയാണ് ദിവ്യയുടെ ഭര്‍ത്താവ് ഗഗ്ഗന്‍ ഗബ്രുവിനെതിരെ രംഗത്തെത്തിയത്. ശാരീരികമായും മാനസികമായും ദിവ്യയെ ഗഗ്ഗന്‍ പീഡിപ്പിച്ചിരുന്നെന്നും അവളെ ഉപദ്രവിച്ചതിന് ജയില്‍ ശിക്ഷ വാങ്ങി നല്‍കുമെന്നുമാണ് ദേവൊലീന പറഞ്ഞത്.


മറ്റാരുടേയും കെണിയില്‍ വീഴാതെ സ്വതന്ത്ര്യയായി ജീവിക്കാനായിരുന്നു അവള്‍ തീരുമാനിച്ചിരുന്നത്. അവളുടെ കഷ്ടപ്പാട് കാണാന്‍ ദൈവത്തിനായില്ലെന്ന് എനിക്ക് തോന്നുന്നു. വര്‍ഷങ്ങളായുളള ദിവ്യയുമായുള്ള പരിചയത്തില്‍ ഒരിക്കല്‍ പോലും ആരെക്കുറിച്ചും അവള്‍ മോശം പറഞ്ഞിട്ടില്ല. എന്നാല്‍ അവളെ ആളുകള്‍ വേദനിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു. അവള്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടിനെക്കുറിച്ചും ശാരീരിക പീഡനങ്ങളെക്കുറിച്ചു പറയാനും അതിന് കാരണക്കാരനായവനെ തുറന്നു കാട്ടാനുമാണ് ഈ വിഡിയോ. ഞാന്‍ പറയുന്നത് നിന്നെക്കുറിച്ചാണ്, ഗഗ്ഗന്‍ ഗബ്രു.


ദിവ്യയുടെ അമ്മയും സഹോദരനും നിങ്ങളുടെ ബന്ധത്തിന് എതിരായിരുന്നെന്ന് നീ എഴുതി. നീ കാരണം പബ്ലിസിറ്റി നേടിയെടുത്തെന്നും നീ പറഞ്ഞു. നീ ആരാണ്? നീ ഒന്നുമല്ല. അവളുടെ അംഗീകാരത്തിനുവേണ്ടി നീ ഇവിടെവന്ന് കാലുപിടിച്ചിട്ടില്ലേ. കഴിഞ്ഞ നാലു വര്‍ഷമായി എനിക്ക് ദിവ്യയുമായുള്ള ബന്ധം തുടരാന്‍ കഴിയാതിരുന്നത് നീ കാരണമാണ്. പബ്ലിസിറ്റി നല്‍കാന്‍ നീ ആരാണ്. ഞാന്‍ ഇപ്പോള്‍ നിനക്ക് പബ്ലിസിറ്റി നല്‍കാം.- ദേവോലീന പറഞ്ഞു.കഴിഞ്ഞ വര്‍ഷമാണ് ദിവ്യയും ഗഗ്ഗനും വിവാഹിതരാവുന്നത്. ഗഗ്ഗന്റെ പേരില്‍ ഷിംലയില്‍ പീഡനക്കേസ് നിലനില്‍ക്കുന്നുണ്ടെന്നും ജാമ്യം നേടിയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നതുമെന്നുമാണ് അവര്‍ പറയുന്നത്. ദിവ്യയെ ഉപദ്രവിച്ചതിന് ജയിലിലേക്ക് തന്നെ പോകുമെന്നും ഗഗ്ഗനോട് ദെവൊലീന പറഞ്ഞു. അവള്‍ പോയതിനാല്‍ നിന്റെ കാമുകിമാര്‍ക്കൊപ്പം സുഖിക്കാം എന്നാണോ നീ കരുതുന്നതെന്നും അവര്‍ ചോദിച്ചു. ഗഗ്ഗന്റെ കാമുകിമാര്‍ സൂക്ഷിക്കണമെന്നും നിങ്ങളോടും ഇതുപോലെ തന്നെ ചെയ്യുമെന്നും ദെവോലീന കൂട്ടിച്ചേര്‍ത്തു. അവന്‍ ചെയ്ത പ്രവൃത്തികളുടെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവിടാം. ഗഗ്ഗന്‍ ഗബ്രു നീ ജയിലില്‍ കിടന്നു നരകിക്കും. ദൈവം നിന്നോട് ക്ഷമിക്കില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നസ്രിയ എത്തുന്നു അണ്‍ടെ സുന്ദരാനികിയിലൂടെ
Next post കടലില്‍ ചൂട് വര്‍ദ്ധിക്കുന്നു, അസാധാരണ ചുഴലിക്കാറ്റിന് സാധ്യത, എന്തും സംഭവിക്കാമെന്ന് ശാസ്ത്രജ്ഞര്‍