കടലില്‍ ചൂട് വര്‍ദ്ധിക്കുന്നു, അസാധാരണ ചുഴലിക്കാറ്റിന് സാധ്യത, എന്തും സംഭവിക്കാമെന്ന് ശാസ്ത്രജ്ഞര്‍

Read Time:3 Minute, 11 Second

സമുദ്രോപരിതലത്തിലെ ചൂട് വര്‍ദ്ധിക്കുന്നുവെന്ന് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍. അസാധാരണമായ ചുഴലിക്കാറ്റുകളും ഇതോടൊപ്പം രൂപമെടുക്കാം. ഓഖി മുതല്‍ അടുത്തിടെ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ക്കും , ചുഴലിക്കാറ്റുകള്‍ക്കും കാരണം ഈ ചൂടാണ്.

ഇത്തവണ ഉണ്ടായ അഞ്ച് ചുഴലിക്കാറ്റുകളില്‍ നാലെണ്ണം കൊടുങ്കാറ്റിന്റെ വിഭാഗത്തില്‍പ്പെട്ടവയാണ്. മണ്‍സൂണിന് മുമ്പുള്ള കാലഘട്ടത്തില്‍ അറബിക്കടലിലും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മണ്‍സൂണിനു ശേഷമുള്ള മാസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റുകളുടെ രൂപീകരണം ഉണ്ടാകുന്നു. കടല്‍ ചൂടുപിടിക്കുന്തോറും കൂടുതല്‍ ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരുന്നു ‘അംഫാന്‍’. ബംഗാള്‍ ഉള്‍ക്കടലില്‍ ഇത് രൂപപ്പെടുകയും ഒരു ‘സൂപ്പര്‍ സൈക്ലോണിക് കൊടുങ്കാറ്റായി’ തീവ്രമാവുകയും ചെയ്തു, അറേബ്യന്‍ കടലില്‍ രൂപംകൊണ്ട മറ്റൊരു ചുഴലി, ‘നിസര്‍ഗ’ എന്നറിയപ്പെടുന്ന ചുഴലിക്കാറ്റായിരുന്നു. ‘ഗതി’ ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ തീരത്തെ ബാധിച്ചു. കേരളത്തില്‍ ഇക്കാലയളവില്‍ ശക്തമായ മഴ പെയ്തു, പക്ഷേ നവംബര്‍ 23 ന് അത് സൊമാലിയ തീരം കടന്നു.

സമുദ്ര ജലപ്രവാഹത്തിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ മത്സ്യസമ്പത്ത് ഉള്‍പ്പെടെ ജൈവവൈവിധ്യങ്ങളെയും ദോഷകരമായി ബാധിക്കുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന പെര്‍മാഫ്രോസ്റ്റ് , ആര്‍ട്ടിക് പ്രദേശം ചൂടുള്ളതായി മാറുന്നത് തുടങ്ങി വളരെയേറെ മാറ്റങ്ങളാണ് ഭൂമിയ്ക്ക് നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം പുറത്തിറക്കിയ 2020 ആര്‍ട്ടിക് റിപ്പോര്‍ട്ട് കാര്‍ഡിലും സൂചിപ്പിക്കുന്നു.

സമുദ്രോപരിതലത്തിലെ ചൂട് 25 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമ്‌ബോള്‍ ചുഴലിക്കാറ്റിനു സാധ്യത തെളിയും . കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് അമിതമാകുമ്‌ബോള്‍ കടല്‍വെള്ളവുമായി ചേര്‍ന്നു കാര്‍ബോണിക് ആസിഡ് രൂപപ്പെടും. ഇങ്ങനെ കടല്‍ അമ്ലമയമാകുന്നതു മത്സ്യസമ്ബത്തിനെ ഗുരുതരമായി ബാധിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നീ കാരണം പബ്ലിസിറ്റി നേടിയെടുത്തെന്നും നീ പറഞ്ഞു. നീ ആരാണ്? നീ ഒന്നുമല്ല ,രൂക്ഷ വിമര്‍ശനവുമായി ദെവോലീന ചാറ്റര്‍ജി
Next post രാമശ്ശേരി ഇഡലിക്കൊപ്പം ഐശ്വര്യ ലക്ഷ്മി