രാമശ്ശേരി ഇഡലിക്കൊപ്പം ഐശ്വര്യ ലക്ഷ്മി

Read Time:1 Minute, 22 Second

മലയാള ചലച്ചിത്രനടിയും മോഡലുമായ ഐശ്വര്യ ലക്ഷ്മി മലയാളികൾക്ക് സുപരിചിതയാണ്. 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ ,2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് രണ്ടാമത്തെ ചലച്ചിത്രത്തിലൂടെ സിനിമാലോകത്ത് തന്റേതായ ഒരു കൈയൊപ്പ്‌ ചാർത്താൻ താരത്തിന് കഴിഞ്ഞു.

അർച്ചന 31 നോട്ട്ഔട്ട് എന്ന ചിത്രത്തിലെ ലൊക്കേഷനിൽ നിന്ന് ഐശ്വര്യ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പാലക്കാട് നിന്ന് രാമരശ്ശേരി ഗ്രാമത്തിൽ വന്ന രാമശ്ശേരി ഇഡ്ഡലി കയ്യിൽ പിടിച്ചു കൊണ്ടുള്ള ചിത്രമാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത് .രാമശ്ശേരി ഇഡ്ലി കണ്ടാൽ നോ പറയുന്നതെങ്ങനെ എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടലില്‍ ചൂട് വര്‍ദ്ധിക്കുന്നു, അസാധാരണ ചുഴലിക്കാറ്റിന് സാധ്യത, എന്തും സംഭവിക്കാമെന്ന് ശാസ്ത്രജ്ഞര്‍
Next post സംവിധായകന് കിടിലൻ മറുപടിയുമായി ചാക്കോച്ചൻ